| ഏഴാം ക്ലാസ് | സോഷ്യല്‍ സയന്‍സ് |
| അധ്യായം 3 | ചെറുത്തുനില്‍പ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും
1) ബംഗാളിലെ നഗോഡകള്‍ ആരായിരുന്നു
പട്ടുനൂല്‍ കൃഷിക്കാരും നെയ്ത്തുകാരും
2) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചൂഷണം കാരണം ജീവിതം വഴിമുട്ടിയതോടെ കുലത്തൊഴിലായ നെയ്ത്തുജോലി ഉപേക്ഷിക്കാനും സ്വന്തം പെരുവിരല്‍ മുറിച്ചുമാറ്റാനും തീരുമാനിച്ച സമൂഹം ഏതാണ്
നഗോഡകള്‍
3) ഏതെല്ലാം വിഭാഗങ്ങളാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന്റെ ചൂഷണങ്ങള്‍ക്ക് ഇരയായത്
കര്‍ഷകര്‍, നെയ്ത്തുകാര്‍, കൈത്തൊഴിലുകാര്‍, ഗോത്രവര്‍ഗ്ഗക്കാര്‍
4) ബംഗാള്‍ കീഴടക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനി കാര്‍ഷിക മേഖലയിലെ സമ്പത്ത് കൊള്ളയടിക്കുന്നതിനായി നടപ്പിലാക്കിയ നടപടികള്‍ എന്തെല്ലാം
- കര്‍ഷകര്‍ക്കുമേല്‍ അമിതമായ നികുതിഭാരം അടിച്ചേല്‍പ്പിച്ചു
- വരള്‍ച്ചയോ വെള്ളപ്പൊക്കമോമൂലം കൃഷി നശിച്ചാലും നികുതി ഇളവുകള്‍ നല്‍കിയിരുന്നില്ല
- നികുതി പിരിക്കാന്‍ ഇടനിലക്കാരെ (ജമീന്ദാര്‍മാര്‍) ചുമതലപ്പെടുത്തി
- നികുതി പണമായിത്തന്നെ നല്‍കണമെന്നുള്ള വ്യവസ്ഥ കൊണ്ടുവന്നു
- പണത്തിനായി കര്‍ഷകര്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്നവരെ ആശ്രയിക്കേണ്ടിവന്നു
5) കര്‍ഷകര്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്നവര്‍ അറിയപ്പെട്ടിരുന്ന പേര്
സാഹുക്കാര്‍
6) ബംഗാളിലെ മണ്ണ് ഏതൊക്കെ വിളകളുടെ കൃഷിക്ക് അനുയോജ്യമാണെന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി കണ്ടെത്തി
പരുത്തി, ചണം, നീലം
7) ഇംഗ്ലണ്ടിലെ വ്യവസായശാലകള്‍ക്കാവശ്യമായ ഏതൊക്കെ പ്രധാന അസംസ്‌കൃത വസ്തുക്കളാണ് ഇന്ത്യയില്‍ ലഭ്യമായിരുന്നത്
പരുത്തി, ചണം, നീലം
9) ഇന്ത്യന്‍ റെയില്‍വേ ആരംഭിക്കുന്നത് എന്നാണ്
- 1853 ഏപ്രില്‍ 16-ന്
- അന്ന് വൈകുന്നേരം 3.55-ന് ബോംബെയില്‍ നിന്ന് താനെയിലേക്കുള്ള തീവണ്ടി സര്‍വീസ് ആരംഭിച്ചു
- 14 കോച്ചുകളുള്ള ഈ വണ്ടിയില്‍ 400 യാത്രക്കാര്‍ ഉണ്ടായിരുന്നു
10) കേരളത്തിലെ ആദ്യത്തെ തീവണ്ടി തിരൂരില്‍ നിന്ന് ബേപ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ചത് എന്നാണ്
1861 മാര്‍ച്ച്
11) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വനനിയമങ്ങള്‍ ആവിഷ്‌കരിച്ചതിന്റെ ലക്ഷ്യം എന്തായിരുന്നു
ഇന്ത്യയിലെ വനസമ്പത്ത് കൊള്ളയടിക്കുക
12) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഗോത്രജനതയുടെ ആവാസമേഖലകളിലേക്ക് റോഡ്, റെയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതിന്റെ ലക്ഷ്യം എന്തായിരുന്നു
