സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട വെല്ലുവിളികള്‍; തെരഞ്ഞെടുത്ത 30 ചോദ്യങ്ങള്‍

0

1) സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളി എന്തായിരുന്നു

എ) നാട്ടുരാജ്യങ്ങളുടെ സംയോജനം

ബി) വിഭജനവും അഭയാര്‍ഥി പ്രവാഹവും

സി) സംസ്ഥാന പുനസംഘടന

ഡി) സാമ്പത്തികാസൂത്രണം

ഉത്തരം ബി

2) ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള അഹിംസാത്മക സമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജി നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നാണ്

എ) 1948 ജനുവരി 30

ബി) 1948 ജനുവരി 29

സി) 1948 ജനുവരി 28

ഡി) 1948 ജനുവരി 27

ഉത്തരം എ

3) സ്വാതന്ത്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളില്‍ ശരിയേത്

i. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിനുള്ള ലയനക്കരാര്‍ തയ്യാറാക്കിയത് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലും വിപി മേനോനും ചേര്‍ന്നാണ്

ii. ലയനക്കരാര്‍ അനുസരിച്ച് വാര്‍ത്താവിനിമയം, വിദേശകാര്യം, പ്രതിരോധം എന്നിവയുടെ നിയന്ത്രണം നാട്ടുരാജ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറണം

iii. കേന്ദ്രമന്ത്രിസഭയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ ചുമതല ജവഹര്‍ലാല്‍ നെഹ്‌റുവിന് ആയിരുന്നു

iv. വി പി മേനോന്‍ സ്റ്റേറ്റ്‌സ് വകുപ്പിന്റെ സെക്രട്ടറി ആയിരുന്നു
എ) i, ii മാത്രം
ബി) i, iii, iv മാത്രം
സി) i, ii, iv മാത്രം
ഡി) i, ii, iii, iv

ഉത്തരം സി

4) ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച നാട്ടുരാജ്യങ്ങളില്‍പ്പെടാത്തത് ഏത്

എ) ഹൈദരാബാദ്

ബി) മൈസൂര്‍

സി) കശ്മീര്‍

ഡി) ജുനഗഡ്

ഉത്തരം ബി

5) താഴെപറയുന്നവയില്‍ വിഭജനകാലത്തെ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ തെറ്റായ ജോഡി ഏതാണ്

എ) സത്യജിത് റായ്- മേഘെ ധാക്കധാര

ബി) എം എസ് സത്യു- ഗരംഹവ

സി) ഗോവിന്ദ് നിഹലാനി- തമസ്

ഡി) പമേല റൂക്ക്‌സ്- ട്രെയിന്‍ ടു പാകിസ്ഥാന്‍

ഉത്തരം എ

6) ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയശേഷം ഇവിടെ അവശേഷിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതെല്ലാം

എ) ഡച്ചുകാരും ഫ്രഞ്ചുകാരും

ബി) ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും

സി) ഡച്ചുകാരും പോര്‍ച്ചുഗീസുകാരും

ഡി) റഷ്യക്കാരും ഡച്ചുകാരും

ഉത്തരം ബി

7) ദി ട്രാന്‍സ്ഫര്‍ ഓഫ് പവര്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവ്

എ) സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍

ബി) ജവഹര്‍ലാല്‍ നെഹ്‌റു

സി) വി പി മേനോന്‍

ഡി) മുഹമ്മദാലി ജിന്ന

ഉത്തരം സി

8) ഫ്രാന്‍സിന്റെ അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട വര്‍ഷം ഏതാണ്

എ) 1961

ബി) 1954

സി) 1952

ഡി) 1947

ഉത്തരം ബി

9) പോര്‍ച്ചുഗീസ് അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട വര്‍ഷം ഏതാണ്

എ) 1961

ബി) 1954

സി) 1952

ഡി) 1947

ഉത്തരം എ

10) ഏത് മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് 1946-ല്‍ ഡോ രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭ രൂപീകരിച്ചത്

