1. ഡോ എം ആര് രാഘവ വാരിയര്‍ക്ക് കേരളജ്യോതി പുരസ്കാരം ലഭിച്ചു. പി ബി അനീഷ്, രാജശ്രീവാരിയര്‍ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്കാരവും ലഭിച്ചു.
2. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു.
3. ഓസ്കാര്‍ മെഡല്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ ആയി നിയമിച്ചു.
4. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം കെ ജി ശങ്കരപിള്ളയ്ക്ക് ലഭിച്ചു.
5. വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യ നേടി. ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫൈനലില്‍ പരാജയപ്പെടുത്തി.
6. ഇന്ത്യയില്‍നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്-03 ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാണ് സിഎംഎസ്-03 വിക്ഷേപിച്ചത്.
7. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍: നടന്- മമ്മൂട്ടി, നടി- ഷംല ഹംസ, സംവിധായകന്- ചിദംരബരം, സിനിമ- മഞ്ഞുമ്മല്‍ ബോയ്സ്, ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ്
8. ന്യൂയോര്‍ക്ക് നഗരത്തിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്റാന് മംദാനിക്ക് വിജയം.
9. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം: 102. 127 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളത് സൊമാലിയയില്‍ ആണ്.
10. അസിം മുനീറിനെ പാകിസ്ഥാന്റെ സംയുക്ത സേനാ മേധാവിയായി നിയമിച്ചു.
11. ഫിലിപ്പീന്‍സില്‍ നടന്ന ആസിയാന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിഎസ് രാഹുല്‍ വിജയിയായി. ഇന്ത്യയുടെ 91-ാമത് ഗ്രാന്‍ഡ് മാസ്റ്റര്‍ ആണ് രാഹുല്‍.
12. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ലോക റെക്കോര്‍ഡ് മേഘാലയയുടെ രഞ്ജി താരം ആകാശ് ചൗധരി സ്വന്തമാക്കി. 11 പന്തില്‍ ചൗധരി അര്‍ധ സെഞ്ച്വറി നേടി.
13. സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി.
14. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാരിനെ നിയമിച്ചു.
15. ദേശീയ സബ് ജൂനിയര്‍ ചെസില്‍ മലയാളി ഗൗതം കൃഷ്ണ ചാമ്പ്യനായി.