ഗാന്ധിജി ആദ്യ ജയില്‍വാസം അനുഭവിച്ച സ്ഥലം

0

1) ബംഗാള്‍ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ് ആരാണ്

ജോര്‍ജ് അഞ്ചാമന്‍

2) പേര്‍ഷ്യനുപകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഭരണാധികാരി ആരാണ്

വില്യം ബെന്റിക്

3) മിന്റോ-മോര്‍ലി ഭരണപരിഷ്‌കാരം ഏത് വര്‍ഷത്തില്‍

1909

4) ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വര്‍ഷവും രാജ്യവും ഏത്

1907, ദക്ഷിണാഫ്രിക്ക

5) ഘാഗ്ര യുദ്ധത്തില്‍ (1529) മഹ്‌മൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോല്‍പിച്ചതാര്

ബാബര്‍

6) ഹാല്‍ഡിഘട്ട് യുദ്ധത്തില്‍ (1576) അക്ബറോട് പരാജയപ്പെട്ട രജപുത്ര രാജാവ്

റാണാ പ്രതാപ്

7) തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ ഭരണാധികാരി

റാണി ഗൗരി ലക്ഷ്മിബായി

8) ബംഗാള്‍ വിഭജിക്കപ്പെട്ട വര്‍ഷം

1905

9) ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് ആരാണ്

കെ ആര്‍ നാരായണന്‍

10) പോര്‍ച്ചുഗലിലെ കാതറിനെ വിവാഹം ചെയ്തപ്പോള്‍ ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം

ബോംബെ

11) അച്യുതദേവരായരുടെ കാലത്ത് വിജയനഗരം സന്ദര്‍ശിച്ച പോര്‍ച്ചുഗീസുകാരനായ കുതിര വ്യാപാരി ആരാണ്

ഫെര്‍നാവോ ന്യൂനിസ്

12) ആര്‍ക്കുശേഷമാണ് ബാല്‍ബന്‍ ഡല്‍ഹി സുല്‍ത്താനായത്

നാസിറുദ്ദീന്‍ മഹ്‌മൂദ്

13) ബംഗാള്‍ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ മേല്‍വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്

സുരേന്ദ്രനാഥ ബാനര്‍ജി

14) ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന് നേതൃത്വം നല്‍കിയത്

ഭഗത് സിംഗ്

15) ഗാന്ധിജി ആദ്യ ജയില്‍വാസം അനുഭവിച്ച സ്ഥലം

ജൊഹന്നാസ്‌ബെര്‍ഗ്

16) ആര്യന്‍മാരുടെ സ്വദേശം മധ്യേഷ്യാണെന്ന് അഭിപ്രായപ്പെട്ട ജര്‍മന്‍ ഗവേഷകന്‍ ആരാണ്

മാക്‌സ് മുള്ളര്‍

17) അറബിക് വെള്ളിനാണയങ്ങള്‍ ഇന്ത്യയിലാദ്യമായി അടിച്ചിറക്കിയ സുല്‍ത്താന്‍ ആരാണ്

ഇല്‍ത്തുമിഷ്

18) കൊച്ചിയിലെ ഡച്ചുകൊട്ടാരം നിര്‍മ്മിച്ച യൂറോപ്യന്‍ ശക്തികള്‍ ആരാണ്

പോര്‍ച്ചുഗീസുകാര്‍

19) ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലൂടെ ശ്രദ്ധ്യേയനായ മലയാളി ആരാണ്

വി കെ കൃഷ്ണമേനോന്‍

20) ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി മൈക്കല്‍ ഒ ഡയറിനെ വധിച്ചത് ആരാണ്

ഉദ്ദം സിംഗ്

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode
80%
Awesome
  • Design
Leave a comment