1) ഇന്ത്യന്‍ ഭരണഘടനപ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പുകളേത്
25 മുതല്‍ 28 വരെ
2) അയിത്തനിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
17
3) ബ്രിട്ടീഷ് ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സിന്റെ എക്‌സ്-ഒഫീഷ്യോ അധ്യക്ഷന്‍ ആരായിരുന്നു
വൈസ്രോയി
4) ബ്രിട്ടീഷ് ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് പിരിച്ചുവിട്ട തിയതി
1947 ഓഗസ്റ്റ് 14
5) ദേശീയപതാകയുടെ ഇപ്പോഴത്തെ രൂപം അംഗീകരിച്ച തിയതി
1947 ജൂലൈ 22
6) ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ പ്രസിഡന്റ്
ഫക്രുദീന്‍ അലി അഹമ്മദ് (1975)
7) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപവല്‍കൃതമായ തിയതി
1993 ഒക്ടോബര്‍ 12
8) 1919-ലെ മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് ഭരണപരിഷ്‌കരണ പ്രകാരം രൂപംകൊണ്ട ബ്രിട്ടീഷ് ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സിന്റെ അംഗബലം എത്രയായിരുന്നു
60
9) ഭരണഘടന പ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റിലെ പരമാവധി നോമിനേറ്റഡ് അംഗങ്ങളുടെ എണ്ണം
12
10) കേരള പഞ്ചായത്തീരാജ് ആക്ട് നിലവില്‍ വന്ന വര്‍ഷം
1994
11) ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം എത്രയാണ്
അഞ്ച്
12) ക്യാബിനറ്റ് മിഷനെ നയിച്ചത് ആരാണ്
പെത്തിക് ലോറന്‍സ്
13) ഇന്ത്യന്‍ ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത് ഏതാണ്
ആമുഖം
14) ഭരണഘടനാ നിര്‍മ്മാണ സഭയില്‍ തിരുവിതാംകൂറില്‍ നിന്നുണ്ടായിരുന്ന ഏക വനിതാംഗം ആരാണ്
ആനി മസ്‌ക്രീന്‍
15) ഏത് വൈസ് പ്രസിഡന്റ് രാജിവച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള ആക്ടിംഗ് പ്രസിഡന്റായത്
വി വി ഗിരി
16) ഇന്ത്യയില്‍ സാമുദായിക സംവരണം കൊണ്ടുവന്ന നിയമം ഏതാണ്
1909-ലെ മിന്റോ മോര്‍ലി ഭരണപരിഷ്‌കാരം
17) സുപ്രീംകോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം എത്രയാണ്
65
18) ഇന്ത്യയില്‍ ആദ്യമായി ആക്ടിംഗ് പ്രസിഡന്റ് പദവി വഹിച്ചത് ആരാണ്
വി വി ഗിരി
19) ആക്ടിംഗ് പ്രസിഡന്റായ ശേഷം പ്രസിഡന്റായ ആദ്യ വ്യക്തി ആരാണ്
വി വി ഗിരി
20) രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആരാണ്
ഡോ എസ് രാധാകൃഷ്ണന്‍
- Design