1) ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന പാമീര്‍ പീഠഭൂമിയില്‍ നിന്നും പിരിഞ്ഞു പോകുന്ന പര്‍വ്വത നിരകളില്‍പ്പെടാത്തത് ഏതാണ്
എ) ഹിന്ദുക്കുഷ്
ബി) കാറക്കോറം
സി) ആരവല്ലി
ഡി) ടിയാന്‍ഷാന്‍
ഉത്തരം സി
2) ഇന്ത്യയിലെ ഏറ്റവും ഉയരമുളള കൊടുമുടിയായ മൗണ്ട് കെ2-വിന്റെ ഉയരം എത്രയാണ്
എ) 8848
ബി) 8661
സി) 8448
ഡി) 8648
ഉത്തരം ബി
3) ഷിപ്കി ലാ ചുരം ഏതൊക്കെ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു
എ) ഉത്തരാഖണ്ഡ്- ടിബറ്റ്
ബി) ഹിമാചല്‍പ്രദേശ്-ടിബറ്റ്
സി) ശ്രീനഗര്‍-കാര്‍ഗില്‍
ഡി) സിക്കിം-ടിബറ്റ്
ഉത്തരം ബി
4) ചിറാപുഞ്ചി സ്ഥിതി ചെയ്യുന്ന മലനിരകള്‍ ഏതാണ്
എ) പൂര്‍വാചല്‍
ബി) ഹിമാചല്‍
സി) ഹിമാദ്രി
ഡി) സിവാലിക്
ഉത്തരം എ
5) ഉത്തരപര്‍വ്വത മേഖയില്‍ കാണപ്പെടുന്ന മണ്ണിനം ഏതാണ്
എ) ലാറ്ററൈറ്റ്
ബി) വനമണ്ണ്
സി) കറുത്തമണ്ണ്
ഡി) പര്‍വ്വതമണ്ണ്
ഉത്തരം ഡി
6) കശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തുന്ന മൃഗമേതാണ്
എ) കാള
ബി) മിഥുന്‍
സി) യാക്ക്
ഡി) ചെമ്മരിയാട്
ഉത്തരം ഡി
7) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിക്കുന്നത് —— മലനിരകളിലാണ്
എ) കുടക്
ബി) ബ്രഹ്‌മഗിരി
സി) അസ്സം
ഡി) സിവാലിക്
ഉത്തരം സി
8) ഉത്തര പര്‍വ്വത മേഖലയില്‍ ഉള്‍പ്പെടാത്ത സുഖവാസ കേന്ദ്രം ഏതാണ്
എ) സിംല
ബി) ഡാര്‍ജിലിങ്
സി) മൗണ്ട് അബു
ഡി) മണാലി
ഉത്തരം സി
9) താഴെപ്പറയുന്നവയില്‍ ഉത്തരപര്‍വത മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ തെറ്റായത് ഏതാണ്
എ) മണ്‍സൂണ്‍ കാറ്റുകളെ തടഞ്ഞുനിര്‍ത്തി ഉത്തരേന്ത്യയില്‍ ഉടനീളം മഴ പെയിക്കുന്നു
ബി) ശൈത്യകാലത്ത് തെക്ക് നിന്ന് വീശുന്ന വരണ്ട ശീതക്കാറ്റിനെ ഇന്ത്യയിലേക്ക് കടക്കാതെ ചെറുക്കുന്നു
സി) നദികളുടെ ഉത്ഭവപ്രദേശം
ഡി) വൈദേശിക ആക്രമണങ്ങളില്‍ നിന്നും ഇന്ത്യയെ സംരക്ഷിച്ചിരുന്നു
ഉത്തരം ബി
10) ഹിമാലയന്‍ നദിയായ സിന്ധു ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം എത്രയാണ്
എ) 2880 കിലോമീറ്റര്‍
ബി) 1709 കിലോമീറ്റര്‍
സി) 709 കിലോമീറ്റര്‍
ഡി) 79 കിലോമീറ്റര്‍
ഉത്തരം സി
11) ഉത്തരമഹാസമതലത്തില്‍ എത്ര സംസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നു
എ) 5
ബി) 6
സി) 7
ഡി) 8
ഉത്തരം സി
12) സിന്ധു-ഗംഗ-ബ്രഹ്‌മപുത്ര സമതലത്തില്‍ കാണപ്പെടുന്ന മണ്ണ്
എ) എക്കല്‍ മണ്ണ്
ബി) ലാറ്ററൈറ്റ് മണ്ണ്
സി) പര്‍വ്വത മണ്ണ്
ഡി) കറുത്തമണ്ണ്
ഉത്തരം എ
13) സിന്ധുവിന്റേയും പോഷകനദികളുടേയും നിക്ഷേപണത്തിന്റെ ഫലമായി രൂപം കൊണ്ട സമതലം ഏതാണ്
എ) ബ്രഹ്‌മപുത്രാ സമതലം
ബി) ഗംഗാ സമതലം
സി) മരുസ്ഥലി-ബാഗര്‍ സമതലങ്ങള്‍
ഡി) പഞ്ചാബ്-ഹരിയാന സമതലം
ഉത്തരം ഡി
14) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് എവിടെയാണ്
എ) ജയ്‌സാല്‍മീര്‍
ബി) പൂനെ
സി) നാഗ്പൂര്‍
ഡി) ഇവയൊന്നുമല്ല
ഉത്തരം എ
15) ഉപദ്വിപീയ പീഠഭൂമിയിലെ ഉയരമേറിയ പ്രദേശം ഏതാണ്
എ) മൗണ്ട് അബു
ബി) ഗുരുശിഖര്‍
സി) ആനമുടി
ഡി) ഇവയൊന്നുമല്ല
ഉത്തരം സി
16) ബസാള്‍ട്ട് ശിലകളാല്‍ നിര്‍മ്മിതമായ പീഠഭൂമി ഏതാണ്
