1) പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന് ആരുടെ പേരാണ് നല്‍കിയിരിക്കുന്നത്
നേതാജി സുഭാഷ് ചന്ദ്രബോസ്
2) പട്ടം താണുപിള്ള സ്ഥാപിച്ച പാര്‍ട്ടി
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി
3) ദക്ഷിണാഫ്രിക്കയില്‍ നിന്ന് നമീബിയ സ്വതന്ത്രമായ വര്‍ഷം
1990
4) സ്ത്രീധന നിരോധന നിയമം പാസാക്കിയ വര്‍ഷം
1961
5) ലോക കൊതുക് ദിനം
ഓഗസ്റ്റ് 20
6) മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ബാറ്ററി
ലിഥിയം അയോണ്‍ ബാറ്ററി
7) ഏതെല്ലാം ജീവികള്‍ തമ്മിലുള്ള അസോസിയേഷനാണ് ലൈക്കനുകള്‍
ആല്‍ഗ, ഫംഗസ്
8) മണ്ണെണ്ണയിലെ ഘടകമൂലകങ്ങള്‍
ഹ്രൈജനും കാര്‍ബണും
9) കിര്‍ഗിസ്ഥാന്റെ തലസ്ഥാനം
ബിഷ്‌കേക്
10) ന്യൂസ് പേപ്പര്‍ ബോയ് എന്ന സിനിമ സംവിധാനം ചെയ്തത്
പി രാംദാസ്
11) യൂണിയന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റിക്ക് ഭരണഘടനാ നിര്‍മ്മാണസഭയില്‍ നേതൃത്വം നല്‍കിയത് ആരായിരുന്നു
ജവഹര്‍ലാല്‍ നെഹ്‌റു
12) ഇഎസ്‌ഐ എന്നതിന്റെ പൂര്‍ണരൂപം
ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ
13) ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സ്ഥാപിതമായ വര്‍ഷം
1964
14) ഓസോണിന്റെ വ്യാപ്തി അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്
ഡോബ്‌സന്‍
15) സിആര്‍വൈ എന്നതിന്റെ പൂര്‍ണരൂപം
ചൈല്‍ഡ് റിലീഫ് ആന്‍ഡ് യു
16) മേരി ഇക്യാവന്‍ കവിതയേന്‍ രചിച്ചത് ആരാണ്
എ ബി വാജ്‌പേയി
17) ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് മൗലികാവകാശങ്ങള്‍ സംബന്ധിച്ച പ്രമേയം പാസാക്കിയത്
1931-ലെ കറാച്ചി
18) രാഷ്ട്രീയ ജനതാദളിന്റെ സ്ഥാപകന്‍
ലാലു പ്രസാദ് യാദവ്
19) സമാജ് വാദി ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍
ചന്ദ്രശേഖര്‍
20) ബംഗാളിലെ വനിതകള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച എഴുത്തുകാരി
മഹാശ്വേതാ ദേവി