ധാതുനിക്ഷേപങ്ങള്‍ കൊള്ളയടിക്കുക
13) ഇന്ത്യയിലെ കൈത്തറി മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമായ ബ്രിട്ടീഷ് നടപടികള്‍ എന്തെല്ലാമായിരുന്നു
- അസംസ്‌കൃവസ്തുവായ പരുത്തി ബ്രിട്ടനിലേക്ക് കയറ്റി അയച്ചു
- ബ്രിട്ടനിലെ യന്ത്രനിര്‍മ്മിതങ്ങളായ വിലകുറഞ്ഞ തുണിത്തരങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു
- ഇന്ത്യന്‍ നിര്‍മ്മിത തുണിത്തരങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തി
14) ഇന്ത്യയിലെ കൈത്തറി മേഖലയില്‍ കമ്പനി സ്വീകരിച്ച നടപടിയുടെ അനന്തരഫലം എന്തായിരുന്നു
തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായി
15) കമ്പനി ഭരണത്തിന്റെ ഫലമായി ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടമായ വിഭാഗങ്ങള്‍ ആര്‍ക്കൊക്കെ എതിരെയാണ് കലാപങ്ങള്‍ നടത്തിയത്
കമ്പനിക്കും ജമീന്ദാര്‍മാര്‍ക്കും എതിരെ
16) 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബംഗാളില്‍ നടന്ന കലാപങ്ങള്‍ ഏവ
സന്ന്യാസി കലാപവും ഫക്കീര്‍ കലാപവും
17) 19-ാം നൂറ്റാണ്ടില്‍ മാപ്പിള കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സ്ഥലം ഏതാണ്
മലബാര്‍
18) 19-ാം നൂറ്റാണ്ടില്‍ ബംഗാളില്‍ നടന്ന കാര്‍ഷിക കലാപങ്ങള്‍ അറിയപ്പെടുന്ന പേരെന്ത്
ഫറാസി കലാപങ്ങള്‍
19) കര്‍ഷകരെക്കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കലാപം നടത്തിയ ഗോത്രവര്‍ഗ്ഗക്കാര്‍ ഏതെല്ലാം
- മറാത്തയിലെ ഭീലുകള്‍
- അഹമ്മദ്‌നഗറിലെ കോലികള്‍
- ഛോട്ടാനാഗ്പൂരിലെ കോളുകള്‍
- രാജ്മഹല്‍കുന്നിലെ സാന്താള്‍മാര്‍
- വയനാട്ടിലെ കുറിച്യര്‍
20) ബംഗാള്‍ പ്രവിശ്യയിലെ രാജ്മഹല്‍ കുന്നുകളില്‍ വസിച്ചിരുന്ന സന്താള്‍ ഗോത്രജനത ആര്‍ക്കൊക്കെ എതിരെയാണ് കലാപം നടത്തിയത്
കൊള്ളപ്പലിശക്കാര്‍ക്കും ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥര്‍ക്കും
21) സാന്താള്‍ കലാപത്തിന്റെ നേതാക്കന്‍മാര്‍ ആരൊക്കെ
സിദ്ദുവും കാന്‍ഹുവും
22) കലാപത്തില്‍ സാന്താള്‍ ജനതയില്‍ എത്രപേര്‍ കൊല്ലപ്പെട്ടു
15000-ല്‍ അധികം
23) അധികാരം നഷ്ടപ്പെട്ട ഏതൊക്കെ നാട്ടുരാജാക്കന്മാരും ഭൂപ്രഭുക്കന്‍മാരുമാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കലാപത്തിന് ഇറങ്ങിയത്
- ഔധിലെ രാജാ ചെയ്ത്ത് സിംഗ്
- തിരുനെല്‍വേലിയിലെ വീരപാണ്ഡ്യ കട്ടബൊമ്മന്‍
- ശിവഗംഗയിലെ മരുതുപാണ്ഡ്യന്‍
- മലബാറിലെ പഴശ്ശിരാജ
- കര്‍ണ്ണാടകയിലെ കിട്ടൂര്‍ ചന്നമ്മ
- തിരുവിതാംകൂറിലെ വേലുത്തമ്പി
- കൊച്ചിയിലെ പാലിയത്തച്ചന്‍
24) കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രധാന ചെറുത്തുനില്‍പ്പുകളില്‍ ഒന്നായ പഴശ്ശി സമരങ്ങളില്‍ പഴശ്ശിയെ കമ്പനിക്കെതിരെ കലാപം നയിക്കാന്‍ പ്രേരിപ്പിച്ച കാരണം എന്താണ്
വടക്കേ മലബാറിലെ കോട്ടയം മേഖലയിലെ നികുതി പിരിക്കാനുള്ള അവകാശം തടഞ്ഞത്
25) വയനാടന്‍ വനങ്ങള്‍ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിരാജ നടത്തിയ യുദ്ധമുറ ഏതാണ്
ഒളിപ്പോര്‍
26) ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ പഴശ്ശിയെ സഹായിച്ച സൈനിക തലവന്‍മാര്‍ ആരെല്ലാം
തലയ്ക്കല്‍ ചന്തു, കൈതേരി അമ്പു, എടച്ചേന കുങ്കന്‍, അത്തന്‍ ഗുരുക്കള്‍
27) ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ട പഴശ്ശിരാജയ്ക്ക് പാരമ്പര്യവിധിപ്രകാരം ശവസംസ്‌കാരം നടത്താന്‍ നിര്‍ദ്ദേശിച്ച മലബാറിലെ സബ് കളക്ടര്‍ ആരാണ്
ടി എച്ച് ബേബര്‍
28) ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തിരുവിതാംകൂറില്‍ നേതൃത്വം നല്‍കിയത്
വേലുത്തമ്പി ദളവ
29) ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വേലുത്തമ്പി ദളവയെ സഹായിച്ച കൊച്ചിയിലെ മന്ത്രി ആരാണ്
പാലിയത്തച്ചന്‍
30) 1809-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ജനതയോട് വേലുത്തമ്പി ആഹ്വാനം ചെയ്തത് എവിടെ വച്ചാണ്
കുണ്ടറ
31) 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയവര്‍ ആരെല്ലാം
കമ്പനിപ്പട്ടാളത്തിലെ ഇന്ത്യന്‍ സൈനികര്‍ (ശിപ്പായിമാര്‍), ദത്തവകാശ നിരോധന നിയമത്തിന്റെ ഫലമായി അധികാരം നഷ്ടപ്പെടുമെന്നുറപ്പായ നാട്ടുരാജാക്കന്‍മാര്‍
32) ശിപ്പായിമാര്‍ കമ്പനിപ്പട്ടാളത്തിനെതിരെ തിരിയാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
- തുച്ഛമായ വേതനം
- ദീര്‍ഘനേരമുള്ള ജോലി
- അവധിയില്ലായ്മ
- അടിമകളോടെന്നപോലെയുള്ള മേലുദ്യോഗസ്ഥരുടെ പെരുമാറ്റം
- മോശമായ ഭക്ഷണം
33) ശിപ്പായി ലഹളയ്ക്കുള്ള പെട്ടെന്നുള്ള കാരണങ്ങള്‍ എന്താണ്
- പശുവിന്റേയും പന്നിയുടേയും കൊഴുപ്പുകള്‍ അടങ്ങിയ തിര (വെടിയുണ്ട) ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി
- ശിപായിമാര്‍ക്ക് നല്‍കിയിരുന്ന റൊട്ടി എല്ലുപൊടി ചേര്‍ത്ത ഗോതമ്പുപൊടി കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത് എന്ന വാര്‍ത്ത
34) ബ്രിട്ടീഷുകാര്‍ക്കെതിരെ ശിപ്പായികള്‍ക്കിടയില്‍നിന്ന് ആദ്യമായി പ്രതിഷേധം ഉയര്‍ത്തിയത് ആരാണ്
മംഗള്‍ പാണ്ഡേ
35) ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് സൈനിക മേധാവികള്‍ക്കെതിരെ സംഘടിതമായ രീതിയില്‍ കലാപങ്ങള്‍ ആരംഭിച്ചത് എവിടയൊണ്
മീററ്റില്‍
