- | ഏഴാം ക്ലാസ് | സോഷ്യല്‍ സയന്‍സ്|
- | അധ്യായം 2 | കച്ചവടത്തില്‍ നിന്ന് അധികാരത്തിലേക്ക്
1) കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ തുര്‍ക്കികള്‍ കീഴടക്കിയ വര്‍ഷം
1453
2) യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കുള്ള കരമാര്‍ഗ്ഗമുള്ള പ്രവേശന കവാടമായിരുന്ന നഗരം-
കോണ്‍സ്റ്റാന്റിനോപ്പിള്‍
3) പോര്‍ച്ചുഗലില്‍ നിന്നും ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗ്ഗം അന്വേഷിച്ച് ഇറങ്ങിയ വാസ്‌കോഡഗാമയും സംഘവും കോഴിക്കോടുള്ള കാപ്പാട് എത്തിയത് എന്നാണ്
1498 മെയ് മാസം
4) വാസ്‌കോഡഗാമയ്ക്ക് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാവ് കച്ചവടസൗകര്യങ്ങള്‍ നല്‍കാതിരുന്നതിനാല്‍ ഗാമയും സംഘവും ഏത് സ്ഥലത്തേക്കാണ് പോയത്?
കണ്ണൂര്‍
5) ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്തുന്നതിനുള്ള വാസ്‌കോഡഗാമയുടെ യാത്രയ്ക്ക് ചെലവായ എത്ര ഇരട്ടി ലാഭമാണ് കേരളത്തില്‍ നിന്നും കൊണ്ടുപോയ വിഭവങ്ങള്‍ വിറ്റഴിക്കുക വഴി ലഭിച്ചത്
60 ഇരട്ടി
6) വാസ്‌കോഡഗാമയ്ക്ക് ശേഷം ഇന്ത്യയില്‍ വാണിജ്യത്തിന് എത്തിയ പോര്‍ച്ചുഗീസുകാര്‍ ആരൊക്കെ
അല്‍മേഡ, അല്‍ബുക്കര്‍ക്ക്
7) പോര്‍ച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ ഏതൊക്കെയാണ്
ഗോവ, ദാമന്‍, ദിയു
8) തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം കോട്ടയും കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ടയും നിര്‍മ്മിച്ചത് ആരാണ്
പോര്‍ച്ചുഗീസുകാര്‍
9) യൂറോപ്പില്‍ നിന്നും കച്ചവടക്കാരെ കേരളത്തിലേക്ക് ആകര്‍ഷിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഏതെല്ലാം
കുരുമുളക്, ഏലം, കറുവപ്പട്ട, ഇഞ്ചി
10) യൂറോപ്പുകാര്‍ കുരുമുളക് ഉപയോഗിച്ചിരുന്നത് എന്തിനാണ്
തണുപ്പുകാലത്ത് ഇറച്ചി കേടുകൂടാതെ സൂക്ഷിക്കാന്‍
11) പറങ്കികള്‍ എന്ന് അറിയപ്പെട്ടിരുന്ന വിദേശികള്‍ ആരാണ്
പോര്‍ച്ചുഗീസുകാര്‍
12) പോര്‍ച്ചുഗീസുകാര്‍ കേരളത്തിലേക്ക് കൊണ്ടുവന്ന കാര്‍ഷിക വിളകള്‍ ഏതെല്ലാം
പൈനാപ്പിള്‍, പേരയ്ക്ക, പപ്പായ, വറ്റല്‍മുളക്, കശുവണ്ടി, പുകയില
13) ഏത് വിദേശികളുമായുള്ള ബന്ധമാണ് കേരളത്തില്‍ അച്ചടിയന്ത്രം പ്രചരിച്ചതിനും ചവിട്ടുനാടകം എന്ന കലാരൂപം വികസിച്ചതിനും കാരണമായത്.