എ) ഛോട്ടാനാഗ്പൂര്‍
ബി) മാള്‍വ
സി) ഡക്കാണ്‍
ഡി) ഇവയൊന്നുമല്ല
ഉത്തരം സി
17) മഹാനദിയുടെ ഉത്ഭവം എവിടെയാണ്
എ) മഹാബലേശ്വര്‍ കുന്നുകള്‍
ബി) മൈക്കാലാനിരകള്‍
സി) പശ്ചിമഘട്ടം
ഡി) ബ്രഹ്‌മഗിരിനിരകള്‍
ഉത്തരം ബി
18) ഗോദാവരിയുടെ പ്രധാനപോഷക നദികള്‍ ഏതെല്ലാം
എ) ഇബ്, ഭീമ
ബി) ഇന്ദ്രാവതി, അമരാവതി
സി) ടെല്‍, ശബരി
ഡി) ഇന്ദ്രാവതി, ശബരി
ഉത്തരം ഡി
19) ഉപദ്വീപീയ നദികളില്‍ ഏറ്റവും നീളം കൂടിയത്
എ) ഗോദാവരി
ബി) കൃഷ്ണ
സി) കാവേരി
ഡി) നര്‍മ്മദ
ഉത്തരം എ
20) ഹിമാലയന്‍ നദികളെ സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായത് ഏതാണ്
എ) സമതലപ്രദേശങ്ങളില്‍ ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത
ബി) അപരദനതീവ്രത കൂടുതല്‍
സി) പര്‍വ്വതമേഖലകളില്‍ ഗിരികന്ദരങ്ങള്‍ സൃഷ്ടിക്കുന്നു
ഡി) കുറഞ്ഞ ജലസേചനശേഷി
ഉത്തരം ഡി
21) കിഴക്കന്‍ തീരസമതലത്തെ സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായത് ഏതാണ്
എ) കോറമണ്ഡല്‍, വടക്കന്‍ സിര്‍കാസ് തീരസമതലം എന്നിങ്ങനെ തിരിക്കുന്നു
ബി) വീതി താരതമ്യേന കുറവ്
സി) സുന്ദരവനപ്രദേശം മുതല്‍ കന്യാകുമാരി വരെ
ഡി) ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനും ഇടയില്‍
ഉത്തരം ബി
22) അറബിക്കടലിലെ ലക്ഷദ്വീപ സമൂഹത്തില്‍ എത്ര ദ്വീപുകളുണ്ട്
എ) 36
ബി) 35
സി) 34
ഡി) 33
ഉത്തരം എ
23) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ നിക്കോബാര്‍ സമൂഹത്തില്‍ എത്ര ദ്വീപുകളുണ്ട്
എ) 200
ബി) 36
സി) 19
ഡി) 9
ഉത്തരം സി
24) സൂര്യന്റെ ഏത് കാലത്താണ് ഇന്ത്യയില്‍ ശൈത്യകാലം അനുഭവപ്പെടുന്നത്
എ) ഉത്തരായനം
ബി) ദക്ഷിണായനം
സി) പൂര്‍വ്വായനം
ഡി) ഇവയൊന്നുമല്ല
ഉത്തരം ബി
25) ഉഷ്ണകാലത്ത് പശ്ചിമബംഗാളില്‍ അനുഭവപ്പെടാറുള്ള ഇടിയോടുകൂടിയ ശക്തമായ മഴ ഏതാണ്
എ) ലൂ
ബി) മാംഗോഷവേഴ്‌സ്
സി) കാല്‍ബൈശാഖി
ഡി) ചെറിബ്ലോസ്സം
ഉത്തരം സി
26) തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ അറബിക്കടല്‍ ശാഖ ഇന്ത്യയുടെ ഏത് സംസ്ഥാനത്തിലാണ് ആദ്യമെത്തുന്നത്
എ) കേരളം
ബി) തമിഴ്‌നാട്
സി) പശ്ചിമബംഗാള്‍
ഡി) ആന്ധ്രാപ്രദേശ്
ഉത്തരം എ
27) ഇന്ത്യയിലെ ഏറ്റവും വലിയ മഴക്കാലത്തിന് കാരണമാകുന്ന കാറ്റുകള്‍ ഏതാണ്
എ) വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍
ബി) തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍
സി) വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാറ്റുകള്‍
ഡി) കിഴക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍
ഉത്തരം ബി
28) പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഏത് കാലത്തിന്റെ പ്രത്യേകതയാണ്
എ) ശൈത്യം
ബി) ഉഷ്ണം
സി) മഴക്കാലം
ഡി) വസന്തകാലം
ഉത്തരം എ
29) ലക്ഷദ്വീപിന്റെ തലസ്ഥാനം
എ) അഗത്തി
ബി) കവരത്തി
സി) കല്‍പേനി
ഡി) ആന്ത്രോത്ത്
ഉത്തരം ബി
30) കേരളത്തില്‍ നിന്നും എത്ര ദൂരം അകലയൊണ് ലക്ഷദ്വീപ്
എ) 100 കിലോമീറ്റര്‍
ബി) 200 കിലോമീറ്റര്‍
സി) 300 കിലോമീറ്റര്‍
ഡി) 400 കിലോമീറ്റര്‍
ഉത്തരം സി
- Design