- | ഏഴാം ക്ലാസ് | സോഷ്യല്‍ സയന്‍സ് |
- | അധ്യായം 4 | ഇന്ത്യ പുതുയുഗത്തിലേക്ക് |
1) 17-ാം നൂറ്റാണ്ടിലും മറ്റും ഇന്ത്യയില്‍ നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങള്‍ ഏതെല്ലാം
സതി, ശൈശവവിവാഹം, വിധവാവിവാഹനിഷേധം, നരബലി, പെണ്‍ശിശുഹത്യ, അടിമത്തം
2) ഇന്ത്യയില്‍ നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പരിഷ്‌കരണപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ട് തുടങ്ങിയത് ഏത് നൂറ്റാണ്ടിലാണ്
19-ാം നൂറ്റാണ്ടില്‍
3) സാമൂഹിക അനാചാരങ്ങള്‍ക്കെതിരെയുള്ള പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്ന് വരാന്‍ പ്രേരകമായ ഘടകങ്ങള്‍ എന്തെല്ലാം
യുക്തിചിന്തയും ഇംഗ്ലീഷ് വിദ്യാഭ്യാസം ഉളവാക്കിയ സാമൂഹ്യബോധവും
4) ഇന്ത്യയില്‍ 19-ാം നൂറ്റാണ്ടില്‍ രൂപം കൊണ്ട പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവങ്ങള്‍ എന്തായിരുന്നു
അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടുമുള്ള എതിര്‍പ്പ്, സ്ത്രീസ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിന്റെ വ്യാപനം, ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള അഭിമാനബോധം
5) ഇന്ത്യയില്‍ സതി നിരോധിച്ച ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആരാണ്
വില്യം ബെന്റിക് പ്രഭു
6) ഏത് നവോത്ഥാന നായകന്റെ ശ്രമഫലമായിട്ടാണ് വില്യം ബെന്റിക് പ്രഭു സതി നിരോധിച്ചത്
രാജാ റാംമോഹന്‍ റോയി
7) ബ്രഹ്‌മസമാജ സ്ഥാപകന്‍ ആരാണ്
രാജാ റാംമോഹന്‍ റോയി
8) എല്ലാ മതങ്ങളും ഒന്നാണെന്നുള്ള പൊതു സന്ദേശം പ്രചരിപ്പിച്ച നവോത്ഥാന നായകന്‍ ആരാണ്
രാജാ റാംമോഹന്‍ റോയ്
9) ജാതി സമ്പ്രദായമാണ് ഇന്ത്യക്കാര്‍ക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം എന്ന് വിശ്വസിച്ചിരുന്ന നവോത്ഥാന നായകന്‍ ആരാണ്
രാജാ റാംമോഹന്‍ റോയ്
10) ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് ആരാണ്
രാജാ റാംമോഹന്‍ റോയ്
11) ആര്യസമാജം സ്ഥാപിച്ചത് ആരാണ്
സ്വാമി ദയാനന്ദ സരസ്വതി
12) വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത് ആരാണ്
സ്വാമി ദയാനന്ദ സരസ്വതി
13) ജാതി വ്യവസ്ഥയേയും വിഗ്രഹാരാധനയേയും എതിര്‍ത്തു കൊണ്ട് സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച സംഘടന ഏതാണ്
ആര്യസമാജം
14) വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ജാതിവ്യവസ്ഥയെ എതിര്‍ക്കുകയും ചെയ്ത നവോത്ഥാന നായകന്‍ ആരാണ്
ജോതിറാവു ഫുലെ
15) പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന് വാദിക്കുകയും അധസ്ഥിത വിഭാഗക്കാരുടേയും സ്ത്രീകളുടേയും വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കിയ നവോത്ഥാന നായകന്‍ ആരാണ്
ജോതിറാവു ഫുലെ
16) സത്യശോധക് സമാജിന്റെ സ്ഥാപകന്‍ ആരാണ്
ജോതിറാവു ഫുലെ
17) സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യമഹിളാസഭ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്
രമാബായ്
18) മുസ്ലിങ്ങള്‍ക്കിടയില്‍ ആധുനികവിദ്യാഭ്യാസത്തിന് പ്രചാരണം നല്‍കിയ നവോത്ഥാന നായകന്‍ ആരാണ്
സര്‍ സയ്യ്ദ് അഹമ്മദ് ഖാന്‍
19) മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളെജിന്റെ സ്ഥാപകന്‍ ആരാണ്
സര്‍ സയ്യ്ദ് അഹമ്മദ് ഖാന്‍
20) മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളെജ് പില്‍ക്കാലത്ത് ഏത് പേരിലാണ് പ്രസിദ്ധമായത്
അലിഗഡ് മുസ്ലിം സര്‍വകലാശാല
21) ‘ഹിന്ദുക്കളും മുസ്ലിങ്ങളും ഇന്ത്യയുടെ വായു ശ്വസിച്ചും ഗംഗയുടേയും യമുനയുടേയും ജലം പാനം ചെയ്തും ജീവിക്കുന്നു. നാം രണ്ടും ഇന്ത്യയുടെ മണ്ണില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് ഭക്ഷിക്കുന്നു. ജീവിതത്തിനും മരണത്തിലും നാം ഒന്നിച്ചാണ്,’ ഹിന്ദു-മുസ്ലീം ഐക്യത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞത് ആരാണ്
സര്‍ സയ്യ്ദ് അഹമ്മദ് ഖാന്‍
22) മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടേയും ഇസ്ലാമികതയുടേയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ എന്ന് പറഞ്ഞത് ആരാണ്
സ്വാമി വിവേകാനന്ദന്‍
23) സ്വാമി വിവേകാനന്ദന്റെ ഗുരുവിന്റെ പേര്
ശ്രീരാമകൃഷ്ണപരമഹംസന്‍
24) ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വിവേകാനന്ദന്‍ സ്ഥാപിച്ച സംഘടനയേതാണ്
രാമകൃഷ്ണമിഷന്‍
25) ഇന്ത്യാക്കാരെല്ലാം ഒരൊറ്റ ജനതയാണെന്ന ബോധം ഉളവാക്കാന്‍ കാരണമായ ഘടകങ്ങള്‍ ഏതെല്ലാം?
- ബ്രിട്ടീഷുകാര്‍ നാട്ടുരാജ്യങ്ങളെ കീഴ്‌പ്പെടുത്തി ഒറ്റ ഭരണത്തിന്‍ കീഴിലാക്കി രാഷ്ട്രീയമായി ഇന്ത്യയെ ഏകീകരിച്ചു
- ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സാമ്പത്തിക ചൂഷണം ഇന്ത്യാക്കാരില്‍ പൊതുവേ ബ്രിട്ടീഷ് വിരുദ്ധ മനോഭാവം വളര്‍ത്തി
- ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനവും ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ വളര്‍ച്ചയും വിവിധ ജനവിഭാഗങ്ങളെ ഒരുമിപ്പിച്ചു
- ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്തുവാന്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച മാര്‍ഗ്ഗം ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുവാനും ഒരു രാജ്യത്തില്‍ ഉള്‍പ്പെട്ടവരാണെന്നുള്ള ബോധം ഉണ്ടാക്കുവാനും സഹായിച്ചു.
26) ഇന്ത്യയെ കണ്ടെത്തല്‍ എഴുതിയത് ആരാണ്
ജവഹര്‍ലാല്‍ നെഹ്‌റു
27) ദേശീയതയുടെ വളര്‍ച്ചയെ സഹായിച്ച സാഹിത്യകാരന്‍മാര്‍ ആരൊക്കെ
- ബങ്കിംചന്ദ്ര ചാറ്റര്‍ജി
- രവീന്ദ്രനാഥ ടാഗോര്‍
- മുഹമ്മദ് ഇഖ്ബാല്‍
- ലക്ഷ്മീനാഥ് ബെസ്ബറുവ
- അല്‍ത്താഫ് ഹുസൈന്‍
28) ഇന്ത്യയില്‍ ആദ്യകാലത്ത് രൂപം കൊണ്ട പ്രാദേശിക സംഘടനകള്‍ ഏതെല്ലാം
മദ്രാസ് നേറ്റീവ് അസോസിയേഷന്‍, പൂന സാര്‍വജനിക് സഭ, ഇന്ത്യന്‍ അസോസിയേഷന്‍
29) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത് എന്നാണ്
1885 ഡിസംബര്‍ 28
30) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത് എവിടെ വച്ചാണ്
ബോംബെയിലെ തേജ്പാല്‍ സംസ്‌കൃത കോളെജ്
31) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണ യോഗത്തില്‍ എത്ര പ്രതിനിധികള്‍ പങ്കെടുത്തു
72
32) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണ യോഗത്തിന് അധ്യക്ഷത വഹിച്ചത് ആരാണ്
ഡബ്ല്യു സി ബാനര്‍ജി
33) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണ യോഗം വിളിച്ചു കൂട്ടാന്‍ മുന്‍കൈയെടുത്ത മുന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ആരാണ്
എ ഒ ഹ്യൂം
34) ഇന്ത്യയിലെ ഭരണസംവിധാനം കുറെക്കൂടി പരിഷ്‌കൃതമാകണമെന്നും നമ്മെയും ഭരണത്തില്‍ പങ്കാളികളാക്കണമെന്നും നാം ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ നാഷണള്‍ കോണ്‍ഗ്രസിന്റെ രൂപീകരണ യോഗത്തില്‍ പ്രസംഗിച്ചത് ആരാണ്
ഡബ്ല്യു സി ബാനര്‍ജി
35) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു
- ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ സൗഹൃദ ബോധം വളര്‍ത്തുക
- ജാതി-മത-പ്രാദേശിക ചിന്തകള്‍ക്ക് അതീതമായി ദേശീയബോധം വളര്‍ത്തുക
- ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക
36) ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് സംഘടിത സ്വഭാവം കൈവന്നത് ഏത് സംഘടനയുടെ രൂപീകരണത്തോടെയാണ്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
37) ഇന്ത്യയിലെ ബ്രിട്ടീഷാധിപത്യത്തിനെതിരെ നടന്ന സംഘടിത പ്രക്ഷോഭങ്ങളെ വിളിക്കുന്ന പേര്
ദേശീയ പ്രസ്ഥാനം
38) സമരരീതിയുടെ അടിസ്ഥാനത്തില്‍ ദേശീയ പ്രസ്ഥാനത്തെ ഏതൊക്കെ ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു
- മിതവാദ ദേശീയതയുടെ കാലഘട്ടം (1885-1905)
- തീവ്രദേശീയതയുടെ കാലഘട്ടം (1905-1919)
- ഗാന്ധിയന്‍ കാലഘട്ടം (1919-1948)
39) മിതവാദികളായ നേതാക്കള്‍ ആരെല്ലാം
ദാദാബായി നവറോജി, ഗോപാലകൃഷ്ണ ഗോഖലെ, ബദറുദ്ദീന്‍ ത്വയ്യിബ്ജി, ഫിറോസ് ഷാ മേത്ത.
40) മിതവാദി നേതാക്കന്‍മാരുടെ പ്രവര്‍ത്തന രീതി എന്തായിരുന്നു
പരാതികളിലൂടെയും പ്രമേയങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും പൊതു ആവശ്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി
41) ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് ആശയപരമായ അടിത്തറ നല്‍കിയത് ആരാണ്
മിതവാദി നേതാക്കള്‍
42) ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഇന്ത്യ ദരിദ്രമായത് എങ്ങനെയെന്ന് പഠിച്ചത് ഏത് വിഭാഗം നേതാക്കള്‍ ആണ്
മിതവാദി നേതാക്കള്‍
43) ചോര്‍ച്ചാ സിദ്ധാന്തം രൂപീകരിച്ചത് ആരാണ്
ദാദാബായി നവറോജി
44) ചോര്‍ച്ച സിദ്ധാന്തം എന്താണ്
ഇന്ത്യയുടെ സമ്പത്ത് ശമ്പളമായും സമ്മാനമായും നികുതിയായും ഇംഗ്ലണ്ടിലേക്ക് ചോര്‍ത്തിക്കൊണ്ടുപോയിരുന്നു. ഈ ചോര്‍ച്ചയാണ് ഇ്‌നത്യയുടെ ദാരിദ്രത്തിന് കാരണമെന്ന് ദാദാബായ് നവറോജി സമര്‍ത്ഥിച്ചു.
45) ഒന്നിച്ചുനില്‍ക്കുന്ന ബംഗാള്‍ ഒരു ശക്തിയാണ്. ബംഗാളിനെ വിഭജിച്ചാല്‍ ശക്തി കുറയും; നമ്മുടെ ഭരണത്തെ എതിര്‍ക്കുന്നവരുടെ കരുത്ത് ചോര്‍ന്നുപോകും എന്ന് നിരീക്ഷിച്ചത് ആരാണ്
ബ്രിട്ടീഷ് ഇന്ത്യയിലെ ആഭ്യന്തര സെക്രട്ടറിയായിരുന്ന റിസ്ലെ
46) ബ്രിട്ടീഷ് ഭരണത്തിനെതിരായി ഉയര്‍ന്നുവരുന്ന ശക്തിയായ ബംഗാളിനെ വിഭജിച്ച വൈസ്രോയി ആരാണ്
കഴ്‌സണ്‍ പ്രഭു
47) ബംഗാള്‍ വിഭജനം നടന്ന വര്‍ഷം
195
48) പശ്ചിമബംഗാളും പൂര്‍വബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്. ഗംഗയും ബ്രഹ്‌മപുത്രയും ആശ്ലേഷിക്കുന്നതും ഫലഭൂയിഷ്ഠമാക്കുന്നതുമായ രണ്ട് അറകളാണിത്. ഈ അറകളില്‍ നിന്നുത്ഭവിക്കുന്ന ചുടുരക്തമാണ് ബംഗാളികളുടെ സിരകളിലൂടെ ഒഴുകുന്നത് എന്ന് പ്രസ്താവിച്ചത് ആരാണ്
