1) ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തില്‍ രൂപം നല്‍കിയിട്ടുള്ളതാണ് ലോകായുക്ത- നിലവില്‍ സംസ്ഥാനത്തെ ലോകായുക്ത:
എ) ജസ്റ്റിസ് സിറിയക് ജോസഫ്
ബി) ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്
സി) ജസ്റ്റിസ് എ കെ ബഷീര്‍
ഡി) ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍
ഉത്തരം എ
2) 2019 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കള്‍
എ) ന്യൂസിലാന്‍ഡ്
ബി) ഓസ്‌ട്രേലിയ
സി) ഇന്ത്യ
ഡി) ഇംഗ്ലണ്ട്
ഉത്തരം ഡി
3) ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക
i) ഉത്തര അറ്റ്‌ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത് 1949 ഏപ്രില്‍ 4-നാണ്
ii) ബ്രസല്‍സ് ആണ് നാറ്റോയുടെ ആസ്ഥാനം
iii) അംഗരാജ്യങ്ങള്‍ക്ക് നേരെയുള്ള സൈനിക നീക്കങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം
എ) i and ii
ബി) ii and iii
സി) i and iii
ഡി) i, ii, iii
4) 2022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം നേടുന്നതിനായി 2015 ജൂണ്‍ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി
എ) പ്രധാനമന്ത്രി കൃഷി സഞ്ചയ് ജോജന
ബി) പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന
സി) പ്രധാമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന
ഡി) പ്രധാനമന്ത്രി ആവാസ് യോജന
5) 2019-ല്‍ ഡബ്ല്യുഎച്ച്ഒയുടെ ചീഫ് സയന്റിസ്റ്റ് ആയി നിയമിതയായ ഇന്ത്യന്‍ വനിത ആരാണ്
എ) സ്വാതി മോഹന്‍
ബി) രോഹിണി ഗോഡ്‌ബോല്‍
സി) സൗമ്യ സ്വാമിനാഥന്‍
ഡി) റിതു കരിധാള്‍
ഉത്തരം സി
6) ഡോ കസ്തൂരിരംഗന്‍ സമിതി കേന്ദ്രത്തിന് സമര്‍പ്പിച്ച പുതിയ സ്‌കൂള്‍ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ്
എ) 5+3+3+4
ബി) 5+3+4+3
സി) 5+3+2+5
ഡി) 5+2+4+4
ഉത്തരം എ
7) റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടില്‍ കാണുന്ന ചിത്രം
എ) സാഞ്ചിസ്തൂപം
ബി) ഹംപി
സി) മംഗള്‍യാന്‍
ഡി) ചെങ്കോട്ട
ഉത്തരം ഡി
8) 2024-ലെ ഒളിമ്പിക്‌സ് വേദി
എ) ടോക്കിയോ
ബി) പാരീസ്
സി) ലണ്ടന്‍
ഡി) ഏഥന്‍സ്
ഉത്തരം പാരീസ്
9) മസ്തിഷ്‌കമരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പദ്ധതി
എ) മൃതസഞ്ജീവനി
ബി) ജീവനി സഞ്ജീവനി
സി) ജീവനം
ഡി) ജീവന്‍ദീപം
ഉത്തരം എ
10) യുനെസ്‌കോയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ്
എ) ഫെബ്രുവരി 12
ബി) ഫെബ്രുവരി 21
സി) മാര്‍ച്ച് 22
