1) ഏതിന്റെ പോഷകനദിയാണ് അമരാവതി
കാവേരി
2) രാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തില്‍ അത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സഭയിലെ ആകെ അംഗബലത്തിന്റെ ഏറ്റവും കുറഞ്ഞത് എത്ര അംഗങ്ങളാണ് ഒപ്പിട്ടിരിക്കേണ്ടത്
നാലിലൊന്ന്
3) ഇന്ത്യയില്‍ ജന്മി സമ്പ്രദായം നിര്‍ത്തലാക്കിയ ഭരണഘടനാ ഭേദഗതി
ഒന്നാം ഭേദഗതി
4) മുറിവുകളിലൂടെ രോഗാണു ശരീരത്തിനകത്ത് പ്രവേശിച്ചുണ്ടാകുന്ന രോഗം
ടെറ്റനസ്
5) മാപ്പിള ലഹള പരാമര്‍ശിക്കുന്ന നോവല്‍
സുന്ദരികളും സുന്ദരന്‍മാരും
6) പുത്തന്‍വേലിക്കരയില്‍വച്ച് പെരിയാറിന്റെ ശാഖയായ മംഗലപ്പുഴ ഏത് നദിയിലാണ് ചേരുന്നത്
ചാലക്കുടിപ്പുഴ
7 പാലകൊണ്ട കലാപത്തിന് വേദിയായ സംസ്ഥാനം
ആന്ധ്രാപ്രദേശ്
8) കേരള സംസ്ഥാന രൂപവല്‍ക്കരണത്തിനുശേഷം നിലവില്‍ വന്ന കേരളത്തിലെ ആദ്യ അണക്കെട്ട്
പീച്ചി
9) ഓഗസ്റ്റ് ഫീവര്‍ എന്നറിയപ്പെടുന്ന രോഗം
ഇന്‍ഫ്‌ളുവന്‍സ
10) ജലത്തില്‍ ശബ്ദത്തിന്റെ വേഗം സെക്കന്റില്‍ എത്ര മീറ്ററാണ്
1435
11) കോശമില്ലാതെ ജനിതക വസ്തുവും പ്രോട്ടീന്‍ കവചവും മാത്രമുള്ളത് എന്തിനാണ്
വൈറസ്
12) കേരളം ആദ്യമായി ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ച വര്‍ഷം
1987
13) കേരളത്തിലെ 44 നദികളുടെ നീര്‍വാര്‍ച്ചാ പ്രദേശം എത്ര ചതുരശ്ര കിലോമീറ്ററാണ്
27739
14) കേരളത്തിലെ 44 നദികളിലെ ആകെയുള്ള നീരൊഴുക്ക് എത്ര കോടി ഘനമീറ്ററാണ്
7790
15) രോഗപ്രതിരോധത്തിന് സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീന്‍
ഗ്ലോബുലിന്‍
16) യോഗക്ഷേമസഭയുടെ ആദ്യത്തെ അധ്യക്ഷന്‍
ദേശമംഗലം ശങ്കരന്‍ നമ്പൂതിരിപ്പാട്
17) മേച്ചില്‍പ്പുല്ല് സമരത്തിന് നേതൃത്വം നല്‍കിയ വനിത
പി കെ കുഞ്ഞാക്കമ്മ
18) പോസ്റ്റോഫീസ് വഴി ഭൂനികുതി അടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം
കേരളം
19) ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം
1986
20) പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചൂടാക്കുമ്പോള്‍ പുറത്തുവരുന്ന വാതകം
ഓക്‌സിജന്‍
21) ഹീമോഗ്ലോബിന്‍ എവിടെ വച്ചാണ് ബിലിറൂബിന്‍ ആയി മാറുന്നത്
പ്ലീഹ
22) വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാകൂ എന്ന് ഉദ്‌ഘോഷിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്
ചട്ടമ്പിസ്വാമികള്‍
23) വിഷുണുഭാരതീയന്റെ യഥാര്‍ത്ഥ നാമം
വിഷ്ണു നമ്പീശന്‍
24) വാഷിങ് സോപ്പില്‍ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം
സോഡിയം ഹൈഡ്രോക്‌സൈഡ്
25) മനുഷ്യ ശരീരത്തിന്റെ പിഎച്ച് മൂല്യം ക്രമീകരിക്കുന്ന അവയവം
വൃക്ക