ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച വര്‍ഷം

0

1) ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപര്‍

എ) രാജാറാം മോഹന്‍ റോയ് ബി) കേശവ ചന്ദ്രസെന്‍ സി) ദയാനന്ദ സരസ്വതി ഡി) ജ്യോതി റാവു ഫുലെ

ഉത്തരം എ

2) രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്

എ) തേജ് ബഹാദൂര്‍ സാപ്രു ബി) മദന്‍ മോഹന്‍ മാളവ്യ സി) ഡോ ബി ആര്‍ അംബേദ്കര്‍ ഡി) ജവഹര്‍ലാല്‍ നെഹ്‌റു

ഉത്തരം ബി

3) ഇന്ത്യാ ഗവണ്‍മെന്റ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്

എ) ഇന്ദിരാഗാന്ധി ബി) കമലാ നെഹ്‌റു സി) കസ്തൂര്‍ബാ ഗാന്ധി ഡി) വിജയലക്ഷ്മി പണ്ഡിറ്റ്

ഉത്തരം സി

4)) നവജവാന്‍ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്

എ) രാജ്ഗുരു ബി) ഭഗത്സിംഗ് സി) ചന്ദ്രശേഖര്‍ ആസാദ് ഡി) വി ഡി സവര്‍ക്കര്‍

ഉത്തരം ബി

5) 1916-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലഖ്‌നൗ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്

എ) റാഷ് ബിഹാരി ഘോഷ് ബി) ആനന്ദ് മോഹന്‍ ബോസ് സി) സരോജിനി നായിഡു ഡി) എ സി മജൂംദാര്‍

ഉത്തരം ഡി

6) ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്

എ) റെയ്മന്‍ റോളണ്ട് ബി) ആര്‍ എന്‍ മഥോല്‍ക്കര്‍ സി) മഹാദേവ് ദേശായി ഡി) ജോണ്‍ റസ്‌കിന്‍

ഉത്തരം സി

7) ഇന്ത്യന്‍ അസംതൃപ്തിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്

എ) ഭഗത്സിംഗ് ബി) ബാലഗംഗാധര തിലകന്‍ സി) സുഭാഷ് ചന്ദ്രബോസ് ഡി) ചന്ദ്രശേഖരന്‍ ആസാദ്

ഉത്തരം ബി

8) ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന ആദ്യത്തെ നാട്ടുരാജ്യം

എ) സത്താറ ബി) അവധ് സി) ഇന്‍ഡോര്‍ ഡി) ഭാവ്‌നഗര്‍

ഉത്തരം ഡി

9) 1857-ലെ കലാപത്തിന് ലഖ്‌നൗവില്‍ നേതൃത്വം നല്‍കിയത് ആരായിരുന്നു

എ) കന്‍വര്‍ സിംഗ് ബി) ജനറല്‍ ഭക്ത്ഖാന്‍ സി) നാനാ സാഹിബ് ഡി) ബീഗം ഹസ്രത്ത് മഹല്‍

ഉത്തരം ഡി

10) ആരുടെ ചരമദിനമാണ് മഹാപരിനിര്‍വ്വാണ ദിവസം ആയി ആചരിക്കുന്നത്

എ) ലാല്‍ ബഹദൂര്‍ ശാസ്ത്രി ബി) ബി ആര്‍ അംബേദ്കര്‍ സി) ജയപ്രകാശ് നാരായണന്‍ ഡി) ശ്യാമപ്രസാദ് മുഖര്‍ജി

ഉത്തരം ബി

11) ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് ഒരു ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത്

എ) ജാലിയന്‍വാലാബാഗ് ദുരന്തം ബി) ചൗരിചൗരാ സംഭവം സി) നിസ്സഹകരണ സമരം പിന്‍വലിച്ചത് ഡി) മലബാര്‍ ലഹള

ഉത്തരം സി

12) സ്വതന്ത്ര ഇന്ത്യയില്‍ ഭൂപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ്

എ) എസ് കെ ധര്‍ കമ്മീഷന്‍ ബി) കുമരപ്പ കമ്മിറ്റി സി) ബല്‍വന്ത്‌റായ് മേത്ത കമ്മിറ്റി ഡി) അശോക്‌മേത്ത് കമ്മിറ്റി

ഉത്തരം ബി

13) ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവര്‍ണപതാക അംഗീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന സ്ഥലം

