1) ആസ്‌ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഡാര്‍ക് സ്‌കൈ റിസര്‍വ് സ്ഥാപിക്കുന്നത് എവിടെയാണ്
ലഡാക്കിലെ ഹാന്‍ലെയിലെ സരസ്വതി മൗണ്ടെന്‍
2) ഡാര്‍ക് സ്‌കൈ റിസര്‍വിന്റെ ചുറ്റളവ് എത്രയാണ്
22 കിലോമീറ്റര്‍
3) റിസര്‍വ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ഏതാണ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (ഐഎഎ)
4) നിലവില്‍ (2022 ജൂലൈ 11) ഐഎഎയുടെ ഡയറക്ടറായ മലയാളി
ഡോ അന്നപൂര്‍ണി സുബ്രഹ്‌മണ്യം
5) മേഘാലയില്‍ കാണപ്പെടുന്ന ഏത് തവളയിനത്തിനാണ് ആറ് നിറങ്ങളുണ്ടെന്ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷകര്‍ കണ്ടെത്തിയത്
ഷില്ലോങ് ബുഷ്
6) നാവിക സേനയ്ക്ക് പുതിയ പടക്കപ്പല്‍ നിര്‍മ്മിക്കുന്ന പ്രോജക്ട് 17 എ പ്രകാരം നീറ്റിലിറക്കുന്ന നാലാമത്തെ കപ്പല്‍ ഏതാണ്
ദുണഗിരി
7) ഏത് കപ്പല്‍ നിര്‍മ്മാണ ശാലയാണ് ദുണഗിരി പടക്കപ്പല്‍ നിര്‍മ്മിക്കുന്നത്
ഗാര്‍ഡന്‍ റീച്ച് കപ്പല്‍നിര്‍മ്മാണശാല, കൊല്‍ക്കത്ത
8) പ്രോജക്ട് 17 എ പ്രകാരം നിര്‍മ്മിച്ച ആദ്യ മൂന്ന് പടക്കപ്പലുകള്‍ ഏതെല്ലാം
നീലഗിരി, ഹിമഗിരി, ഉദയഗിരി
9) 2022-ല്‍ പുരുഷ വിഭാഗം വിംബിള്‍ഡണ്‍ കിരീടം നേടിയത് ആരാണ്
നൊവാക്ക് ജോക്കോവിച്ച്
10) നൊവാക്ക് ജോക്കോവിച്ചിന്റെ എത്രാമത്തെ വിംബിള്‍ കിരീടമാണ് 2022-ല്‍ നേടിയത്
ഏഴാം കിരീടം
11) ജോക്കോവിച്ച് ഫൈനലില്‍ തോല്‍പിച്ചത് ആരെയാണ്
നിക് കിര്‍ഗിയോസ്
12) ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ളത് ആരാണ്
റോജര്‍ ഫെഡറര്‍, എട്ട് കിരീടം
13) 2022-ല്‍ വനിതാ വിഭാഗം വിംബിള്‍ഡണ്‍ കിരീടം നേടിയത് ആരാണ്
എലെന റൈബാക്കിന
14) ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യത്തെ കസാഖിസ്ഥാന്‍കാരി ആരാണ്
എലെന റൈബാക്കിന
15) വിംബിള്‍ഡണ്‍ ഫൈനലില്‍ എലെന റൈബാക്കിന ആരെയാണ് തോല്‍പ്പിച്ചത്
ഒന്‍സ് ജാബിയൂര്‍ (ടുണീഷ്യ)
- Design