36) മീറ്ററില്‍ നിന്നും ഡല്‍ഹിയിലെത്തിയ കലാപകാരികള്‍ ആരെയാണ് ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചത്
മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ഷാ രണ്ടാമനെ
37) അവസാനത്തെ മുഗള്‍ ഭരണാധികാരി
ബഹദൂര്‍ഷാ രണ്ടാമന്‍
38) ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ കലാപം പടര്‍ന്ന പ്രദേശങ്ങള്‍ ഏതെല്ലാം
കാണ്‍പൂര്‍, ലഖ്‌നൗ, അലഹബാദ്, ഝാന്‍സി, ആര, ഫൈസാബാദ്
39) ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാണ്‍പൂരില്‍ നേതൃത്വം നല്‍കിയത് ആരാണ്
നാനാസാഹിബും താന്തിയാതോപ്പിയും
40) ഝാന്‍സിയില്‍ നേതൃത്വം നല്‍കിയത് ആരാണ്
റാണി ലക്ഷ്മിബായി
41) ലഖ്‌നൗവില്‍ നേതൃത്വം നല്‍കിയത് ആരാണ്
ബീഗം ഹസ്‌റത്ത് മഹല്‍
42) ഫൈസാബാദില്‍ നേതൃത്വം നല്‍കിയത് ആരാണ്
മൗലവി അഹമ്മദുള്ള
43) ആരയില്‍ നേതൃത്വം നല്‍കിയത് ആരാണ്
കന്‍വര്‍ സിംഗ്
44) ബഹദൂര്‍ഷാ രണ്ടാമനെ ബ്രിട്ടീഷുകാര്‍ എങ്ങോട്ടേക്കാണ് നാടുകടത്തിയത്
റങ്കൂണ്‍
45) ഒന്നാം സ്വാതന്ത്ര്യസമരം പരാജയപ്പെടാനുള്ള കാരണങ്ങള്‍ എന്തെല്ലാം
- ഉത്തരേന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കലാപങ്ങള്‍ ഉണ്ടായെങ്കിലും ഇതിനൊരു സംഘടിത സ്വഭാവം ഉണ്ടായിരുന്നില്ല
- കലാപകാരികളെ അപേക്ഷിച്ച് സൈനികശേഷിയും സംഘാടന മികവും മെച്ചപ്പെട്ട ആയുധങ്ങളും കമ്പനിക്കുണ്ടായിരുന്നു
- ഇന്ത്യാക്കാരില്‍ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ നേടുന്നതില്‍ കലാപകാരികള്‍ പരാജയപ്പെട്ടു
- ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഇന്ത്യാക്കാര്‍ സമരത്തിനെതിരായിരുന്നു
- സമ്പന്നരായ നാട്ടുരാജാക്കന്‍മാര്‍ കമ്പനിക്കായിരുന്നു പിന്തുണ നല്‍കിയിരുന്നത്
46) പ്രത്യക്ഷത്തില്‍ സമരം പരാജയപ്പെട്ടെങ്കിലും കമ്പനിഭരണത്തിനെതിരെ നാടിന്റെ മോചനത്തിനായുള്ള ഇന്ത്യയില്‍ നടന്ന ആദ്യത്തെ ബഹുജനസമരം ഏതാണ്
ഒന്നാം സ്വാതന്ത്ര്യസമരം
47) ബഹദൂര്‍ഷയെ ഷഹിന്‍-ഷായെ-ഹിന്ദുസ്ഥാന്‍ (ഇന്ത്യയുടെ ചക്രവര്‍ത്തി) ആയി പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണ്
മതത്തിന് അതീതമായി ഇന്ത്യന്‍ജനത ഉയര്‍ത്തിയ ഐക്യബോധം
48) 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ അനന്തരഫലം എന്താണ്
ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി
49) ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞി ഏറ്റെടുത്ത വിളംബരം ഏതാണ്
1858-ലെ വിളംബരം
ഏഴാം ക്ലാസ് പാഠപുസ്തകം: ചെറുത്തുനില്‍പ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും; ചോദ്യോത്തരങ്ങള്‍
- Design