എ) ലാഹോര്‍ ബി) പൂന സി) കൊല്‍ക്കത്ത ഡി) നാഗ്പൂര്‍

ഉത്തരം ലാഹോര്‍

14) ഇന്ത്യയുമായി പഞ്ചശീല കരാറില്‍ ഒപ്പിട്ട രാജ്യം ഏത്

എ) പാകിസ്താന്‍ ബി) ചൈന സി) ബംഗ്ലാദേശ് ഡി) ഭൂട്ടാന്‍

ഉത്തരം ബി

15) ബ്രഹ്‌മസമാജ സ്ഥാപകന്‍ ആരാണ്

എ) രാജാറാം മോഹന്‍ റോയ് ബി) സ്വാമി വിവേകാനന്ദന്‍ സി) ദയാനന്ദ സരസ്വതി ബി) കേശവ് ചന്ദ്രസെന്‍

ഉത്തരം എ

16) ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍ ആര്

എ) വില്ല്യം ബെന്‍ഡിക് ബി) ഡെല്‍ഹൗസി സി) കോണ്‍വാലിസ് ഡി) വെല്ലസ്ലി

ഉത്തരം ബി

17) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്ഥാപിച്ച വര്‍ഷം

എ) 1949 ബി) 1956 സി) 1969 ഡി) 1970

ഉത്തരം ബി

18) 1757-ല്‍ പ്ലാസ്സിയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യവുമായി ഏറ്റുമുട്ടിയത്

എ) സിറാജ് ഉദ് ദൗള ബി) നാദിര്‍ഷ സി) നാനാ സാഹിബ് ഡി) ബഹദൂര്‍ഷാ

ഉത്തരം എ

19) 1857-ലെ സ്വാതന്ത്ര്യസമരക്കാലത്ത് പോരാടിയ റാണി ലക്ഷ്മിബായി ഏത് പ്രദേശത്തിലെ ഭരണാധികാരിയായിരുന്നു

എ) ഝാന്‍സി ബി) ഗ്വാളിയാര്‍ സി) കാണ്‍പൂര്‍ ഡി) ഡല്‍ഹി

ഉത്തരം എ

20) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മിതവാദി വിഭാഗത്തില്‍ ഉള്‍പ്പെടാത്തത് ആര്

എ) സുരേന്ദ്രനാഥ ബാനര്‍ജി ബി) ഗോഖലെ സി) ബാലഗംഗാധര തിലകന്‍ ഡി) ഫിറോസ്‌മേത്ത

ഉത്തരം സി

21) ബംഗാള്‍ വിഭജനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപംകൊണ്ട പ്രസ്ഥാനം

എ) നിസ്സഹകരണ പ്രസ്ഥാനം ബി) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം സി) ഖിലാഫത്ത് പ്രസ്ഥാനം ഡി) സ്വദേശി പ്രസ്ഥാനം

ഉത്തരം ഡി

22) ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടന ഏതാണ്

എ) കറുത്ത കുപ്പായക്കാര്‍ ബി) ചുവന്ന കുപ്പായക്കാര്‍ സി) തവിട്ട് കുപ്പായക്കാര്‍ ഡി) ഇവയൊന്നുമല്ല

ഉത്തരം ബി

23) 1930 മാര്‍ച്ച് 12-ന് ഗാന്ധിജി ഏത് ആശ്രമത്തില്‍ നിന്നാണ് ഉപ്പുനിയമം ലംഘിക്കാന്‍ ദണ്ഡി കടപ്പുറത്തേക്ക് യാത്ര തിരിച്ചത്

എ) സബര്‍മതി ബി) വാര്‍ധ സി) പോര്‍ബന്തര്‍ ഡി) ഇവയൊന്നുമല്ല

ഉത്തരം എ

24) 1925-ലെ ആഗസ്റ്റിലെ കക്കോരി ഗൂഢാലോചന കേസിന് നേതൃത്വം കൊടുത്ത വിപ്ലവകാരി

എ) ലാലാ ലജ്പത് റായ് ബി) ഉല്ലാഖാന്‍ സി) രാംപ്രസാദ് ബിസ്മില്‍ ഡി) ഭഗത്സിംഗ്

ഉത്തരം സി

25) നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപീകരിച്ച സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച മലയാളി

എ) എന്‍ വി കൃഷ്ണവാരിയര്‍ ബി) കെ വി രാമകൃഷ്ണന്‍ സി) ആര്‍ രാമചന്ദ്രന്‍ ഡി) വി പി മേനോന്‍

