ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര്; ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളി

0

സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹ ബെല്‍റ്റിലെ ഛിന്നഗ്രഹത്തിന് മലയാളിയായ അശ്വിന്‍ ശേഖറിന്റെ പേര് നല്‍കി.

അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐഎയു) ആണ് പേര് നല്‍കിയത്

ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍ എന്നാണ് ഐഎയു അശ്വിന്‍ ശേഖറിനെ വിശേഷിപ്പിക്കുന്നത്.

2000 ജൂണില്‍ കണ്ടെത്തിയ നാലര കിലോമീറ്റര്‍ വ്യാസമുള്ള 2000എല്‍ജെ27 എന്ന ഛിന്നഗ്രഹമാണ് (33928) അശ്വിന്‍ ശേഖര്‍ എന്ന് അറിയപ്പെടുക

ഈ ഛിന്നഗ്രഹം സൂര്യനെ ഒരു തവണ ചുറ്റാന്‍ 4.19 വര്‍ഷം വേണം.

തലശ്ശേരി സ്വദേശിയായ വൈനു ബാപ്പുവിനുശേഷം ഒരു ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര് ലഭിക്കുന്നത് ആദ്യമായിട്ടാണ്

ഇന്ത്യക്കാരായ ശ്രീനിവാസ രാമാനുജന്‍, സി വി രാമന്‍, സുബ്രഹ്‌മണ്യ ചന്ദ്രശേഖര്‍, വിക്രം സാരാഭായി എന്നിവരുടെ പേരുകളിലും ഛിന്നഗ്രഹങ്ങള്‍ ഉണ്ട്.

ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര്; ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളി

Comments
Loading...