1) ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ആരാണ് (2022)
അന്റോണിയോ ഗുട്ടെറസ്
2) ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഗാനമാലപിച്ച ഇന്ത്യന്‍ ഗായിക
എം എസ് സുബ്ബലക്ഷ്മി
3) യുഎന്‍ പൊതുസഭയില്‍ ഹിന്ദിഭാഷയില്‍ സംസാരിച്ച ഇന്ത്യക്കാരന്‍
അടല്‍ ബിഹാരി വാജ്‌പേയി
4) യുഎന്‍ പൊതുസഭയില്‍ പ്രസിഡന്റായ ഇന്ത്യക്കാരി
വിജയലക്ഷ്മി പണ്ഡിറ്റ്
5) ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ മലയാളത്തില്‍ സംസാരിച്ച വ്യക്തി
മാതാ അമൃതാനന്ദമയി
6) ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി മലയാളത്തില്‍ സംസാരിച്ചത്
വി കെ കൃഷ്ണമേനോന്‍
7) അന്തര്‍ദേശീയ നീതിന്യായക്കോടതിയിലെ ഇന്ത്യക്കാരനായ ആദ്യത്തെ ജഡ്ജി
സര്‍ ബി എന്‍ റാവു
8) അന്തര്‍ദേശീയ നീതിന്യായക്കോടതിയുടെ ആസ്ഥാനം എവിടെ
നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍
9) ഐക്യരാഷ്ട്രസഭയില്‍ വാര്‍ത്താവിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്ത് അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇന്ത്യക്കാരന്‍
ശശി തരൂര്‍
10) യുഎന്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നത് എവിടെ
ജപ്പാനിലെ ടോക്യോ
11) ഐക്യരാഷ്ട്രസഭയില്‍ അംഗീകരിച്ച ഔദ്യോഗിക ഭാഷകള്‍ ഏതെല്ലാം
ചൈനീസ്, ഇംഗ്ലീഷ് ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, അറബിക്
12) യുഎന്‍ ആസ്ഥാനമന്ദിരത്തിനായി 17 ഏക്കര്‍ സ്ഥലം നല്‍കിയതാര്
ജോണ്‍ ഡി റോക്ക് ഫെല്ലര്‍
13) ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം എവിടെയാണ്
അമേരിക്കയിലെ ന്യൂയോര്‍ക്ക്
14) യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗങ്ങളല്ലാത്ത എത്ര രാജ്യങ്ങളുണ്ട്
പത്ത്
15) ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ ബിഗ് ഫൈവ് എന്നറിയപ്പെടുന്ന രാജ്യങ്ങള്‍
ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക
16) ഐക്യരാഷ്ട്രസഭയില്‍ അവസാനമായി അംഗമായ രാജ്യം
ദക്ഷിണ സുഡാന്‍
17) യുഎന്‍ ചാര്‍ട്ടര്‍ദിനം എന്നാണ്
ജൂണ്‍ 26
18) ഐക്യരാഷ്ട്രസഭയുടെ സ്ഥാപകാംഗങ്ങള്‍ എത്രയാണ്
51
19) ഐക്യരാഷ്ട്രസഭ രൂപം കൊണ്ടത് ഏത് സമ്മേളനത്തില്‍
സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍ഫറന്‍സ്
20) ഐക്യരാഷ്ട്രസഭ എന്ന പേര് നിര്‍ദ്ദേശിച്ചത് ആരാണ്
മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ഫ്രാങ്ക്‌ളിന്‍ ഡി റൂസ് വെല്‍റ്റ്
- Design