കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്
മലയാള സാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകളെ മാനിച്ചു കൊണ്ടാണ് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കുന്നത്
അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരം
മറുപിറവി, പാണ്ഡവപുരം, ഏഴാംപക്കം, കൈമുദ്രകള്‍, അടയാളങ്ങള്‍ എന്നീ നോവലുകളും തിങ്കളാഴ്ചയിലെ ആകാശം, വെളുത്ത കൂടാരങ്ങള്‍, ആശ്വിനത്തിലെ പൂക്കള്‍, പ്രകാശത്തിന്റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്‌നങ്ങള്‍, അരുന്ധതിയുടെ വിരുന്നുകാരന്‍, ദൂത്, ഗുരു തുടങ്ങിയ കഥകളും അപ്പുവും അച്ചുവും, ചേക്കുട്ടി തുടങ്ങിയ ബാലസാഹിത്യ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്
സേതുവിന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന നോവല്‍- പാണ്ഡവപുരം
പാണ്ഡവപുരം എന്ന നോവലിനും പേടിസ്വപ്‌നങ്ങള്‍ എന്ന കഥയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്
അടയാളങ്ങള്‍ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്
ചേക്കുട്ടി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്
പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊത്ത് സേതു രചിച്ച നോവലാണ് നവഗ്രഹങ്ങളുടെ തടവറ
സേതുവിന്റെ സര്‍ഗാത്മക ജീവിതം ഒരു തീര്‍ത്ഥാടനം പോലെയാണെന്ന് അഭിപ്രായപ്പെട്ടത്- എം ടി വാസുദേവന്‍ നായര്‍
എ സേതുമാധവന്‍ എന്നാണ് യഥാര്‍ത്ഥ നാമം
2022-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്
- Design