രവീന്ദ്രനാഥ ടാഗോര്‍
49) ബംഗാള്‍ വിഭജനത്തിന് എതിരായ സമരരീതികള്‍ ഏതെല്ലാമായിരുന്നു
- പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു
- വിദേശ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉപരോധിച്ചു
- വിദേശ വസ്ത്രങ്ങള്‍ തീയിട്ട് നശിപ്പിച്ചു
- സ്വദേശി ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന് പ്രേരിപ്പിച്ചു
- ഇംഗ്ലീഷുകാര്‍ക്കെതിരെ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു
50) തീവ്രദേശീയതയുടെ പ്രധാന നേതാക്കള്‍ ആരെല്ലാം
ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍, ലാലാ ലജ്പത്‌റായ്
51) ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തെ തീവ്രദേശീയതയുടെ കാലഘട്ടത്തിലേക്ക് നയിച്ചത് എന്തെല്ലായിരുന്നു
ബംഗാള്‍ വിഭജനവും തുടര്‍ന്നുണ്ടായ സമരങ്ങളും
52) ലാല്‍, പാല്‍, ബാല്‍ കൂട്ടുകെട്ട് എന്നറിയപ്പെട്ട നേതാക്കള്‍ ആരെല്ലാം
ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍, ലാലാ ലജ്പത്‌റായ്
53) തീവ്രദേശീയതയുടെ മുഖ്യവക്താവ് ആരായിരുന്നു
ബാലഗംഗാധരതിലക്
54) ലോകമാന്യ എന്നറിയപ്പെട്ട നേതാവ് ആരാണ്
ബാലഗംഗാധരതിലക്
55) ബാലഗംഗാധരതിലക് ആരംഭിച്ച പത്രങ്ങള്‍ ഏതെല്ലാം
മറാത്ത, കേസരി
56) സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞത് ആരാണ്
ബാലഗംഗാധരതിലക്
57) സര്‍വ്വേന്ത്യാ മുസ്ലിംലീഗ് സ്ഥാപിച്ച വര്‍ഷം ഏതാണ്
1906
58) സര്‍വ്വേന്ത്യാ മുസ്ലീംലീഗ് സ്ഥാപിച്ചത് എവിടെവച്ചാണ്
ധാക്ക
59) സര്‍വ്വേന്ത്യാ മുസ്ലീംലീഗിന്റെ സ്ഥാപകര്‍ ആരെല്ലാം
ആഗാഖാനും നവാബ് സലീമുള്ളാഖാനും
60) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും വേര്‍പിരിഞ്ഞ വര്‍ഷം ഏത്
1907
61) ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് പാര്‍ട്ടി മിതവാദികളെന്നും തീവ്രവാദികളെന്നും വേര്‍പിരിഞ്ഞത്
സൂററ്റ്
62) കോണ്‍ഗ്രസിലെ സൂററ്റ് പിളര്‍പ്പ് (വിഭജനം) നടന്ന വര്‍ഷം
1907
63) ഒന്നാം ലോകയുദ്ധത്തില്‍ കോണ്‍ഗ്രസ് ബ്രിട്ടണെ പിന്തുണയ്ക്കാന്‍ കാരണം എന്താണ്
യുദ്ധാന്തരം ഇന്ത്യയ്ക്ക് സ്വയംഭരണം നല്‍കും എന്ന പ്രതീക്ഷ
64) ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ സജീവമാക്കി നിര്‍ത്തിയ ഹോം റൂള്‍ പ്രസ്ഥാനങ്ങളുടെ സ്ഥാപകര്‍ ആരെല്ലാം
ബാലഗംഗാധര തിലകും ആനി ബസന്തും
65) ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആകൃഷ്ടയായി 1893-ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ഐറിഷ് വനിതയായ ആനി ബസന്ത് ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ച വര്‍ഷം ഏതാണ്
1916
66) സൂറത്ത് സമ്മേളനത്തില്‍ വഴിപിരിഞ്ഞുപോയ മിതവാദികളും തീവ്രദേശീയവാദികളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സന്ധി ഏതാണ്
ലഖ്‌നൗ സന്ധി (ലഖ്‌നൗ ഉടമ്പടി)
67) ലഖ്‌നൗ ഉടമ്പടി നടന്ന വര്‍ഷം
1916
68) സര്‍വേന്ത്യാ മുസ്ലീംലീഗുമായി സഹകരിച്ച് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് ഏത് സമ്മേളനത്തില്‍ വച്ചാണ്
ലഖ്‌നൗ സമ്മേളം, 1916