1) ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ വനിത
മേരി ഡിസൂസ
2) പഞ്ചശീല തത്വങ്ങള്‍ ആവിഷ്‌കരിച്ച സമ്മേളനം
ബാന്ദൂങ്
3) നാഗാര്‍ജുനസാഗര്‍ ഡാം ഏത് നദിയില്‍
കൃഷ്ണ
4) ഏറ്റവും വലിയ കണ്ണുള്ള ജീവി
ഭീമന്‍ കണവ
5) ബാഹ്‌മിനി രാജ്യം സ്ഥാപിതമായ വര്‍ഷം
1347
6) ബാലഗംഗാധര തിലകന്‍ മറാത്തി ഭാഷയില്‍ നടത്തിയ പ്രസിദ്ധീകരണം
കേസരി
7) ഏറ്റവും വലിയ സസ്തനി
തിമിംഗലം
8) ബാമിയന്‍ ബുദ്ധപ്രതിമകള്‍ ഏത് രാജ്യത്തായിരുന്നു
അഫ്ഗാനിസ്ഥാന്‍
9) നീലഗിരി ഏതിന്റെ ഭാഗമാണ്
പശ്ചിമഘട്ടം
10) രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റ്
ജോണ്‍ ആഡംസ്

11) ബാള്‍ക്കന്‍സിലെ പാരീസ് എന്നറിയപ്പെടുന്നത്
ബുക്കാറസ്റ്റ്
12) പിന്നാക്ക സമുദായങ്ങള്‍ക്ക് നിയമസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം നേടാന്‍ തിരുവിതാംകൂറില്‍ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭണം
നിവര്‍ത്തന പ്രക്ഷോഭണം
13) കേസരി പത്രത്തിന്റെ സ്ഥാപകന്‍
ബാലകൃഷ്ണപിള്ള
14) ബാബിലോണിലെ തൂക്കുപൂന്തോട്ടം നിര്‍മ്മിച്ച രാജാവ്
നെബുകദ്‌നെസര്‍
15) കേരളം സമ്പൂര്‍ണ സാക്ഷരത നേടിയപ്പോള്‍ മുഖ്യമന്ത്രി
ഇ കെ നായനാര്‍
16) ബാല്‍ബന്‍, അലാവുദീന്‍ ഖില്‍ജി, ഫിറോസ് ഷാ തുഗ്ലക്ക് എന്നിവരുടെ രക്ഷാധികാരത്തില്‍ കഴിഞ്ഞ പണ്ഡിതന്‍
അമീര്‍ ഖുസ്രു
17) ബാങ്ക് ദേശസാല്‍ക്കരണത്തിന് മുന്‍കൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി
പനമ്പിള്ളി ഗോവിന്ദമേനോന്‍
18) ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ച തിയതി
1957 ഒക്ടോബര്‍ 4
19) ഏറ്റവും പഴക്കമുള്ള മതഗ്രന്ഥം
ഋഗ്വേദം
20) പുരാണങ്ങളില്‍ കാളിന്ദി എന്നറിയപ്പെടുന്ന നദി
യമുന
21) ഫ്‌ളോറന്‍സ് നൈറ്റിംഗേലുമായി ബന്ധപ്പെട്ട യുദ്ധം
ക്രിമിയന്‍ യുദ്ധം
22) ഭരണഘടന എന്ന ആശയം ഏത് രാജ്യത്താണ് ഉരുത്തിരിഞ്ഞത്
ബ്രിട്ടന്‍
23) ഫ്‌ളൂറിന്‍, ക്ലോറിന്‍, ബ്രോമിന്‍, അയഡിന്‍ എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്
ഹാലൊജന്‍
24) കൂനന്‍കുരിശ് സത്യം നടന്നത് ഏത് വര്‍ഷത്തിലാണ്
എഡി 1653
25) കുംഭമേള നടക്കുന്ന സ്ഥലങ്ങള്‍
ഹരിദ്വാര്‍, അലഹബാദ്, ഉജ്ജയിനി, നാസിക്
26) ഫ്‌ളൂറിന്‍ കണ്ടുപിടിച്ചത്
കാള്‍ ഷീലെ
27) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ, വാഴപ്പഴം എന്നിവ ഉല്‍പാദിപ്പിക്കുന്ന ജില്ല
കോട്ടയം
28) ഒരു നോട്ടിക്കല്‍ മൈല്‍ എത്ര മീറ്ററാണ്
1852
29) നാഷണല്‍ പൊലീസ് അക്കാദമി ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍
30) 1966 ജനുവരി 10-ന് ഉസ്ബക്കിസ്ഥാനിലെ താഷ്‌ക്കെന്റില്‍വച്ച് പാകിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനുമായി താഷ്‌കെന്റ് കരാറില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി

- Design