1) തിരകള്‍ കടന്നുപോകുമ്പോള്‍ സമുദ്രജലത്തിന് ഉണ്ടാകുന്ന ചലനം
ദോലനം
2) ഏറ്റവും വേഗം കൂടിയ ഭൂകമ്പ തരംഗം
പ്രാഥമിക തരംഗം
3) മാപ്പിള ലഹളയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഉറൂബിന്റെ കൃതി
സുന്ദരികളും സുന്ദരന്‍മാരും
4) ഫാസിസ്റ്റുകളാല്‍ വധിക്കപ്പെട്ട ഇറ്റലിയിലെ പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകന്‍
മെറ്റിയോറ്റി
5) ഒരു ചെറിയ ആകാശഗോളം അതിനെക്കാള്‍ വലിയ മറ്റൊന്നിന്റെ മുന്നിലൂടെ പൂര്‍ണമായി മറയ്ക്കാതെ കടന്നുപോകുന്നത് എങ്ങനെ അറിയപ്പെടുന്നു
സംതരണം
6) ഉല്‍ക്കകളില്‍നിന്ന് ഭൂമിയെ രക്ഷിക്കുന്ന അന്തരീക്ഷ പാളി
മീസോസ്ഫിയര്‍
7) കലിക്കറ്റ് സര്‍വകലാശാലയുടെ ഓഫ് കാമ്പസ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം
ലക്ഷദ്വീപ്
8) വിമാനത്തിന്റെ ജനലുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്
പ്ലെക്‌സി ഗ്ലാസ്
9) ഒന്നാം ലോകമഹായുദ്ധം തുടരവേ ത്രികക്ഷി സഖ്യത്തില്‍നിന്ന് ത്രികക്ഷി സൗഹാര്‍ദത്തിലേക്ക് കൂറുമാറിയ രാജ്യം
ഇറ്റലി
10) ഒട്ടകപ്പനി എന്നും അറിയപ്പെടുന്ന രോഗം
മെര്‍സ്
11) ഇന്ത്യയില്‍ ജന്മസമ്പ്രദായം നിര്‍ത്തലാക്കിയ ഭരണഘടനാ ഭേദഗതി
ഒന്നാം ഭേദഗതി
12) ദേശീയ കൈത്തറി ദിനം
ഓഗസ്റ്റ് 7
13) ഹോര്‍ത്തൂസ് മലബാറിക്കസില്‍ ആദ്യം പരാമര്‍ശിക്കുന്ന സസ്യം
തെങ്ങ്
14) ഹോര്‍ത്തൂസ് മലബാറിക്കസില്‍ അവസാനം പരാമര്‍ശിക്കുന്ന സസ്യം
ആല്‍
15) ചട്ടമ്പിസ്വാമികളില്‍നിന്ന് സ്വാമി വിവേകാനന്ദന്‍ എന്തിനെക്കുറിച്ചാണ് വ്യാഖ്യാനം തേടിയത്
ചിന്മുദ്ര
16) ഉര്‍വ്വര, ഊഷര എന്നിവ ഏതുമായി ബന്ധപ്പെട്ട പദങ്ങളാണ്
മണ്ണിന്റെ വര്‍ഗീകരണം
17) പഞ്ചാബ് പിടിച്ചെടുക്കുന്നതിന് വേണ്ടി ഷേര്‍ഷ പരാജയപ്പെടുത്തിയ ഹുമയൂണിന്റെ സഹോദരന്‍
കമ്രാന്‍
18) സൂര്‍ വംശത്തിലെ അവസാനത്തെ ഭരണാധികാരി
ആദില്‍ ഷാ സൂരി
19) ഫെഡറല്‍ രാഷ്ട്രം എന്ന ആശയം ലോകത്തിന് നല്‍കിയ വിപ്ലവം
അമേരിക്കന്‍ വിപ്ലവം
20) ആരുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തെയാണ് 1781-ല്‍ ജോര്‍ജ് വാഷിങ്ടണിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സൈന്യം പരാജയപ്പെടുത്തിയത്
കോണ്‍വാലിസ്
21) നല്ലളം വൈദ്യുത നിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം
ഡീസല്‍
22) 1830-ല്‍ ജൂലായ് വിപ്ലവം നടന്ന രാജ്യം
ഫ്രാന്‍സ്
23) പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചൂടാക്കുമ്പോള്‍ പുറത്തുവരുന്ന വാതകം
ഓക്‌സിജന്‍
24) പദ്മശ്രീ ലഭിച്ച ആദ്യത്തെ മലയാള ചലച്ചിത്ര പ്രവര്‍ത്തകന്‍
തിക്കുറിശ്ശി സുകുമാരന്‍ നായര്‍
25) ഡംബെല്‍ ആകൃതിയിലുള്ള സബ് ഷെല്‍ ഏത്
പി
26) മത്സ്യഎണ്ണയില്‍ നിന്നും ലഭിക്കുന്ന വിറ്റാമിന്‍
വിറ്റാമിന്‍ എ
27) വിറ്റാമിന്‍ ബി 9-ന്റെ അപര്യാപ്തത കാരണം ഉണ്ടാകുന്ന രോഗം
മെലോബ്ലാസ്റ്റിക് അനീമിയ
28) കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമ്പൂര്‍ണ ഡാറ്റാ ബേസ്
സ്പാര്‍ക്ക്
29) കേരളത്തിലെ കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത്
അഷ്ടമുടി
30) എത്ര ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് ബംഗാള്‍ ഉള്‍ക്കടലുമായി അതിര്‍ത്തി പങ്കിടുന്നത്
4
- Design