പോര്‍ച്ചുഗീസുകാര്‍
14) ഇന്ത്യയില്‍ കൂടുതല്‍ വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കഴിയാതെ പോയതിന്റെ കാരണങ്ങള്‍ എന്തെല്ലാം
- മറ്റ് യൂറോപ്യന്‍ ശക്തികളുമായി മത്സരിക്കാനുള്ള സാമ്പത്തികവും സൈനികവുമായ ശേഷി ഉണ്ടായിരുന്നില്ല
- പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍
15) മലബാര്‍ തീരം കേന്ദ്രീകരിച്ച് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം കൊടുത്തത് ആരാണ്
കുഞ്ഞാലിമരയ്ക്കാര്‍മാര്‍
16) ഏത് രാജാവിന്റെ നാവികപ്പടയുടെ തലവന്‍മാരായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍മാര്‍
സാമൂതിരി
17) കച്ചവടത്തിനായി യൂറോപ്പില്‍ നിന്നും ഇന്ത്യയിലെത്തിയ ഡച്ചുകാരുടെ പ്രധാന വാണിജ്യകേന്ദ്രങ്ങള്‍ ഏതെല്ലാമായിരുന്നു
കൊച്ചി, കൊല്ലം
18) കേരളത്തിലെ ഔഷധസസ്യങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന പുസ്തകം തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയ ഡച്ചു ഗവര്‍ണര്‍ ആരാണ്
ഹെന്‍ട്രി വാന്‍ റീഡ്
19) ഹോര്‍ത്തൂസ് മലബാറിക്കസ് തയ്യാറാക്കാന്‍ ഡച്ചുകാരെ സഹായിച്ച മലയാളി വൈദ്യന്‍ ആരാണ്
ഇട്ടി അച്യുതന്‍
20) കച്ചവടം സംബന്ധിച്ച തര്‍ക്കങ്ങളുടെ ഫലമായി ഡച്ചുകാര്‍ ഏത് തിരുവിതാംകൂര്‍ രാജാവുമായിട്ടാണ് യുദ്ധം ചെയ്തത്
മാര്‍ത്താണ്ഡവര്‍മ്മ
21) മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും തമ്മിലെ കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷമേത്
1741
22) ഏത് യുദ്ധത്തിലെ പരാജയമാണ് ഡച്ചുകാരുടെ ഇന്ത്യയിലെ അടിത്തറ നഷ്ടമാകാന്‍ കാരണമായത്
കുളച്ചല്‍ യുദ്ധം
23) ഡച്ചുകാര്‍ അറിയപ്പെട്ടിരുന്ന പേര്
ലന്തക്കാര്‍
24) ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടം നടത്താന്‍ ലണ്ടനില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ച വര്‍ഷം
1600
25) ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കേന്ദ്രം ഏതാണ്
സൂററ്റ്, ഗുജറാത്ത്
26) ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ മറ്റ് വാണിജ്യ കേന്ദ്രങ്ങള്‍ ഏതെല്ലാം
മദ്രാസ്, കല്‍ക്കത്ത, ബോംബെ
27) ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച വര്‍ഷം
1664
28) ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ പ്രധാന കച്ചവട കേന്ദ്രങ്ങള്‍ ഏതെല്ലാം
പുതുച്ചേരി, മാഹി, കാരയ്ക്കല്‍
29) ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം
പുതുച്ചേരി
30) ഇന്ത്യയിലെ കച്ചവടാധിപത്യം നേടാന്‍ പരസ്പരം മത്സരിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടക്കത്തിലേ പരാജയപ്പെട്ട ശക്തികള്‍ ഏതെല്ലാം
പോര്‍ച്ചുഗീസുകാരും ഡച്ചുകാരും
31) ഇന്ത്യയില്‍ ആധിപത്യം നേടാന്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടന്ന യുദ്ധം അറിയപ്പെടുന്ന പേര്
കര്‍ണാട്ടിക്ക് യുദ്ധങ്ങള്‍
32) കര്‍ണാട്ടിക് യുദ്ധങ്ങളില്‍ പരാജയപ്പെട്ട ശക്തി ഏതാണ്
ഫ്രഞ്ചുകാര്‍
33) ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലെ യുദ്ധങ്ങള്‍ നടന്ന കര്‍ണ്ണാടിക്ക് പ്രദേശം ഇന്നത്തെ ഏത് സംസ്ഥാനത്തില്‍പ്പെടുന്നു
തമിഴ്‌നാട്
34) ഇന്ത്യയില്‍ വാണിജ്യാധിപത്യം നേടിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ആദ്യമായി അധികാരം നേടിയ പ്രദേശം ഏതാണ്
ബംഗാള്‍
35) ബംഗാളില്‍ അധികാരം നേടാന്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഏതാണ്
കാര്‍ഷിക സമൃദ്ധിയും കച്ചവട സൗകര്യങ്ങളും
36) 1757-ലെ പ്ലാസി യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയ ബംഗാളിലെ നവാബ് ആരാണ്