ഡി) മാര്‍ച്ച് 21
ഉത്തരം 21
11) ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ
എ) മുംബൈ
ബി) ഡല്‍ഹി
സി) കൊല്‍ക്കത്ത
ഡി) ചെന്നൈ
ഉത്തരം സി
12) മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്
എ) ജമ്മുകശ്മീര്‍
ബി) പഞ്ചാബ്
സി) ആന്ധ്രാപ്രദേശ്
ഡി) ഉത്തരഖണ്ഡ്
ഉത്തരം സി
13) ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചന കനാല്‍ ഏത്
എ) യമുന കനാല്‍
ബി) ഇന്ദിരാഗാന്ധി കനാല്‍
സി) സിര്‍ഹന്ദ് കനാല്‍
ഡി) അപ്പര്‍ ബാരിഡോബ് കനാല്‍
ഉത്തരം ബി
14) പരുത്തി തുണി വ്യവസായത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്
എ) ആന്ധ്രാപ്രദേശ്
ബി) ഗുജറാത്ത്
സി) തമിഴ്‌നാട്
ഡി) മഹാരാഷ്ട്ര
ഉത്തരം ബി
15) ഹിമാലയ പര്‍വ്വതത്തിന്റെ ഏറ്റവും തെക്ക് ഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു
എ) ഹിമാദ്രി
ബി) ഹിമാചല്‍
സി) സിവാലിക്‌സ്
ഡി) ഇവയൊന്നുമല്ല
ഉത്തരം സി
16) ഇന്ത്യയില്‍ ആദ്യമായി തിരമാലകളില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ
എ) കൊച്ചി
ബി) കോഴിക്കോട്
സി) മുംബൈ
ഡി) വിഴിഞ്ഞം
ഉത്തരം ഡി
17) ഏറ്റവും നീളം കൂടിയ അന്താരാഷ്ട്ര അതിര്‍ത്തി പങ്കുവയ്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്
എ) രാജസ്ഥാന്‍
ബി) ഗുജറാത്ത്
സി) പശ്ചിമബംഗാള്‍
ഡി) അരുണാചല്‍പ്രദേശ്
ഉത്തരം സി
18) ഇന്ത്യയുടെ കേന്ദ്രഭാഗമായ നഗരം ഏത്
എ) ഭോപ്പാല്‍
ബി) നാഗ്പൂര്‍
സി) റായ്പൂര്‍
ഡി) ഡല്‍ഹി
ഉത്തരം സി
19) പശ്ചിമഘട്ടത്തിലെ ബ്രഹ്‌മഗിരി കുന്നുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദി ഏത്
എ) കൃഷ്ണ
ബി) നര്‍മ്മദ
സി) കാവേരി
ഡി) കബനി
ഉത്തരം സി
20) താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏവ
i) പുതിയ എക്കല്‍ നിക്ഷേപങ്ങളെ ഖാദര്‍ എന്ന് അറിയപ്പെടുന്നു
ii) കറുത്ത മണ്ണിനെ റിഗര്‍ എന്ന് വിളിക്കുന്നു
iii) കറുത്ത മണ്ണിന് ഈര്‍പ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്
iv) എക്കല്‍ മണ്ണിന് ഫലപുഷ്ടി കുറവാണ്
എ) i and ii
ബി) i, ii, and iii
സി) i and iv
ഡി) iii and iv
ഉത്തരം എ
21) ഇന്ത്യയുടെ ദേശീയപതാകയില്‍ കാണപ്പെടുന്ന അശോകചക്രത്തില്‍ എത്ര ആരക്കാലുകള്‍ ഉണ്ട്
എ) 28
ബി) 30
സി) 24
ഡി) 26
ഉത്തരം സി
22) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ആരാണ്
എ) ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍
