1) ടി കെ മാധവന്‍ 1915-ല്‍ ആരംഭിച്ച ദേശാഭിമാനിയുടെ പ്രസിദ്ധീകരണം നിലച്ച വര്‍ഷം
1930
2) തിരുവിതാംകൂറിലെ ഏത് പ്രക്ഷോഭണത്തിന്റെ ഫലമായിട്ടാണ് റവന്യൂ, ദേവസ്വം വകുപ്പുകള്‍ വിഭജിക്കപ്പെട്ടത്
പൗരസമത്വവാദ പ്രക്ഷോഭണം
3) ആലുവ അദ്വൈതാശ്രമത്തിന്റെ പ്രമാണ വാക്യം
ഓം സാഹോദര്യം സര്‍വത്ര
4) സഹോദരന്‍ അയ്യപ്പന്റെ ജീവിത പങ്കാളി
പാര്‍വതി
5) ടി ആര്‍ കൃഷ്ണസ്വാമി അയ്യരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമേത്
യുവഭാരതം
6) സ്വാമി ആനന്ദതീര്‍ത്ഥന്‍ സമാധിയായ വര്‍ഷം
1987
7) ശ്രീനാരായണ സേവികാ സമാജം ഉദ്ഘാടനം ചെയ്ത വര്‍ഷം
1964
8) ഗുരുവായൂര്‍ സത്യാഗ്രഹത്തിന് മുന്നോടിയായി കണ്ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് ഇരുപതുപേരുടെ കാല്‍നടജാഥ നയിച്ചത്
സുബ്രഹ്‌മണ്യന്‍ തിരുമുമ്പ്
9) ചാല സ്‌കൂളില്‍ അധ്യാപകനായി ജോലി ലഭിക്കുന്നതിന് സഹോദരന്‍ അയ്യപ്പനുവേണ്ടി തിരുവിതാംകൂര്‍ ദിവാനോട് ശുപാര്‍ശ ചെയ്തത് ആരാണ്
കുമാരനാശാന്‍
10) ജാതിക്കെരിതെ പറഞ്ഞു കൊണ്ടിരുന്നാല്‍ മാത്രം പോരാ, മറിച്ച് നമ്മുടെ അനുയായികളുടെ മനസ്സില്‍നിന്ന് തന്നെ അത് നീക്കം ചെയ്യാന്‍ വേണ്ടത് പ്രവര്‍ത്തിക്കേണ്ടതുണ്ട്- ആരോടാണ് ശ്രീനാരായണ ഗുരു ഇപ്രകാരം പറഞ്ഞത്
സഹോദഹരന്‍ അയ്യപ്പന്‍

11) ഇഎംഎസ് നമ്പൂതിരിപ്പാട് അവസാനമായി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നാണ്
1970
12) സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ എവിടേക്കാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നാടുകടത്തിയത്
തിരുനെല്‍വേലി
13) ബ്രഹ്‌മസമാജത്തിന്റെ ബൈബിള്‍ എന്നറിയപ്പെട്ട, ദേവേന്ദ്രനാഥ് ടാഗോറിന്റെ ബ്രഹ്‌മധര്‍മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
അയ്യത്താന്‍ ഗോപാലന്‍
14) തൈക്കാട് അയ്യ സമാധിയായ സമയത്തെ തിരുവിതാംകൂര്‍ രാജവ്
ശ്രീമൂലം തിരുനാള്‍
15) കൊച്ചി നിയമസഭയില്‍ മരുമക്കത്തായം തീയ്യ ബില്‍ അവതരിപ്പിച്ചതാര്
സഹോദരന്‍ അയ്യപ്പന്‍
16) 1924-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വൈക്കം സത്യാഗ്രഹത്തെ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്
മഹാത്മാഗാന്ധി
17) ബ്രഹ്‌മാനന്ദശിവയോഗിയുടെ ഭാര്യയായ യോഗിനീമാതാവിന്റെ പൂര്‍വാശ്രമത്തിലെ പേര്
താവുക്കുട്ടിയമ്മ
18) വസൂരി ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിക്കവേ വസൂരി പിടിപെട്ട് മരണപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്
കെ പി വള്ളോന്‍
19) ശൃംഗാര കവിതകളുടെ രചനയില്‍ മേലില്‍ മുഴുകരുതെന്ന് കുമാരനാശാനെ ഉപദേശിച്ചതാര്
ശ്രീനാരായണഗുരു
20) സഹോദരന്‍ പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ച വര്‍ഷം
1956
- Design