26. 2023 കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ സന്ദര്‍ശിച്ച ജില്ല
എറണാകുളം
26. എഴുന്നൂറിലേറെ വര്‍ഷം പഴക്കം കണക്കാക്കുന്ന വട്ടെഴുത്ത് കണ്ടെത്തിയ പാലക്കാട് ജില്ലയിലെ ക്ഷേത്രം
ചിറ്റടി മണ്ണൂര്‍ ഭഗവതി ക്ഷേത്രം
27. മൊത്ത ജില്ലാ മൂല്യവര്‍ദ്ധിത അടിസ്ഥാനത്തില്‍ പ്രതിശീര്‍ഷ വരുമാനം രേഖപ്പെടുത്തുന്ന കേരളത്തിലെ ആദ്യ ജില്ല
എറണാകുളം
28. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത എന്ന ബഹുമതിക്കര്‍ഹയായ ആരുടെ 125-ാമത് ജന്മവാര്‍ഷികമാണ് 2024 മാര്‍ച്ച് 27-ന് ആഘോഷിച്ചത്
ലക്ഷ്മി എന്‍ മേനോന്‍
29. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ട് നല്‍കുന്നതിനുവേണ്ടി ഐടി മിഷന്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം
ഡിസി കണക്ട്
30. മയക്കുമരുന്ന് കച്ചവടവും ഉപഭോഗവും തടയാന്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന പരിശോധനം
ഓപ്പറേഷന്‍ ഡി-ഹണ്ട്
31. അതിഥി തൊഴിലാളികളെ മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കാനായി കേരള സര്‍ക്കാര്‍ സംസ്ഥാന സാക്ഷരത മിഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതി
ചങ്ങാതി
32. വയോജന സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനും വയോജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി
മധുരം
33. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ
കേരളം
34. സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോക്കോള്‍ പുറത്തിറക്കിയ ആദ്യ സംസ്ഥാനം
കേരളം
35. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവില്‍ വരുന്നത്
കോഴിക്കോട്
36. 2024-ല്‍ ഏത് നവോത്ഥാന നായകന്റെ സമാധിയുടെ ശതാബ്ദി ദിനാചരണത്തോട് അനുബന്ധിച്ചാണ് ആലപ്പുഴയിലെ വള്ളിക്കുന്നത് പ്രതിമ സ്ഥാപിച്ചത്
ചട്ടമ്പി സ്വാമികള്‍
37. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനം ഏതാണ്
കേരളം
38. പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച ആദ്യ സംസ്ഥാനം
കേരളം
39. 2024 മാര്‍ച്ചില്‍ ആദ്യമായി എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വ രോഗമായ ലൈം രോഗത്തിന് കാരണായ ബാക്ടീരിയ
ബോറേലിയ ബര്‍ഗ്‌ഡോര്‍ഫെറി
40. കേരളത്തിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ മണ്ഡലം
തളിപ്പറമ്പ്
41. മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തില്‍ ആരംഭിച്ച വിമാന കമ്പനിക
ഫ്‌ളൈ 91
42. മനുഷ്യ-വന്യ ജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം
കേരളം
43. ജലാഭിവൃദ്ധി പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത ആറ് നദികളില്‍ കേരളത്തില്‍ നിന്നുള്ള നദി
പെരിയാര്‍
44. ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യ നഗരം
കൊച്ചി
45. ഇന്ത്യയിലെ ഗണിത ശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവന്റെ പേരില്‍ ഗണിത ശാസ്ത്ര പഠന കേന്ദ്രം സ്ഥാപിക്കുന്നത്
ഇരിങ്ങാലക്കുടയിലെ കല്ലേറ്റുംകര
46. സംസ്ഥാനത്ത് ശൈശവ വിവാഹം നടത്തുന്നത് തടയുന്നതിനായുള്ള പദ്ധതി
പൊന്‍വാക്ക്
47. വയനാട് പഞ്ചായത്തിന്റേയും ജില്ലാ ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടേയും നേതൃത്വത്തില്‍ നടത്തിയ കാലാവസ്ഥ ഉച്ചകോടി
ജാത്തിരെ
48. രാജ്യത്ത് ജില്ലാ പഞ്ചായത്ത് തലത്തില്‍ കാര്‍ബണ്‍ തുല്യതാ റിപ്പോര്‍ട്ട് പുറത്തിറക്കിയ ആദ്യ ജില്ല
വയനാട്
49. 2024-ല്‍ അന്തരിച്ച ഉണ്ണി ആറന്മുള ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
സിനിമ സംവിധായകന്‍
50. 2024 ഏപ്രിലില്‍ അന്തരിച്ച മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞന്‍
കെ ജി ജയന്‍