ബി) ജസ്റ്റിസ് സിറിയക് ജോസഫ്
സി) ജസ്റ്റിസ് എന്‍ വി രമണ
ഡി) ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര
ഉത്തരം ഡി
23) ഇന്ത്യയുടെ ദേശീയ പതാക രൂപകല്‍പന ചെയ്ത വ്യക്തി ആരാണ്
എ) പിംഗലി വെങ്കയ്യ
ബി) നങ്കുരുരി പ്രകാശം
സി) പോറ്റി ശ്രീരാമലു
ഡി) രവീന്ദ്രനാഥ ടാഗോര്‍
ഉത്തരം എ
24) ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏതാണ് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടാത്തത്
എ) മത സ്വാതന്ത്ര്യത്തിനുളള അവകാശം
ബി) സ്വത്തവകാശം
സി) ചൂഷണത്തിനെതിരെയുള്ള അവകാശം
ഡി) സമത്വാവകാശം
ഉത്തരം ബി
25) ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്
എ) മുയല്‍
ബി) ആന
സി) കടുവ
ഡി) സിംഹം
ഉത്തരം ബി
26) ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍ ആരായിരുന്നു
എ) ഡോ രാജേന്ദ്രപ്രസാദ്
ബി) ഡോ ബി ആര്‍ അംബേദ്കര്‍
സി) സി വി ബോസ്
ഡി) ജവഹര്‍ലാല്‍ നെഹ്‌റു
ഉത്തരം എ
27) ഇന്ത്യന്‍ ഭരണഘടനയില്‍ മൗലിക കടമകള്‍ ഉള്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ്
എ) 43
ബി) 32
സി) 41
ഡി) 42
ഉത്തരം ഡി
28) ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്
എ) രവീന്ദ്രനാഥ ടാഗോര്‍
ബി) ബങ്കിംചന്ദ്ര ചാറ്റര്‍ജി
സി) അരബിന്‍ന്ദോ
ഡി) കബീര്‍ദാസ്
ഉത്തരം ബി
29) വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷം ഏത്
എ) 2005
ബി) 2007
സി) 2006
ഡി) 2008
ഉത്തരം എ
30) ഇന്ത്യന്‍ ഭരണഘടനയില്‍ ഏത് ഭാഗത്താണ് മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
എ) നാല്
ബി) എട്ട്
സി) അഞ്ച്
ഡി) മൂന്ന്
ഉത്തരം ഡി
31) കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്
എ) മയില്‍
ബി) മൈന
സി) പരുന്ത്
ഡി) മലമുഴക്കി വേഴാമ്പല്‍
ഉത്തരം ഡി
32) പ്രാചീന തമിഴകത്തിലെ തിണകളില്‍ ഒന്നായ നെയ്തല്‍ ഏത് തരത്തിലുള്ള ഭൂവിഭാഗമാണ്
എ) തീരപ്രദേശം
ബി) പുല്‍മേട്
സി) വരണ്ടപ്രദേശം
ഡി) മലയോരങ്ങള്‍
ഉത്തരം എ
33) കൊടുങ്ങരപ്പളം പുഴ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു
എ) തിരുനെല്ലി
ബി) അട്ടപ്പാടി
സി) അടിമാലി
ഡി) കുമരകം
ഉത്തരം ബി
34) കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്
എ) വയനാട്
ബി) കോട്ടയം
സി) ആലപ്പുഴ
ഡി) പത്തനംതിട്ട
ഉത്തരം സി
35) ഭാരത സര്‍ക്കാരിന്റെ ദ്രോണാചാര്യ പുരസ്‌കാരം നേടിയ ആദ്യ മലയാളി ആര്
എ) ഒഎം നമ്പ്യാര്‍
ബി) കെ പി തോമസ്
സി) എകെ കുട്ടി