ഉത്തരം ഡി

26) ഏത് ഭാഷ സംസാരിക്കുന്നവര്‍ക്കുവേണ്ടിയാണ് ആന്ധ്രാ സംസ്ഥാനം രൂപവല്‍ക്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പോറ്റി ശ്രീരാമലു നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചത്

എ) തമിഴ് ബി) കന്നട സി) തെലുങ്ക് ഡി) ഹിന്ദി

ഉത്തരം സി

27) ഏത് വര്‍ഷമാണ് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

എ) 1985 ബി) 1965 സി) 1975 ഡി) 1971

ഉത്തരം സി

28) രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചതാര്

എ) സ്വാമി വിവേകാനന്ദന്‍ ബി) സിസ്റ്റര്‍ നിവേദിത സി) ശ്രീരാമകൃഷ്ണപരമഹംസന്‍ ഡി) സ്വാമി ദയാനന്ദ സരസ്വതി

ഉത്തരം എ

29) ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി

എ) മംഗള്‍ പാണ്ഡെ ബി) ഭഗത്സിംഗ് സി) ഖുദിറാം ബോസ് ഡി) സൂര്യസെന്‍

ഉത്തരം സി

30) 1857-ലെ വിപ്ലവത്തിനുശേഷം ബ്രിട്ടീഷുകാര്‍ ബഹാദൂര്‍ഷാ സഫര്‍ രണ്ടാമനെ നാടുകടത്തിയത് ഏത് രാജ്യത്തേക്കാണ്

എ) നേപ്പാള്‍ ബി) ശ്രീലങ്ക സി) മ്യാന്‍മര്‍ ഡി) അഫ്ഗാനിസ്ഥാന്‍

ഉത്തരം സി

31) സംസ്ഥാന പുനസംഘടനാ കമ്മീഷന്‍ ചെയര്‍മാന്‍ ആരാണ്

എ) ജസ്റ്റിസ് ഫസല്‍ അലി ബി) സി രാജഗോപാലാചാരി സി) ഡോ എസ് രാധാകൃഷ്ണന്‍ ഡി) മൗലാന അബ്ദുള്‍ കലാം ആസാദ്

ഉത്തരം എ

32) സിവില്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ് സമ്മേളനം

എ) സൂററ്റ് സമ്മേളനം ബി) ലഖ്‌നൗ സമ്മേളനം സി) ബെല്‍ഗാം സമ്മേളനം ഡി) ലാഹോര്‍ സമ്മേളനം

ഉത്തരം ഡി

33) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷവും പോര്‍ച്ചുഗീസ് കോളനിയായി തുടര്‍ന്ന ഗോവയെ മോചിപ്പിക്കാനുള്ള സൈനിക നീക്കത്തിന്റെ പേര്

എ) ഓപ്പറേഷന്‍ വിജയ് ബി) ഓപ്പറേഷന്‍ ഗ്രാന്റ് സ്ലാം സി) ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഡി) ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍

ഉത്തരം എ

34) സിംല കരാറില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി

എ) ജവഹര്‍ലാല്‍ നെഹ്‌റു ബി) ഇന്ദിരാഗന്ധി സി) ലാല്‍ബഹാദൂര്‍ ശാസ്ത്രി ഡിധ മൊറാര്‍ജി ദേശായി

ഉത്തരം ബി

35) 1885 മുതല്‍ 1905 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ അറിയപ്പെട്ടിരുന്നത്

എ) തീവ്രവാദികള്‍ ബി) മിതവാദികള്‍ സി) ഡെറോഡിയന്‍സ് ഡി) സ്വരാജിസ്റ്റുകള്‍

ഉത്തരം ബി

36) ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം

എ) പാനിപ്പത്ത് യുദ്ധം ബി) ബക്‌സാര്‍ യുദ്ധം സി) മൈസൂര്‍ യുദ്ധം ഡി) പ്ലാസി യുദ്ധം

ഉത്തരം ഡി

37) 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ വിപ്ലവകാരികള്‍ ഡല്‍ഹിയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചത് ആരെ

