1) ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവും അതിന്റെ പ്രവേഗവും തമ്മിലുള്ള ഗുണനഫലം ഏത് പേരില്‍ അറിയപ്പെടുന്നു
ആക്കം
2) ഫ്ളൂര്‍സ്പാര്‍ ഏതിന്റെ അയിരാണ്
കാല്‍സ്യം
3) ഫെല്‍സ്പാര്‍ ഏതിന്റെ അയിരാണ്
പൊട്ടാസ്യം
4) ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ് ബൈപ്പാസ് സര്‍ജറി
ഹൃദയം
5) ഉയരം കൂടുന്നതിന് അനുസരിച്ച് ഒരു വസ്തുവിന്റെ സ്ഥിതികോര്‍ജത്തിന് എന്തുമാറ്റം സംഭവിക്കുന്നു
കൂടുന്നു
6) മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള രക്തകോശം
ചുവന്ന രക്താണു
7) കോപ്പന്‍ഹേഗന്റെ ലാറ്റിന്‍ നാമത്തില്നിന്ന് പേര് ലഭിച്ച മൂലകം
ഹാഫ്നിയം (അണുസംഖ്യ 72)
8) ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ് ബാധ കണ്ടെത്തിയ ഡോക്ടര്‍
ഡോ സുനിതി സോളമന്
9) മണിബന്ധത്തിലെ അസ്ഥിയുടെ പേര്
കാര്‍പ്പല്‍
10) ജനറേറ്ററില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന കമ്പിച്ചുരുള്‍
ആര്‍മേച്ചര്‍
11) ബ്യൂട്ടി ബോണ്‍ എന്നറിയപ്പെടുന്നത്
ക്ലാവിക്കിള്‍
12) ഫാഗോസൈറ്റ് എന്നും അറിയപ്പെടുന്ന രക്തകോശം
മോണോസൈറ്റ്
13) അലസവാതകങ്ങളുടെ സംയോജകത
പൂജ്യം
14) മെന്‍ഡലിയേവ് ആവര്‍ത്തനപട്ടിക ആവിഷ്കരിച്ച വര്‍ഷം
1869
15) മോസ്ലി ആധുനിക ആവര്‍ത്തനപട്ടിക ആവിഷ്കരിച്ച വര്‍ഷം
1869
16) രക്തത്തിന്റെ എത്ര ശതമാനമാണ് പ്ലാസ്മ
55
17) പ്ലാസ്മയുടെ എത്ര ശതമാനമാണ് ജലം
95
18) മനുഷ്യശരീരത്തില്‍ സ്വതന്ത്രമായി കാണപ്പെടുന്ന അസ്ഥി
ഹയോയ്ഡ്
19) ഹീമോഗ്ലോബിനിന്റെ ധര്‍മ്മം
ഓക്സിജനെ വഹിക്കുക
20) ഏറ്റവും ആയുസ് കൂടിയ രക്തകോശം
ചുവന്ന രക്താണു
21) മനുഷ്യശരീരത്തിലെ ഏറ്റവും ആയുസ്സ് കൂടിയ കോശം
നാഡീകോശം
22) ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത വാതകമൂലകം
റാഡോണ്‍
23) ഏറ്റവും ഭാരം കൂടിയ കൃത്രിമ വാതക മൂലകം
ഓഗാനെസ്സോണ് (അണുസംഖ്യ 118)
24) കുളയട്ടയുടെ ശരീരത്തില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ കാരണമായ പദാര്‍ത്ഥം
ഹിറുഡിന്
25) രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ
അതിരോസ്ക്ലീറോസിസ്
- Design