ഡി) എസ് പ്രദീപ് കുമാര്‍
ഉത്തരം ഒഎം നമ്പ്യാര്‍
36) ആത്മോപദേശശതകത്തിന്റെ കര്‍ത്താവ് ആര്
എ) ചട്ടമ്പിസ്വാമികള്‍
ബി) വിവേകാനന്ദ സ്വാമികള്‍
സി) കുമാരനാശാന്‍
ഡി) ശ്രീനാരായണഗുരു
ഉത്തരം ഡി
37) കന്യാകുമാരിയിലെ ശാസ്താംകോയിലില്‍ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്‌കര്‍ത്താവ് ആരായിരുന്നു
എ) പെരിയോര്‍
ബി) ആനന്ദതീര്‍ത്ഥന്‍
സി) വൈകുണ്ഠസ്വാമികള്‍
ഡി) ബ്രഹ്‌മാനന്ദ ശിവയോഗി
ഉത്തരം സി
38) ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്
എ) സഹോദരന്‍ അയ്യപ്പന്‍
ബി) ആഗമാനന്ദന്‍
സി) പള്ളത്തുരാമന്‍
ഡി) വാഗ്ഭടാനന്ദന്‍
ഉത്തരം വാഗ്ഭടാനന്ദന്‍
39) സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരായിരുന്നു
എ) രാമകൃഷ്ണപിള്ള
ബി) വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
സി) കെ പി കേശവമേനോന്‍
ഡി) സി വി കുഞ്ഞിരാമന്‍
ഉത്തരം ബി
40) പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവാര്
എ) പണ്ഡിറ്റ് കറുപ്പന്‍
ബി) അയ്യത്താന്‍ ഗോപാലന്‍
സി) പി പല്‍പ്പു
ഡി) പൊയ്കയില്‍ കുമാരഗുരു
ഉത്തരം ഡി
41) വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവര്‍ണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്‌കര്‍ത്താവ് ആര്
എ) എ കെ ഗോപാലന്‍
ബി) കെ കേളപ്പന്‍
സി) ടി കെ മാധവന്‍
ഡി) മന്നത്ത് പത്മനാഭന്‍
ഉത്തരം ഡി
42) ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്ന് പോരാടിയതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിലേറ്റിയ മലയാളി
എ) ക്യാപ്റ്റന്‍ ലക്ഷ്മി
ബി) ചമ്പകരാമന്‍
സി) വക്കം അബ്ദുള്‍ ഖാദര്‍
ഡി) എന്‍ പരമേശ്വരന്‍ നായര്‍
ഉത്തരം സി
43) വില്ലുവണ്ടിയില്‍ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്‌കര്‍ത്താവാര്
എ) രാരിച്ചന്‍ മൂപ്പന്‍
ബി) അയ്യങ്കാളി
സി) കെ പി വള്ളോന്‍
ഡി) നീലകണ്ഠന്‍ ചാന്നാന്‍
ഉത്തരം ബി
44) അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്
എ) വി ടി ഭട്ടതിരിപ്പാട്
ബി) പ്രേംജി
സി) എം ആര്‍ ഭട്ടതിരി
ഡി) തോപ്പില്‍ ഭാസി
ഉത്തരം എ
45) വേദാധികാര നിരൂപണം എന്ന ഗ്രന്ഥം രചിച്ചതാര്
എ) ശ്രീനാരായണഗുരു
ബി) ചട്ടമ്പിസ്വാമികള്‍
സി) ഉള്ളൂര്‍
ഡി) നടരാജഗുരു
ഉത്തരം ബി
46) പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മന്ത്രം ഗാന്ധിജി നല്‍കിയത് ഏത് ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ്
