- | ഏഴാം ക്ലാസ് | സോഷ്യല്‍ സയന്‍സ് |
- | അധ്യായം 8 നവകേരള സൃഷ്ടിക്കായി |
1) തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍, തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍!- ഈ വരികള്‍ കുമാരനാശാന്റെ ഏത് കൃതിയില്‍ നിന്നുമുള്ളതാണ്
ദുരവസ്ഥ
2) കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് ആരാണ്
സ്വാമി വിവേകാനന്ദന്‍
3) കേരളത്തിലെ ആദ്യകാല സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളില്‍ ഒരാളായിരുന്ന വൈകുണ്ഠസ്വാമികളുടെ ജന്മസ്ഥലം ഏതാണ്
കന്യാകുമാരിയിലെ ശാസ്താംകോയിലില്‍
4) സവര്‍ണ്ണജാതിക്കാര്‍ ഉപയോഗിച്ചിരുന്ന കിണറുകളില്‍ നിന്ന് വെള്ളം കോരാന്‍ താഴ്ന്നജാതിക്കാര്‍ എന്ന് കരുതപ്പെട്ടവര്‍ക്ക് അവകാശം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും വെള്ളം കോരാന്‍ കിണറുകള്‍ കുഴിച്ച് അയിത്തമെന്ന ദുരാചാരത്തെ വെല്ലുവിളിച്ച സാമൂഹൃപരിഷ്‌കര്‍ത്താവ്
വൈകുണ്ഠസ്വാമികള്‍
5) അവര്‍ണ്ണ, സവര്‍ണ്ണ വ്യത്യാസം കൂടാതെ ഒരു പന്തിയിലിരുന്ന് ആഹാരം കഴിക്കുന്ന സമപന്തി ഭോജനം സംഘടിപ്പിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവ് ആരാണ്
വൈകുണ്ഠസ്വാമികള്‍
6) സമത്വസമാജം സ്ഥാപിച്ച നവോത്ഥാന നായകന്‍ ആരാണ്
വൈകുണ്ഠസ്വാമികള്‍
7) മേല്‍മുണ്ട് ധരിക്കല്‍ നിരോധനം, ക്ഷേത്രപ്രവേശന നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തിയ നവോത്ഥാന നായകന്‍ ആരാണ്
വൈകുണ്ഠ സ്വാമികള്‍
8) തിരുവിതാംകൂറിലെ അവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട ചാന്നാര്‍ സ്ത്രീകള്‍ക്ക് മുട്ടിനുതാഴെ എത്തുംവിധം മുണ്ടുടുക്കാനും മേല്‍മുണ്ട് ധരിക്കാനുമുള്ള അവകാശത്തിനുവേണ്ടി നടന്ന ചാന്നാര്‍ ലഹളയ്ക്ക് പ്രചോദനമായത് ആരുടെ പ്രവര്‍ത്തനങ്ങളാണ്
വൈകുണ്ഠസ്വാമികള്‍
9) ബ്രിട്ടീഷ് ഭരണത്തെ വെണ്‍ നീചഭരണം എന്ന് വിളിച്ച നവോത്ഥാന നായകന്‍
വൈകുണ്ഠസ്വാമികള്‍
10) ചട്ടമ്പിസ്വാമികള്‍ ജനിച്ച സ്ഥലം ഏതാണ്
തിരുവനന്തപുരത്തെ കണ്ണമ്മൂല
11) വേദാധികാര നിരൂപണം, പ്രാചീനമലയാളം എന്നിവ ആരുടെ കൃതികളാണ്
ചട്ടമ്പിസ്വാമികള്‍
12) വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ എന്ന് വിശ്വസിച്ച നവോത്ഥാന നായകന്‍
ചട്ടമ്പിസ്വാമികള്‍
13) ചട്ടമ്പിസ്വാമികളുടെ സമാധി എവിടെയാണ്
കൊല്ലം ജില്ലയിലെ പന്മന
14) ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര് എന്താണ്
അയ്യപ്പന്‍
15) ചട്ടമ്പി എന്ന വാക്കിന്റെ അര്‍ത്ഥം
ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലയുള്ളയാള്‍
16) ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന പ്രസ്താവന ഏത് നവോത്ഥാന നായകന്റേത് ആണ്
ശ്രീനാരായണഗുരു
17) മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന പ്രസ്താവന ആരുടേതാണ്
ശ്രീനാരായണഗുരു
18) വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക എന്ന പ്രസ്താവന ആരുടേതാണ്
ശ്രീനാരായണഗുരു
19) മനുഷ്യരുടെ വേഷം, ഭാഷ, മതം എന്നിവ വ്യത്യസ്തമായാലും അവരുടെ ജാതി ഒന്നായതുകൊണ്ട്, അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല എന്ന പ്രസ്താവന ആരുടേതാണ്
ശ്രീനാരായണഗുരു
20) ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളിലൂടെ സാമൂഹിക മാറ്റത്തിന് പ്രായോഗികമായി ശ്രമിച്ച നവോത്ഥാന നായകന്‍