സിറാജ്-ഉദ്-ദൗള
37) പ്ലാസി യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യാധിപനായിരുന്ന റോബര്‍ട്ട് ക്ലൈവ് ആരുമായി ഉണ്ടാക്കിയ രഹസ്യധാരണയാണ് സിറാജ്-ഉദ്-ദൗളയുടെ പരാജയത്തിന് കാരണമായത്
മിര്‍ജാഫര്‍, ദൗളയുടെ സൈന്യാധിപന്‍
38) ബംഗാള്‍ പൂര്‍ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായ യുദ്ധം ഏതാണ്
ബക്‌സാര്‍ യുദ്ധം (1764)
39) ബക്‌സാര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ നേരിട്ട സംയുക്ത സൈന്യത്തിലെ സഖ്യകക്ഷികള്‍ ആരെല്ലാമായിരുന്നു
ഷാ ആലം രണ്ടാമന്‍ (മുഗള്‍ ചക്രവര്‍ത്തി), ഷൂജാ-ഉദ്-ദൗള (അവധിലെ നവാബ്), മിര്‍കാസിം (മുന്‍ ബംഗാള്‍ നവാബ്)
40) ദക്ഷിണേന്ത്യയിലെ പ്രധാന നാട്ടുരാജ്യമായ മൈസൂര്‍ ആരുടെയൊക്കെ നേതൃത്വത്തിലാണ് പ്രബലശക്തിയായി വളര്‍ന്നത്
ഹൈദര്‍ അലിയുടേയും ടിപ്പുസുല്‍ത്താന്റേയും
41) ബ്രിട്ടീഷുകാരുടെ മലബാറിലെ കച്ചവടത്തിന് തടസ്സമായത് എന്താണ്
മലബാറിലെ മൈസൂരിന്റെ ആധിപത്യം
42) ഏത് വിദേശശക്തികളുമായിട്ടാണ് ടിപ്പുസുല്‍ത്താന്‍ സൗഹൃദം സ്ഥാപിച്ചത്
ഫ്രഞ്ചുകാര്‍
43) ബ്രിട്ടീഷുകാരെ മലബാര്‍ കീഴടക്കാന്‍ പ്രേരിപ്പിച്ച കാരണങ്ങള്‍ ഏതെല്ലാം
മൈസൂരിന്റെ മലബാറിലെ ആധിപത്യവും ടിപ്പുവിന് ഫ്രഞ്ചുകാരുമായുള്ള സൗഹൃദവും
44) ബ്രിട്ടീഷുകാരുമായുള്ള എത്രാമത്തെ യുദ്ധത്തിലാണ് ടിപ്പുസുല്‍ത്താന്‍ മരണം വരിക്കുന്നത്
നാലാം മൈസൂര്‍ യുദ്ധം
45) മൈസൂര്‍ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിലായ പ്രദേശങ്ങള്‍ ഏതെല്ലാം
മലബാര്‍, കൂര്‍ഗ്
46) മൈസൂരില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് എത്ര യുദ്ധങ്ങള്‍ നടത്തേണ്ടി വന്നു
നാല്
47) മൂന്നാം മൈസൂര്‍ യുദ്ധത്തിനുശേഷം ടിപ്പുസുല്‍ത്താനുമായുള്ള ഏത് ഉടമ്പടി പ്രകാരമാണ് മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിക്കുന്നത്
ശ്രീരംഗപട്ടണം ഉടമ്പടി
48) ബ്രിട്ടീഷുകാരുടെ പരുത്തിക്കച്ചവടത്തിന് തടസ്സം സൃഷ്ടിച്ച ഇന്ത്യയിലെ ശക്തികള്‍ ഏതാണ്
മറാത്തികള്‍
49) മറാത്ത പ്രദേശത്തെ സ്വന്തമാക്കിയ ബ്രിട്ടീഷുകാര്‍ പിന്നീട് കീഴടക്കിയ നാട്ടുരാജ്യങ്ങള്‍ ഏതെല്ലാം
സിന്ധ്, പഞ്ചാബ്, അവധ്
50) ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷുകാര്‍ കീഴടക്കിയത് ഏതെല്ലാം രീതികള്‍ ഉപയോഗിച്ചാണ്
സൈനിക ശക്തി, ഉടമ്പടികള്‍, നിയമനിര്‍മ്മാണം
51) സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍
വെല്ലസ്ലി പ്രഭു
52) ദത്തവകാശ നിരോധന നിയമം കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍
ഡല്‍ഹൗസി പ്രഭു
53) സൈനിക സഹായ വ്യവസ്ഥയില്‍ ഒപ്പുവച്ച നാട്ടുരാജ്യങ്ങള്‍ ഏതെല്ലാം
ഹൈദരാബാദ്, തഞ്ചാവൂര്‍, ഇന്‍ഡോര്‍
54) ദത്തവകാശനിരോധന നിയമത്തിലൂടെ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത നാട്ടുരാജ്യങ്ങള്‍
സാമ്പല്‍പൂര്‍, സത്താറ, ഉദയ്പൂര്‍, ഝാന്‍സി, നാഗ്പൂര്‍
55) ഏത് വ്യവസ്ഥ പ്രകാരമാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാട്ടുരാജ്യങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കിയിരുന്നത്
സൈനിക സഹായ വ്യവസ്ഥ
56) പുരുഷ അനന്തരാവകാശി ഇല്ലാതെ ഒരു രാജാവ് മരിച്ചാല്‍ ആ നാട്ടുരാജ്യം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുമെന്ന വ്യവസ്ഥ ഉണ്ടായിരുന്ന നിയമം ഏതാണ്
ദത്തവകാശ നിരോധന നിയമം
57) കച്ചവടത്തിനായി ഇന്ത്യയിലെത്തിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതെല്ലാം
പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്‌സ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്