1) 1688-ല്‍ ഇംഗ്ലണ്ടില്‍ നടന്ന മഹത്തായ വിപ്ലവ സമയത്ത് ആരായിരുന്നു ബ്രിട്ടീഷ് ചക്രവര്‍ത്തി?
ജയിംസ് രണ്ടാമന്‍
2) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപം കൊണ്ട വര്‍ഷം?
1600
3) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത് ആരുടെ ഭരണകാലത്തായിരുന്നു?
എലിസബത്ത് ഒന്ന്
4) എലിസബത്ത് ഒന്ന് രാജ്ഞിയുടെ ഭരണ കാലഘട്ടം?
1558 മുതല്‍ 1603 വരെ
5) 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഏറ്റുമുട്ടിയത് ആരൊക്കെ?
ബാബറും ഇബ്രാഹിം ലോധിയും
6) 1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധത്തില്‍ ഏറ്റുമുട്ടിയത് ആരൊക്കെ?
അക്ബറും ഹെമുവും
7) 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഏറ്റുമുട്ടിയത് ആരൊക്കെ?
മറാത്തകളും അഹമ്മദ്ഷാ അബ്ദാലിയും
8) ഫ്രഞ്ച് വിപ്ലവത്തിന്റെ ബൗദ്ധിക കേന്ദ്രങ്ങളായിരുന്ന വോള്‍ട്ടയര്‍, റൂസ്സോ എന്നിവര്‍ അന്ത്യ വിശ്രമം കൊള്ളുന്നത് എവിടെയാണ്?
പാന്തിയോണ്‍ സെമിത്തേരി
9) വോള്‍ട്ടയറുടെ (1694-1778) യഥാര്‍ത്ഥ പേര് എന്ത്?
ഫ്രാന്‍കോയിസ് മേരി അറോയിറ്റ്
10) ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെടുന്നത്?
റൂസ്സോ