എ) ക്രിപ്‌സ് മിഷന്‍

ബി) ഫസല്‍ അലി കമ്മിഷന്‍

സി) കാബിനറ്റ് മിഷന്‍

ഡി) ഇവയൊന്നുമല്ല

ഉത്തരം സി

11) ഇന്ത്യന്‍ ഭരണഘടന എഴുതിതയ്യാറാക്കിയ കരട് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആരാണ്

എ) ജവഹര്‍ലാല്‍ നെഹ്‌റു

ബി) സുഭാഷ് ചന്ദ്രബോസ്

സി) ടിടി കൃഷ്ണമാചാരി

ഡി) ബി ആര്‍ അംബേദ്കര്‍

ഉത്തരം ഡി

12) ഇന്ത്യ ഒരു റിപ്പബ്ലിക്കായത് എന്നാണ്

എ) 1947 ഓഗസ്റ്റ് 15

ബി) 1949 നവംബര്‍ 26

സി) 1950 ജനുവരി 26

ഡി) 1951 ജനുവരി 26

ഉത്തരം സി

13) ഭരണഘടാനുസൃതമായി ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷം

എ) 1947-48

ബി) 1948-49

സി) 1949-50

ഡി) 1951-52

ഉത്തരം ഡി

14) ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ച ഐഎന്‍സി സമ്മേളം ഏതാണ്

എ) 1920-ലെ നാഗ്പൂര്‍ സമ്മേളനം

ബി) 1924-ലെ ബല്‍ഗാം സമ്മേളനം

സി) 1885-ലെ ബോംബെ സമ്മേളനം

ഡി) 1931-ലെ കറാച്ചി സമ്മേളനം

ഉത്തരം എ

15) തെലുങ്ക് സംസാരിക്കുന്നവര്‍ക്കുവേണ്ടി ആന്ധ്രസംസ്ഥാനം രൂപീകരിക്കുകയെന്ന ആവശ്യവുമായി നിരാഹാരം അനുഷ്ഠിച്ച് മരണംവരിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണ്

എ) ഫസല്‍ അലി

ബി) കെ എം പണിക്കര്‍

സി) പോട്ടി ശ്രീരാമലു

ഡി) എച്ച് എന്‍ കുന്‍സ്രു

ഉത്തരം സി

silve leaf psc academy, silver leaf academy notes, silver leaf academy kozhikode, silver leaf academy calicut

16) ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ഫസല്‍ അലി കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റ് സംസ്ഥാന പുനസ്സംഘടനാനിയമം പാസാക്കിയ വര്‍ഷം

എ) 1953

ബി) 1954

സി) 1955

ഡി) 1956

ഉത്തരം ഡി

17) സ്വതന്ത്ര ഇന്ത്യ സ്വീകരിച്ച സമ്പദ് വ്യവസ്ഥ ഏതാണ്

എ) മുതലാളിത്ത സമ്പദ് വ്യവസ്ഥ

ബി) സോഷ്യലിസ്റ്റ് സമ്പ് വ്യവസ്ഥ

സി) മിശ്ര സമ്പദ് വ്യവസ്ഥ

ഡി) ഇവയൊന്നുമല്ല

ഉത്തരം സി

18) ഇന്ത്യന്‍ 1950 മാര്‍ച്ച് 15-ന് നിലവില്‍ വന്ന സ്ഥാപനം ഏതാണ്

എ) നിതിആയോഗ്

ബി) ഭരണഘടന

സി) ആസൂത്രണ കമ്മിഷന്‍

ഡി) ആസൂത്രണ ബോര്‍ഡ്

ഉത്തരം സി

19) ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം സ്വീകരിച്ചത് ഏത് രാജ്യത്തുനിന്നുമാണ്