ശ്രീനാരായണഗുരു
21) വ്യവസായ ശാലകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് ജോലി നല്‍കാന്‍ നിര്‍ദ്ദേശിച്ച നവോത്ഥാനനായകന്‍ ആരാണ്
ശ്രീനാരാണഗുരു
22) വാദിക്കുവാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം എന്ന് ശ്രീനാരായണ ഗുരു ഏത് സമ്മേളനവേദിയുടെ കവാടത്തിലാണ് എഴുതിയത്
സര്‍വ്വമതസമ്മേളനം, ആലുവ
23) മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകന്‍ ആരാണ്
ശ്രീനാരായണഗുരു
24) ശ്രീനാരായണഗുരു ഏതൊക്കെ ദുരാചാരങ്ങള്‍ക്കെതിരെയാണ് ജനങ്ങളെ ബോധവല്‍ക്കരിച്ചത്
പുളികുടി, തിരണ്ടുകല്യാണം, താലികെട്ടുകല്യാണം
25) ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ച വര്‍ഷം ഏത്
1903
26) ശ്രീനാരായണഗുരുവിന്റെ ജന്മസഥലം
തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി
27) ആത്മോപദേശക ശതകം, ദര്‍ശനമാല, ദൈവദശകം എന്നിവ ആരുടെ കൃതികളാണ്
ശ്രീനാരായണഗുരു
28) അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു നടത്തിയ പ്രതിഷ്ഠ ഏതായിരുന്നു
ശിവലിംഗ പ്രതിഷ്ഠ
29) കാരമുക്ക് ക്ഷേത്രത്തില്‍ ശ്രീനാരായണഗുരു നടത്തിയ പ്രതിഷ്ഠ
ദീപ പ്രതിഷ്ഠ
30) ശിവഗിരിയില്‍ ശ്രീനാരായണഗുരു നടത്തിയ പ്രതിഷ്ഠ
ശാരദാ പ്രതിഷ്ഠ
31) ശ്രീനാരായണഗുരു നടത്തിയ അവസാനത്തെ പ്രതിഷ്ഠ ഏത് ക്ഷേത്രത്തിലാണ്
ആലപ്പുഴ ജില്ലയിലെ കളവന്‍കോടത്ത്
32) ശ്രീനാരായണഗുരു ആലപ്പുഴ ജില്ലയിലെ കളവന്‍കോടത്ത് പ്രതിഷ്ഠിച്ചത് എന്തായിരുന്നു
ഓം എന്നെഴുതിയ കണ്ണാടി
33) ഇനി ക്ഷേത്രനിര്‍മ്മാണമല്ല, വിദ്യാലയനിര്‍മ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം എന്ന് പ്രസ്താവിച്ചത് ആരാണ്
ശ്രീനാരായണഗുരു
34) അയ്യന്‍കാളി അധസ്ഥിതര്‍ക്കുമാത്രമായി വിദ്യാലയം ആരംഭിച്ച വര്‍ഷം ഏതാണ്
1904
35) ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യം നല്‍കിയില്ലെങ്കില്‍ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും എന്ന് പ്രഖ്യാപിച്ചത് ആരാണ്
അയ്യങ്കാളി
36) അയ്യങ്കാളി ജനിച്ചതെവിടെ
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍
37) സാമൂഹ്യപരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അയ്യങ്കാളി സ്ഥാപിച്ച സംഘടന ഏതാണ്
സാധുജനപരിപാലനസംഘം
38) സാധുജനപരിപാലനസംഘത്തിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു
- അവര്‍ണ്ണജാതിക്കാര്‍ക്ക് പൊതുനിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം
- അധസ്ഥിത വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം
- തൊഴിലെടുക്കുന്നവര്‍ക്ക് കൂലി വര്‍ദ്ധനവ്
39) അയ്യങ്കാളി വെങ്ങാനൂരിലെ പൊതുവഴിയിലൂടെ വില്ലുവണ്ടി യാത്ര നടത്തിയ വര്‍ഷം ഏതാണ്
1893
40) അധസ്ഥിത വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ കീഴായ്മയുടെ ചിഹ്നമായി ധരിക്കുന്ന കല്ലുമാല പൊട്ടിച്ചെറിയാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്ത സമരം അറിയപ്പെടുന്ന പേര്
കല്ലുമാല സമരം
41) സമ്പന്നര്‍ പാവങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ചെലവ് വഹിക്കുകയും അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാന്‍ സഹായിക്കുകയും വേണം എന്ന് ആവശ്യപ്പെട്ട നവോത്ഥാന നായകന്‍
