1) മാംസ്യത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്
നൈട്രിക് ആസിഡ്
2) സസ്യഭാഗങ്ങള്‍ക്ക് വണ്ണംകൂട്ടാന്‍ സഹായിക്കുന്നതെന്ത്
പാര്‍ശ്വ മെരിസ്റ്റം
3) ആദ്യമായി കണ്ടെത്തിയ എന്‍സൈം ഏത്
സൈമേസ്
4) ഗോതമ്പിന്റെ ക്രോമസോം സംഖ്യ
42
5) രാത്രി സമയങ്ങളില്‍ സസ്യങ്ങള്‍ അകത്തേക്ക് എടുക്കുന്ന വാതകം
ഓക്‌സിജന്‍
6) ഹരിതകണത്തിലെ ദ്രാവകം നിറഞ്ഞിരിക്കുന്ന ഭാഗം
സ്‌ട്രോമ
7) അസ്ഥികളെ തമ്മില്‍ ചേര്‍ത്ത് നിര്‍ത്തുന്ന ചരട് പോലുള്ള ഭാഗം
സ്‌നായുക്കള്‍
8) അസ്ഥികളേയും പേശികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരടുകള്‍ക്ക് പറയുന്ന പേര്
ടെന്‍ഡനുകള്‍
9) കാഴ്ചയില്ലാത്തവര്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വടിയുടെ പേര്
വൈറ്റ് കെയ്ന്‍
10) മറിഞ്ഞുവീണ ചെടിച്ചെട്ടിയിലെ ചെടി മുകളിലേക്ക് വളരുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണ്‍
ഓക്‌സിനുകള്‍
11) ആണ്‍-പെണ്‍ ജീവികളില്‍ ക്രോമസോം സംഖ്യ വ്യത്യാസപ്പെട്ടിരിക്കുന്ന ജീവിവര്‍ഗം
തേനീച്ച
12) ഗ്രന്ഥി കോശങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന കോശാംഗം ഏത്
ഗോള്‍ഗി കോംപ്ലക്‌സ്
13) കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്‍പാദന ശേഷി എത്രയാണ്
ഏകദേശം ഒരു ലിറ്റര്‍
14) ശരീരചലനം സാധ്യമാക്കുന്ന കല ഏത്
പേശി കല
15) പുംബീജങ്ങളുടെ ഉല്‍പാദനത്തിന് ആവശ്യമായ ശരീരതാപനില
35-36 ഡിഗ്രി സെല്‍ഷ്യല്‍സ്
16) സാര്‍വിക സ്വീകര്‍ത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
എ ബി ഗ്രൂപ്പ്
17) ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം
വര്‍ണാന്ധത
18) നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക്
മിനിട്ടില്‍ 130 തവണ
19) പാറ്റയുടെ രക്തത്തിന്റെ നിറം
നിറമില്ല
20) മരത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഫലം
ചക്ക
21) ഡിഎന്‍എയുടെ ആകൃതിയെന്ത്
ഡബിള്‍ ഹെലിക്‌സ്
22) ഏറ്റവും വേഗത്തില്‍ വളരുന്ന പുല്‍വര്‍ഗസസ്യം
മുള
23) വെടിപ്ലാവിന്റെ ശാസ്ത്രീയനാമം
കുല്ലിനിയ എക്‌സാറിലാറ്റ
24) പാപ്‌സ്മിയര്‍ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗര്‍ഭാശയ ക്യാന്‍സര്‍
25) പിത്തരസം സംഭരിച്ച് വയ്ക്കുന്ന അവയവം
ഗാള്‍ബ്ലാഡര്‍
- Design