എ) ഝാന്‍സി റാണി ബി) ബഹദൂര്‍ഷാ രണ്ടാമന്‍ സി) താന്തിയാതോപ്പി ഡി) നാനാസാഹിബ്

ഉത്തരം ബി

38) 1965-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ച കരാര്‍

എ) സിംലാ കരാര്‍ ബി) ലാഹോര്‍ കരാര്‍ സി) താഷ്‌കെന്റ് കരാര്‍ ഡി) ഡല്‍ഹി കരാര്‍

ഉത്തരം സി

39) ദേശീയ പ്രസ്ഥാന വളര്‍ച്ചയില്‍ രൂപംകൊണ്ട ഒരു സംഘടനയായിരുന്നു മദ്രാസ് മഹാജനസഭ. ഇതിന്റെ സ്ഥാപകന്‍ ആര്

എ) ഡബ്ല്യു സി ബാനര്‍ജി ബി) എം വീരരാഘവാചാരി സി) ദാദാഭായ് നവറോജി ഡി) സുരേന്ദ്രനാഥ ബാനര്‍ജി

ഉത്തരം ബി

40) ബംഗാള്‍ ഗവര്‍ണറായിരുന്ന സര്‍ സ്റ്റാന്‍ലി ജാക്‌സണിനു നേരെ കല്‍ക്കത്തയില്‍വച്ച് വെടിയുതിര്‍ത്ത വനിത

എ) മാഡം കാമ ബി) ബിനാ ദാസ് സി) റാണി താരാഭായ് ഡി) ഝാന്‍സി റാണി

ഉത്തരം ബി

41) ബ്രിട്ടീഷ് സര്‍ക്കാര്‍ നമ്മെ വിഭജിക്കുവാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേര്‍പെടുത്താന്‍ അവര്‍ക്കാവില്ല. ബംഗാള്‍ വിഭജനത്തിനെതിരായ സമരത്തില്‍ മുഴങ്ങിയ ഈ മുദ്രാവാക്യം ആര് പറഞ്ഞതായിരുന്നു

എ) ഗാന്ധിജി ബി) രവീന്ദ്രനാഥ ടാഗോര്‍ സി) നെഹ്‌റു ഡി) സുഭാഷ് ചന്ദ്രബോസ്

ഉത്തരം ബി

42) ഗദ്ദര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍

എ) ലാലാ ഹര്‍ദയാല്‍ ബി) ബദറുദീന്‍ ത്യാബ്ജി സി) സയ്യദ് അഹമ്മദ് ഡി) അശ്ഫാക്ക് ഉല്ലാഖാന്‍

ഉത്തരം എ

43) 1857-ലെ വിപ്ലവത്തിന് തുടക്കം കുറിച്ച സ്ഥലം ഏത്

എ) സൂററ്റ് ബി) ബംഗാള്‍ സി) മീററ്റ് ഡി) ഝാന്‍സി

ഉത്തരം സി

44) ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അയോധ്യ, റോഹില്‍ ഖണ്ഡ് എന്നീ പ്രദേശങ്ങളിലെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്

എ) ഝാന്‍സി റാണി ബി) നാനാ സാഹിബ് സി) മൗലവി അഹമ്മദുള്ള ഡി) ബഹദൂര്‍ഷ

ഉത്തരം സി

43) പ്രാര്‍ത്ഥനാ സമാജം സ്ഥാപിച്ചത്

എ) ഈശ്വരചന്ദ്ര വിദ്യാസാഗര്‍ ബി) ആത്മാറാം പാണ്ഡുരംഗ് സി) സ്വാമി ദയാനന്ദ സരസ്വതി ഡി) ഹെന്‍ട്രി ഡറോസിയോ

ഉത്തരം ബി

44) ഇന്ത്യയുടെ വിദേശ നയത്തിന്റെ അടിത്തറ

എ) പഞ്ചശീലതത്വങ്ങള്‍ ബി) മതനിരപേക്ഷത സി) ചേരിചേരായ്മ ഡി) നിരായുധീകരണം

ഉത്തരം സി

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,

45) സാരേ ജഹാംസെ അച്ച എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ

എ) ഗുജറാത്തി ബി) ഉറുദു സി) സംസ്‌കൃതം ഡി) ബംഗാളി

ഉത്തരം ബി

46) ഇന്ത്യയിലാദ്യമായി സിമന്റ് ഫാക്ടറി സ്ഥാപിച്ചത്

എ) ലുധിയാന ബി) അഹമ്മദാബാദ് സി) സെക്കന്തരാബാദ് ഡി) ചെന്നൈ

ഉത്തരം ഡി

47) മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്‌ന നേടിയ വനിത

എ) ഇന്ദിരാഗാന്ധി ബി) സരോജിനി നായിഡു സി) അരുണാ ആസിഫ് അലി ഡി) വിജയലക്ഷ്മി പണ്ഡിറ്റ്

