1) ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ്
ഡോ വര്‍ഗീസ് കുര്യന്‍
2) ഹരിത വിപ്ലവത്തിന്റെ പിതാവ്
ഡോ എം എസ് സ്വാമിനാഥന്‍
3) ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സ്പീക്കര്‍
ഷാനോദേവി, ഹരിയാന
4) ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോകസഭാ സ്പീക്കര്‍
മീരാകുമാര്‍
5) ഇന്ത്യയിലെ ആദ്യത്തെ വനിതാ മുന്‍സിഫ്
അന്നാ ചാണ്ടി
6) ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ്
ഓമനക്കുഞ്ഞമ്മ
7) ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്
ന്യൂഡല്‍ഹിയില്‍വച്ച്
8) രാജീവ് ഗാന്ധി വധിക്കപ്പെട്ടത്
ശ്രീപെരുംപുതൂര്‍
9) ബീഹാര്‍ ഗാന്ധി എന്നറിയപ്പെട്ടത്
ഡോ രാജേന്ദ്രപ്രസാദ്
10) ആധുനിക ഗാന്ധി
ബാബാ ആംതെ
11) മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ
ഡോ എപിജെ അബ്ദുല്‍ കലാം
12) മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ
ടെസ്സി തോമസ്
13) ഫാല്‍ക്കേ അവാര്‍ഡും ഭാരത രത്‌നവും നേടിയ ആദ്യ വ്യക്തി
സത്യജിത് റേ
14) ഫാല്‍ക്കേ അവാര്‍ഡും ഭാരത രത്‌നവും നേടിയ ഏക വനിത
ലതാ മങ്കേഷ്‌കര്‍
15) ഏറ്റവും കൂടിയ പ്രായത്തില്‍ ഭാരതരത്‌നയ്ക്ക് അര്‍ഹനായത്
ധോണ്ഡോ കേശവ കാര്‍വെ
16) ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഭാരതരത്‌നയ്ക്ക് അര്‍ഹനായത്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
17) ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ സമയത്ത് (1984) പ്രധാനമന്ത്രി
ഇന്ദിരാ ഗാന്ധി
18) ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടറിന്റെ സമയത്ത് (1986) പ്രധാനമന്ത്രി
രാജീവ് ഗാന്ധി
19) ഇന്ത്യയില്‍ മുഖ്യവിവരാവകാശ കമ്മീഷണറായ ആദ്യ വനിത
ദീപക് സന്ധു
20) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ വനിത
വിഎസ് രമാദേവി
21) ദാദ്ര നഗര്‍ ഹവേലി ഇന്ത്യന്‍ യൂണിയന്റെ ഭാഗമായ വര്‍ഷം
1961
22) ഗോവ, ദാമന്‍, ദിയു എന്നിവയുടെ മേല്‍ ഇന്ത്യയ്ക്കുള്ള പരമാധികാരം പോര്‍ച്ചുഗല്‍ അംഗീകരിച്ചത്
1971
23) ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ സെക്രട്ടറി
ചൊക്കില അയ്യര്‍
24) ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ വക്താവ്
നിരുപമാ റാവു
25) ഏഷ്യയിെ ഏറ്റവും പഴക്കമുള്ള പത്രം
ബോംബെ സമാചാര്‍
26) ബോംബെ സമാചാര്‍ പ്രസിദ്ധീകരിക്കുന്ന സ്ഥലം
മുംബൈ
27) ബോംബെ സമാചാര്‍ ഏത് ഭാഷയിലെ പത്രമാണ്
ഗുജറാത്തി
28) ബോംബെ സമാചാര്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്
1822 ജൂലൈ 1
29) ഇന്ത്യയിലെ ആദ്യത്തെ പത്രം
ബംഗാള്‍ ഗസറ്റ് (1780)
30) കേരളത്തിലെ ആദ്യത്തെ പത്രം
രാജ്യസമാചാരം (1847)
31) ഒഡീസി നൃത്തത്തിന്റെ വികസനത്തിനുവേണ്ടി പരിശ്രമിച്ചത്
കേളുചരണ്‍ മഹാപാത്ര
32) യക്ഷഗാനത്തിന്റെ പുരോഗതിക്കായി പരിശ്രമിച്ചത്
ശിവരാമകാരന്ത്
33) ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായ നേതാവ്
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
34) ഇരുപതാം നൂറ്റാണ്ടില്‍ വച്ച് ജനിച്ച് ഇന്ത്യന്‍ പ്രസിഡന്റായ ആദ്യ വ്യക്തി
ഫക്രുദീന്‍ അലി അഹമ്മദ്
35) സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ നേതാവ്
നരേന്ദ്രമോദി
36) രാജി വച്ച ആദ്യ കേന്ദ്ര മന്ത്രി
ആര്‍ കെ ഷണ്‍മുഖം ചെട്ടി
37) രാജിവച്ച ആദ്യ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
38) ആരുടെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്
ഡോ എസ് രാധാകൃഷ്ണന്‍ (സെപ്തംബര്‍ 5)
39) ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനം
മൗലാന അബുള്‍കലാം ആസാദ് (നവംബര്‍ 11)
40) സിനിമാ നടനും നടിയും മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
തമിഴ്‌നാട്
41) പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും സംഭാവന ചെയ്ത സംസ്ഥാനം
ആന്ധ്രാപ്രദേശ്
42) ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
സരോജിനി നായിഡു
43) ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
ശാരദാ മുഖര്‍ജി
44) ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 ഏത് ദിനമായി ആചരിക്കുന്നു
ദേശീയോദ്ഗ്രഥന ദിനം
45) ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 ഏത് ദിനമായി ആചരിക്കുന്നു
ദേശീയ പുനരര്‍പ്പണ ദിനം
46) ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നത്
രാജസ്ഥാന്‍ (1959)
47) പഞ്ചായത്ത് രാജ് ആവിഷ്‌കരിച്ച ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനം
ആന്ധ്രാപ്രദേശ് (1959)
48) 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സംവിധാനത്തിന് ഭരണഘടനയുടെ പിന്‍ബലം ലഭിച്ചശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ സംസ്ഥാനം
മധ്യപ്രദേശ്
49) പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യന്‍ ക്യാബിനറ്റ് മന്ത്രി
സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ (1950)
50) പദവിയിലിരിക്കേ വധിക്കപ്പെട്ട ആദ്യ ക്യാബിനറ്റ് മന്ത്രി
ലളിത് നാരായണ്‍ മിശ്ര (1975)
- Design