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
42) മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടിയെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാകുകയുള്ളൂവെന്ന് അഭിപ്രായപ്പെട്ട സാമൂഹ്യപരിഷ്‌കര്‍ത്താവ്
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
43) സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗ്ഗം വിദ്യാഭ്യാസമാണ് എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകന്‍ ആരാണ്
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
44) വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ പ്രവര്‍ത്തന മേഖലകള്‍ ഏതെല്ലാമായിരുന്നു
- അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടി
- ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു
- സ്ത്രീവിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ചു
- ശാസ്ത്രം, കല എന്നീ വിഷയങ്ങളിലൂന്നിയ പഠനത്തെ പ്രോത്സാഹിപ്പിച്ചു
- വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനുവേണ്ടി പഠനത്തെ പ്രോത്സാഹിപ്പിച്ചു
45) വക്കം അബ്ദുള്‍ ഖാദര്‍ മൗലവിക്ക് ഏതൊക്കെ ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്നു
മലയാളം, ഉറുദു, അറബിക്, സംസ്‌കൃതം, പേര്‍ഷ്യന്‍
46) മുസ്ലിം ഐക്യ സംഘം സ്ഥാപിച്ചത് എവിടെ
കൊടുങ്ങല്ലൂര്‍
47) അബ്ദുള്‍ ഖാദര്‍ മൗലവി ആരംഭിച്ച മാസികകള്‍ ഏതെല്ലാം
മുസ്ലിം, അല്‍ ഇസ്ലാം
48) വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ആരംഭിച്ച പത്രം ഏതാണ്
സ്വദേശാഭിമാനി
49) വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ആരംഭിച്ച ഏത് പത്രമാണ് തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഭിമതികളേയും അനീതികളേയും വെളിച്ചത്ത് കൊണ്ടു വന്നത്
സ്വദേശാഭിമാനി പത്രം
50) സ്വദേശാഭിമാനി പത്രം കണ്ടുകെട്ടിയ വര്‍ഷം
1910
51) സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വര്‍ഷം ഏതാണ്
1910
52) തിരുവിതാംകൂര്‍ ഭരണകൂടം കണ്ടുകെട്ടിയ പ്രസ് മടക്കിട്ടക്കിട്ടാനുള്ള ശ്രമം നടത്താന്‍ നിര്‍ബന്ധിച്ചപ്പോള്‍ എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുകൂടമെന്തിന് എന്ന നിലപാട് സ്വീകരിച്ച പത്രമുടമ ആരാണ്
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
53) ഒരു ജനതയുടെ അടിമാനുഭവങ്ങളും ദുരിതങ്ങളും സങ്കടങ്ങളും അമര്‍ഷങ്ങളും ഉള്‍ക്കൊള്ളുന്ന പാട്ടുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ആശയങ്ങള്‍ പ്രചരിപ്പിച്ച നവോത്ഥാന നായകന്‍
പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്‍
54) അധസ്ഥിത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനായി അറിവിനേയും ആത്മീയതയേയും യോജിപ്പിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവ് ആരാണ്
പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍
55) പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ ജനിച്ച സ്ഥലം
തിരുവല്ലയിലെ ഇരവിപേരൂരില്‍
56) പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ മറ്റൊരു പേര്
പൊയ്കയില്‍ അപ്പച്ചന്‍