എ) ക്വിറ്റ് ഇ്ന്ത്യാ സമരം
ബി) നിസ്സഹകരണ സമരം
സി) ഖിലാഫത്ത് സമരം
ഡി) ചമ്പാരന്‍ സത്യാഗ്രഹം
ഉത്തരം എ
47) നിങ്ങള്‍ എനിക്ക് രക്തം തരൂ. ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം. ഇത് ആരുടെ പ്രഖ്യാപനമാണ്
എ) ഗാന്ധിജി
ബി) സര്‍ദാര്‍ പട്ടേല്‍
സി) സുഭാഷ് ചന്ദ്രബോസ്
ഡി) ഭഗത് സിംഗ്
ഉത്തരം സി
48) ഗാന്ധിജി ദണ്ഡി കടപ്പുറത്ത് ഉപ്പ് കുറുക്കി നിയമലംഘന പ്രക്ഷോഭം ആരംഭിച്ചതെന്നാണ്
എ) 1930 മാര്‍ച്ച് 28
ബി) 1930 ഏപ്രില്‍ 1
സി) 1930 മാര്‍ച്ച് 6
ഡി) 1930 ഏപ്രില്‍ 6
ഉത്തരം ഡി
49) അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ടതാരാണ്
എ) ഷൗക്കത്തലി
ബി) മൗലാന അബ്ദുള്‍ കലാം
സി) ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍
ഡി) മുഹമ്മദാലി ജിന്ന
ഉത്തരം സി
50) ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ
എ) സുചേതാ കൃപലാനി
ബി) അമൃത് കൗര്‍
സി) സരോജിനി നായിഡു
ഡി) അരുണ അസഫലി
ഉത്തരം ഡി
51) നാഗന്മാരുടെ റാണി എന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത് ആരെയാണ്
എ) റാണി ഗൈഡിലിയു
ബി) റാണി ലക്ഷ്മിബായി
സി) കനക ലത ബറുവ
ഡി) പര്‍ബത ഗിരി
ഉത്തരം എ
52) താഴെ കൊടുത്ത വ്യക്തികളില്‍ മൂന്ന് വട്ട മേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്
എ) ഗാന്ധിജി
ബി) ജവഹര്‍ലാല്‍ നെഹ്‌റു
സി) സര്‍ദാര്‍ പട്ടേല്‍
ഡി) ബി ആര്‍ അംബേദ്കര്‍
ഉത്തരം ഡി
53) ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏത് നിയമത്തിനെതിരായിരുന്നു ജനങ്ങള്‍ ജാലിയന്‍ വാലാബാഗില്‍ പ്രതിഷേധ സമരത്തിന് ഒത്തുചേര്‍ന്നത്
എ) സൈമണ്‍ നിയമം
ബി) റൗലത്ത് നിയമം
സി) പിറ്റ്‌സ് ഇന്ത്യാ നിയമം
ഡി) ഇല്‍ബര്‍ട്ട് നിയമം
ഉത്തരം ബി
54) വിധിയുമായി ഒരു കൂടിക്കാഴ്ച ആരുടെ അവിസ്മരണീയ പ്രസംഗമായിരുന്നു
എ) സര്‍ദാര്‍ പട്ടേല്‍
ബി) എസ് രാധാകൃഷ്ണന്‍
സി) ജവഹര്‍ലാല്‍ നെഹ്‌റു
ഡി) ഗാന്ധിജി
ഉത്തരം സി
55) ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത മൈക്കിള്‍ ഒ ഡയറിനെ വധിച്ച് വധശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര പോരാളി ആരായിരുന്നു
എ) ചന്ദ്രശേഖര്‍ ആസാദ്
ബി) ഭഗത്സിംഗ്
സി) സൂര്യസെന്‍
ഡി) ഉദ്ദംസിംഗ്
ഉത്തരം ഡി
56) യക്ഷഗാനം എന്ന കലാരൂപം ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്
എ) കണ്ണൂര്‍
ബി) പാലക്കാട്
സി) വയനാട്
ഡി) കാസര്‍ഗോഡ്
ഉത്തരം ഡി
57) സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല
എ) പാലക്കാട്
ബി) ഇടുക്കി
സി) കോട്ടയം
ഡി) പത്തനംതിട്ട
ഉത്തരം എ
58) കേരളത്തിലെ ഏറ്റവും വലിയ കായല്‍ ഏതാണ്
എ) അഷ്ടമുടിക്കായല്‍
ബി) ശാസ്താംകോട്ടകായല്‍
സി) വേമ്പനാട് കായല്‍
ഡി) കായംകുളം കായല്‍
ഉത്തരം സി
59) താഴെ കൊടുത്തവയില്‍ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക
എ) കല്ലടയാര്‍
ബി) പാമ്പാര്‍
സി) കരമനയാര്‍
ഡി) മണിമലയാര്‍
ഉത്തരം എ
60) കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്
എ) നേര്യമംഗലം
ബി) കല്ലട
സി) ഇടുക്കി
ഡി) കുറ്റ്യാടി
61) മനുഷ്യശരീരത്തിലെ വാരിയെല്ലില്‍ എത്ര അസ്ഥികളുണ്ട്
എ) 22
ബി) 30
സി) 24
ഡി) 12
ഉത്തരം സി
62) ശരീരത്തിലെ കാല്‍സ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
എ) ജീവകം എ
ബി) ജീവകം ഡി
സി) ജീവകം സി
ഡി) ജീവകം ഇ
ഉത്തരം ബി
63) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍
എ) മെലറ്റോണിന്‍
ബി) ഇന്‍സുലിന്‍
സി) ഗ്ലൂക്കോണ്‍
ഡി) അഡ്രിനാലിന്‍
ഉത്തരം ബി
64) സാര്‍വ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
എ) എ ബി ഗ്രൂപ്പ്
ബി) ഒ ഗ്രൂപ്പ്
സി) എ ഗ്രൂപ്പ്
ഡി) ബി ഗ്രൂപ്പ്
ഉത്തരം ബി
65) വൈഡല്‍ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്
എ) ടൈഫോയ്ഡ്
ബി) പ്ലേഗ്
സി) കുഷ്ഠം
ഡി) ക്ഷയം
ഉത്തരം എ
66) പയറ് വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടാത്ത വിത്തിനം ഏതാണ്
എ) ഹരിത
ബി) ജോതിക
സി) ലോല
ഡി) മാലിക
ഉത്തരം എ
67) ചന്ദ്രശങ്കര എന്ന സങ്കരയിനം തെങ്ങ് ഏത് ഇനങ്ങളില്‍ നിന്നാണ് വികസിപ്പിച്ചെടുത്തത്
എ) ലക്ഷദ്വീപ് ഓര്‍ഡിനറി x ചാവക്കാട് ഓറഞ്ച്
ബി) ചാവക്കാട് ഓറഞ്ച്x വെസ്റ്റ്‌കോസ്റ്റ് ടോള്‍
സി) ലക്ഷദ്വീപ് ഓര്‍ഡിനറിX ഗംഗബോന്തം
ഡി) ഗംഗബോന്തംx ചാവക്കാട് ഓറഞ്ച്
ഉത്തരം ബി
68) കുടിവെള്ളമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ പിഎച്ച് മൂല്യം എത്രയാണ്
എ) 6.0- 8.0
ബി) 6.5- 8.0
സി) 6.5-7.5
ഡി) 7.0-7.5
ഉത്തരം സി
69) വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു
എ) പരാദസസ്യങ്ങള്‍
ബി) എപ്പിഫൈറ്റുകള്‍
സി) ശവോപജീവികള്‍
ഡി) ആരോഹികള്‍
ഉത്തരം ബി
70) ഭൂകാണ്ഡത്തിന് ഉദാഹരണം
എ) ഉരുളക്കിഴങ്ങ്
ബി) മധുരക്കിഴങ്ങ്
സി) മരച്ചീനി
ഡി) കാരറ്റ്
ഉത്തരം എ
71) ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം
എ) 4
ബി) 2
സി) 3
ഡി) 1
ഉത്തരം സി