ഉത്തരം സി

48) ഇന്ത്യയില്‍ ലൈഫ് ഇന്‍ഷുറന്‍സ് ദേശസാല്‍ക്കരിച്ചത്

എ) 1960 ബി) 1968 സി) 1956 ഡി) 1979

ഉത്തരം സി

49) സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത്

എ) സെല്ലുലാര്‍ ജയില്‍ ബി) ജാലിയന്‍വാലാ ബാഗ് സി) ഇന്ത്യാഗേറ്റ് ഡി) രാജ്ഘട്ട്

ഉത്തരം എ

50) ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത നിലയം

എ) ശിവസമുദ്രം ബി) ഭക്രാനംഗല്‍ സി) ദാമോദര്‍ ഡി) ഹിരാക്കുഡ്

ഉത്തരം

51) ചേരിചേരാ പ്രസ്ഥാനത്തിന്റെ ശില്‍പ്പികളില്‍പ്പെടാത്തത്

എ) നെഹ്‌റു ബി) ടിറ്റോ സി) കേണല്‍ ഗമാല്‍ അബ്ദുള്‍ ഡി) നെല്‍സണ്‍ മണ്ഡേല

ഉത്തരം ഡി

52) ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച വര്‍ഷം

എ) 1973 ബി) 1947 സി) 1945 ഡി) 1950

ഉത്തരം ബി

53) ഇന്ത്യയുടെ പിതാമഹന്‍ എന്നറിയപ്പെടുന്ന സമരനായകന്‍

എ) ദയാനന്ദസരസ്വതി ബി) ബാലഗംഗാധര തിലകന്‍ സി) ഗോപാലകൃഷ്ണഗോഖലെ ഡി) ദാദാഭായ് നവ്‌റോജി

ഉത്തരം എ

54) സ്വതന്ത്ര്യ ഇന്ത്യയില്‍ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷന്‍

എ) ലക്ഷ്മണസ്വാമി മുതലിയാര്‍ ബി) ഡോ എസ് രാധാകൃഷ്ണന്‍ സി) ജോണ്‍ സര്‍ജന്റ് ഡി) കോത്താരി

ഉത്തരം- ബി

55) ഏത് വൈസ്രോയിയുടെ കാലത്താണ് 1904-ലെ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് ആക്ട് പാസാക്കിയത്

എ) ഹാര്‍ഡിഞ്ച് രണ്ടാമന്‍ ബി) കഴ്‌സണ്‍ സി) ലിട്ടണ്‍ ഡി) ഡഫറിന്‍

ഉത്തരം- ബി

56) ഝാന്‍സി റാണിയുടെ ബാല്യകാല നാമം

എ) ദുര്‍ഗ ബി) പദ്മ സി) മണികര്‍ണിക ഡി) പ്രഭാവതി

ഉത്തരം സി

57) ബനാറസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടവര്‍

എ) ഭഗത്സിംഗ് ബി) സച്ചിന്ദ്രനാഥ് സന്ന്യാല്‍ സി) വിഡി സവര്‍ക്കര്‍ ഡി) അരവിന്ദ ഘോഷ്

ഉത്തരം ബി

58) 1792-ല്‍ ബനാറസില്‍ സംസ്‌കൃത കോളെജ് സ്ഥാപിച്ചത്

എ) ചാള്‍സ് ഗ്രാന്‍ഡ് ബി) രാജാറാം മോഹന്‍ റോയ് സി) ജോനാതന്‍ ഡങ്കന്‍ ഡി) വാറന്‍ ഹേസ്റ്റിങ്‌സ്

ഉത്തരം സി

59) 1816-ല്‍ കല്‍ക്കട്ടയില്‍ ആംഗ്ലോ-ഹിന്ദു സ്‌കൂള്‍ സ്ഥാപിച്ചത്

എ) വിവേകാനന്ദന്‍ ബി) ജോനാതന്‍ ഡങ്കന്‍ സി) രാജാറാം മോഹന്‍ റോയ് ഡി) ദേവേന്ദ്രനാഥ ടാഗോര്‍

ഉത്തരം സി

60) ഏത് വര്‍ഷമാണ് ഗാന്ധിജി സത്യാഗ്രഹസഭ സ്ഥാപിച്ചത്

എ) 1919 ബി) 1920 സി) 1921 ഡി) 1918

ഉത്തരം എ

Comments
Loading...