എ) അമേരിക്ക

ബി) സോവിയറ്റ് യൂണിയന്‍

സി) ഇംഗ്ലണ്ട്

ഡി) ജര്‍മ്മനി

ഉത്തരം ബി

20) ആസൂത്രണകമ്മീഷന്റെ അധ്യക്ഷന്‍ ആരാണ്

എ) ധനമന്ത്രി

ബി) ധനകാര്യ സെക്രട്ടറി

സി) പ്രധാനമന്ത്രി

ഡി) കാബിനറ്റ് സെക്രട്ടറി

ഉത്തരം സി

21) 1951-ല്‍ ഇന്ത്യയില്‍ ആരംഭിച്ച പഞ്ചവത്സരപദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയായത് ഏത്

എ) പഞ്ചവത്സരപദ്ധതികള്‍ വികസനപ്രക്രിയയില്‍ വളരെയധികം മുന്നോട്ടുപോകാന്‍ ഇന്ത്യയെ സഹായിച്ചു

ബി) കാര്‍ഷിക-വ്യാവസായിക മേഖല പുഷ്ടിപ്പെടാനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ഊര്‍ജ്ജോല്‍പ്പാദനത്തിനും വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്കും സഹായിച്ചു

സി) വിദേശ രാജ്യങ്ങളുടെ സഹായത്താല്‍ ഇന്ത്യയില്‍ ഇരുമ്പുരുക്ക് വ്യവസായശാലകള്‍ ആരംഭിച്ചു

ഡി) ഇവയെല്ലാം

ഉത്തരം ഡി

22) ഭിലായി ഇരുമ്പുരുക്ക് നിര്‍മ്മാണശാല സ്ഥാപിക്കുന്നതിന് ഇന്ത്യയെ സഹായിച്ച രാജ്യം

എ) ബ്രിട്ടണ്‍

ബി) സോവിയറ്റ് യൂണിയന്‍

സി) അമേരിക്ക

ഡി) ജര്‍മ്മനി

ഉത്തരം ബി

23) ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതടപദ്ധതി ഏതാണ്

എ) കോസി പദ്ധതി

ബി) ബ്രഹ്‌മപുത്ര പദ്ധതി

സി) ഇന്ദിരാഗാന്ധി കനാല്‍

ഡി) ഭക്രാനംഗല്‍ പദ്ധതി

ഉത്തരം ഡി

24) വിവിധ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ട് ദേശീയ തലത്തില്‍ 55 പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത് എന്നാണ്

എ) 1951 ഒക്ടോബര്‍ 2

ബി) 1952 ഒക്ടോബര്‍ 2

സി) 1953 ഒക്ടോബര്‍ 2

ഡി) 1954 ഒക്ടോബര്‍ 2

ഉത്തരം ബി

25) ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ പൊതുമേഖലയ്ക്ക് പകരം സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം ലഭിച്ച് തുടങ്ങിയത് ഏത് കാലം മുതലാണ്

എ) 1980-കള്‍

ബി) 1990-കള്‍

സി) 2000

ഡി) 2010-കള്‍

ഉത്തരം ബി

26) ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സമിതി രൂപീകരിച്ച വര്‍ഷം

എ) 1947

ബി) 1952

സി) 1962

ഡി) 1969

ഉത്തരം സി

27) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ) സ്ഥാപിതമായ വര്‍ഷം

എ) 1947

ബി) 1952

സി) 1962

ഡി) 1969

ഉത്തരം ഡി

28) ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെ

എ) തുമ്പ

ബി) ഹാസന്‍

സി) ശ്രീഹരിക്കോട്ട

ഡി) വീലര്‍ ദ്വീപുകള്‍

ഉത്തരം എ

29) ഇന്ത്യ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം

എ) 1972

ബി) 1975

സി) 1982

ഡി) 1984

ഉത്തരം ബി

30) ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് ഡോ എ പി ജെ അബ്ദുള്‍കലാം

എ) 8

ബി) 11

സി) 12

ഡി) 14

ഉത്തരം 11

സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട വെല്ലുവിളികള്‍; തെരഞ്ഞെടുത്ത 30 ചോദ്യങ്ങള്‍

Comments