57) മനുഷ്യസ്‌നേഹത്തിനും സാഹോദര്യത്തിനും ലോക സമാധാനത്തിനമായി ശ്രീകുമാരഗുരുദേവന്‍ ആരംഭിച്ച സംഘടന
പ്രത്യക്ഷ രക്ഷാ ദൈവസഭ
58) പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ എത്ര തവണ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി
രണ്ട് തവണ
59) ഒന്നാം ലോകയുദ്ധ കാലത്ത് എവിടെ നിന്നും എവിടേക്കാണ് ശ്രീകുമാരഗുരുദേവന്‍ യുദ്ധവിരുദ്ധ ജാഥ നടത്തിയത്
മാരങ്കുളത്ത് നിന്നും കുളത്തൂര്‍കുന്നിലേക്ക്
60) ഒന്നാം ലോകയുദ്ധ കാലത്ത് സമാധാനപരമായി യുദ്ധവിരുദ്ധ ജാഥ നടത്തിയതിന് ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്ത നവോത്ഥാന നായകന്‍ ആരാണ്
ശ്രീകുമാരഗുരുദേവന്‍
61) മലബാറിലെ സാമൂഹിക അനാചാരങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനാരായിരുന്നു
വാഗ്ഭടാനന്ദന്‍
62) അന്ധവിശ്വാസങ്ങള്‍, അര്‍ത്ഥശൂന്യമായ ചടങ്ങുകള്‍ എന്നിവയ്‌ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച സംഘടന
ആത്മവിദ്യാസംഘം
63) സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ വേണ്ടി കേരളത്തില്‍ നടന്ന ആദ്യകാല സമരങ്ങള്‍ ഏതെല്ലാം
ചാന്നാര്‍ ലഹള, തോല്‍വിറക് സമരം, മേച്ചില്‍പ്പുല്‍ സമരം
64) തോല്‍വിറക് സമരം നടന്നത് എവിടെ
കാസര്‍ഗോഡ് ജില്ലയിലെ ചീമേനി
65) നമ്പൂതിരി സമൂദായത്തില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന അസമത്വത്തിനും വിവേചനത്തിനും എതിരെ ആ സമുദായത്തില്‍ തന്നെയുള്ള ആരൊക്കെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയത്?
വി ടി ഭട്ടതിരിപ്പാട്, എം ആര്‍ ഭട്ടതിരിപ്പാട്
66) നമ്പൂതിരി സ്ത്രീകളുടെ പരിതാപകരമായ അവസ്ഥ പൊതുസമൂഹത്തിന് മുമ്പില്‍ തുറന്നുകാട്ടിയ നാടകങ്ങള്‍ ഏതെല്ലാം
അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, ഋതുമതി
67) അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം എഴുതിയത് ആരാണ്
വി ടി ഭട്ടതിരിപ്പാട്
68) ഋതുമതി എന്ന നാടകം എഴുതിയത് ആരാണ്
എം ആര്‍ ഭട്ടതിരിപ്പാട്
69) നമ്പൂതിരി സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ആരെല്ലാം
ആര്യാപള്ളം, ദേവകി നരിക്കാട്ടിരി, പാര്‍വ്വതി നെന്‍മേനിമംഗലം
70) കേരളത്തില്‍ പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ മിഷണറി സംഘങ്ങളില്‍ പ്രധാനപ്പെട്ടവ ഏതെല്ലാം
- ലണ്ടന്‍ മിഷന്‍ സൊസൈറ്റി
- ചര്‍ച്ച് മിഷന്‍ സൊസൈറ്റി
- ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍
71) കേരളത്തിലെ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാം
- പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു
- തൊഴില്‍, പേര്, പാര്‍പ്പിടം, വസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവേചനങ്ങള്‍ക്കെതിരെ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവന്നു
- ജാതീയമായ ഉച്ചനീചത്വങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു
- വിദ്യാഭ്യാസം പുരോഗതിയുടെ അടിസ്ഥാനമാണെന്ന തിരിച്ചറിവ് രൂപപ്പെട്ടു
- ആധുനിക വിദ്യാഭ്യാസത്തിന് പ്രോത്സാഹനം ലഭിച്ചു
- സ്ത്രീ വിദ്യാഭ്യാസത്തിന്റേയും സ്ത്രീ-പുരുഷ സമത്വത്തിന്റേയും പ്രാധാന്യം തിരിച്ചറിഞ്ഞു.
ഏഴാം ക്ലാസ് പാഠപുസ്തകം; നവകേരള സൃഷ്ടിക്കായി: ചോദ്യോത്തരങ്ങള്‍ 1
- Design