72) ബേക്കിങ് സോഡ എന്ന പദാര്‍ത്ഥത്തിന്റെ രാസസൂത്രം ഏതാണ്
എ) Na2CO3
ബി) NzHCO3
സി) NaNO2
ഡി) NaOH
ഉത്തരം ബി
73) താഴെത്തന്നിരിക്കുന്ന ജോഡികളില്‍ ഐസോടോപ്പുകള്‍ ഏതെല്ലം
എ) iii മാത്രം
ബി) ii, iv എന്നിവ
സി) i മാത്രം
ഡി) i, iii മാത്രം
74) ബോക്‌സൈറ്റ് എന്നത് ഏത് ലോഹത്തിന്റെ അയിരാണ്
എ) അലുമിനിയം
ബി) ചെമ്പ്
സി) ഇരുമ്പ്
ഡി) സിങ്ക്
ഉത്തരം എ
75) മൂലകങ്ങളെ അവയുടെ അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി വര്‍ഗ്ഗീകരണം നടത്തിയ ശാസ്ത്രജ്ഞന്‍ ആര്
എ) ലാവോസിയര്‍
ബി) മെന്‍ഡലിയേവ്
സി) മോസ്ലി
ഡി) റൂഥര്‍ഫോര്‍ഡ്
ഉത്തരം സി
76) പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളില്‍ ഏറ്റവും ശക്തി കുറഞ്ഞത് —— ആണ്
എ) ഗുരുത്വബലം
ബി) ക്ഷീണ ആണവബലം
സി) പ്രബല ആണബലം
ഡി) വൈദ്യുത കാന്തികബലം
ഉത്തരം എ
77) മനുഷ്യന്റെ ശ്രവണപരിധി
എ) 2 ഹെര്‍ട്‌സ്- 20 കഹെര്‍ട്‌സ്
ബി) 20 ഹെര്‍ട്‌സ്- 2000 ഹെര്‍ട്‌സ്
സി) 2 ഹെര്‍ട്‌സ്- 200 കെഹെര്‍ട്‌സ്
ഡി) 20 ഹെര്‍ട്‌സ്- 20000 ഹെര്‍ട്‌സ്
ഉത്തരം ഡി
78) ഊര്‍ജ്ജത്തിന്റെ ഡൈമെന്‍ഷണല്‍ സമവാക്യം ഏതാണ്
എ) [MLT-2]
ബി) [ML2T-2]
സി) [ML2T-3]
ഡി) [MLT-2]
ഉത്തരം ബി
79) ഫാരന്‍ഹീറ്റ് താപനില സ്‌കെയിലില്‍ ജലത്തിന്റെ തിളനില എത്ര
എ) 212 ഫാരന്‍ഹീറ്റ്
ബി) 202 ഫാരന്‍ഹീറ്റ്
സി) 180 ഫാരന്‍ഹീറ്റ്
ഡി) 222 ഫാരന്‍ഹീറ്റ്
ഉത്തരം എ
80) താഴെ കൊടുത്തിരിക്കുന്നവയില്‍ ഏറ്റവും കൂടുതല്‍ വിശിഷ്ട താപധാരിതയുള്ളത് തിരിഞ്ഞെടുക്കുക
എ) വായു
ബി) മെര്‍ക്കുറി
സി) ജലം
ഡി) മെഥനോള്‍
ഉത്തരം സി
81) ശരിയായ രീതിയില്‍ ക്രമീകരിച്ചത് ഏത്
എ) പരുന്ത്, പുല്ല്, തവള, പുല്‍ച്ചാടി, പാമ്പ്
ബി) പാമ്പ്, പരുന്ത്, പുല്ല്, തവള, പുല്‍ച്ചാടി
സി) പുല്ല്, പുല്‍ച്ചാടി, തവള, പാമ്പ്, പരുന്ത്
ഡി) തവള, പുല്‍ച്ചാടി, പരുന്ത്, പുല്ല്, പാമ്പ്
ഉത്തരം സി
19 ജൂണ്‍ 2022-ന് നടന്ന 10-ാം തല പ്രാഥമിക പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും (നാലാംഘട്ടം)
ഒന്നാം ഘട്ടം ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാന്‍ ക്ലിക്ക് ചെയ്യുക
രണ്ടാം ഘട്ടം ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാന്‍ ക്ലിക്ക് ചെയ്യുക
മൂന്നാം ഘട്ടം ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാന്‍ ക്ലിക്ക് ചെയ്യുക
നാലാം ഘട്ടം ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാന്‍ ക്ലിക്ക് ചെയ്യുക