കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത

0

1) കോണ്‍ഗ്രസ് സ്ഥാപകനായ അലന്‍ ഒക്ടേവിയന്‍ ഹ്യൂമിന്റെ സ്വദേശം

എ) ഇംഗ്ലണ്ട്

ബി) വെയില്‍സ്

സി) സ്‌കോട്‌ലന്‍ഡ്

ഡി) അയര്‍ലന്‍ഡ്

ഉത്തരം- സി

2) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കുന്ന സംഘടന

എ) ലാന്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ബി) ബ്രഹ്‌മസമാജം

സി) ഡെക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി

ഡി) ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍

ഉത്തരം ഡി

3) ആദ്യ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത ഔദ്യോഗിക പ്രതിനിധികളുടെ എണ്ണം

എ) 79

ബി) 72

സി) 78

ഡി) 89

ഉത്തരം ബി

4) 1885-ല്‍ കോണ്‍ഗ്രസിന്റെ പ്രഥമ അധ്യക്ഷനായ ഡബ്ല്യു സി ബാനര്‍ജി ഏത് പ്രവിശ്യക്കാരനായിരുന്നു

എ) ബോംബെ

ബി) ബംഗാള്‍

സി) മദ്രാസ്

ഡി) യുണൈറ്റഡ് പ്രോവിന്‍സ്

ഉത്തരം എ

5) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ എ ഒ ഹ്യൂം വഹിച്ചിരുന്ന പദവി

എ) പ്രസിഡന്റ്

ബി) ചെയര്‍മാന്‍

സി) ട്രഷറര്‍

ഡി) സെക്രട്ടറി

ഉത്തരം ഡി

6) കോണ്‍ഗ്രസിന് ആ പേര് നിര്‍ദ്ദേശിച്ചത്

എ) ഡബ്ല്യു സി ബാനര്‍ജി

ബി) എ ഒ ഹ്യൂ

സി) ദാദാഭായി ബാനര്‍ജി

ഡി) മഹാത്മാഗാന്ധി

ഉത്തരം സി

7) കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തില്‍ ആദ്യ പ്രമേയം അവതരിപ്പിച്ചത്

എ) എ ഒ ഹ്യും

ബി) ജി പി പിള്ള

സി) ഡബ്ല്യു സി ബാനര്‍ജി

ഡി) ജി സുബ്രഹ്‌മണ്യ അയ്യര്‍

ഉത്തരം ഡി

8) കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളന വേദിയായി നിശ്ചയിച്ചിരുന്ന ഏത് നഗരത്തില്‍ പ്ലേഗ് ബാധ ഉണ്ടായിരുന്നതിനാലാണ് വേദി ബോംബെയിലേക്ക് മാറ്റിയത്

എ) പൂനെ

ബി) നാഗ്പൂര്‍

സി) നാസിക്

ഡി) കല്‍ക്കട്ട

ഉത്തരം എ

9) കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് രൂപം കൊണ്ട വര്‍ഷം

എ) 1920

ബി) 1947

സി) 1950

ഡി) 1929

ഉത്തരം ബി

10) കോണ്‍ഗ്രസ് സമ്മേളന വേദിയായ ആദ്യ ദക്ഷിണേന്ത്യന്‍ നഗരം

എ) മദ്രാസ്

ബി) ഹൈദരാബാദ്

സി) ബാംഗ്ലൂര്‍

ഡി) രാജമുന്ദ്രി

ഉത്തരം എ

11) എത്ര ഔദ്യോഗിക പ്രതിനിധികളാണ് കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസിന്റെ രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്തത്

എ) 72

ബി) 434

സി) 607

ഡി) 1248

ഉത്തരം ബി

12) കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ വിദേശി

എ) എ ഒ ഹ്യൂം ബി) ജോര്‍ജ് യൂള്‍ സി) വില്യം വെഡര്‍ബേണ്‍ ഡി) ഹെന്‍ട്രി കോട്ടണ്‍

ഉത്തരം ബി

13) ഏത് വര്‍ഷമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റി ലണ്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്

എ) 1885

ബി) 1886

സി) 1889

ഡി) 1890

ഉത്തരം സി

14) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷനായിരുന്നത്

എ) വില്യം വെഡര്‍ബേണ്‍

ബി) വില്യം ദിഗ്ബി

സി) ഹെന്‍ട്രി കോട്ടണ്‍

ഡി) ജോര്‍ജ്ജ് യൂള്‍

ഉത്തരം എ

15) കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത

എ) ആനി ബസന്റ് ബി) കാദംബിനി ഗാംഗുലി സി) സരോജിനി നായിഡു ഡി) ചന്ദ്രമുഖീ ബോസ്

ബി

16) കോണ്‍ഗ്രസ് അധ്യക്ഷനായ ആദ്യത്തെ തെക്കേ ഇന്ത്യക്കാരന്‍

എ) സി ശങ്കരന്‍ നായര്‍

ബി) ജി സുബ്രഹ്‌മണ്യ അയ്യര്‍

സി) കസ്തൂരി രംഗ അയ്യങ്കാര്‍

ഡി) പി ആനന്ദ ചാര്‍ലു

ഉത്തരം ഡി

17) ഏത് വര്‍ഷം നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി പാടിയത്

എ) 1911

ബി) 1885

ബി) 1896

സി) 1886

ഉത്തരം സി

18) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റി ആരംഭിച്ച പ്രസിദ്ധീകരണം

എ) നാഷണല്‍ ഹെറാള്‍ഡ്

ബി) ഇന്ത്യ

സി) ഹിന്ദുസ്ഥാന്‍ ടൈംസ്

ഡി) ഇന്ത്യന്‍ എക്‌സ്പ്രസ്

ഉത്തരം ബി

19) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായ ഏക മലയാളിയായ സര്‍ സി ശങ്കരന്‍ നായര്‍ ഏത് വര്‍ഷമാണ് ആ പദവിയിലെത്തിയത്

എ) 1887

ബി) 1897

സി) 1898

ഡി) 1899

ഉത്തരം ബി

20) ഏത് വര്‍ഷമാണ് കോണ്‍ഗ്രസ് ആദ്യമായി പാര്‍ട്ടി ഭരണഘടനയ്ക്ക് രൂപം നല്‍കിയത്

എ) 1899

ബി) 1889

സി) 1909

ഡി) 1919

ഉത്തരം എ

മസ്തിഷ്‌കത്തില്‍ ഓര്‍മ്മ ശക്തിയുടെ ഇരിപ്പിടം

21) സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ന്ന 1905-ലെ ബനാറസ് കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു

എ) ദാദാഭായ് നവറോജി

ബി) ഹെന്‍ട്രി കോട്ടണ്‍

സി) ഗോപാലകൃഷ്ണ ഗോഖലെ

ഡി) റാഷ് ബിഹാരി ഘോഷ്

ഉത്തരം സി

22) ഏത് വര്‍ഷമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആദ്യമായി പിളര്‍ന്നത്

എ) 1916

ബി) 1906

സി) 1908

ഡി) 1907

ഉത്തരം ഡി

23) മിതവാദികളെന്നും തീവ്രദേശീയവാദികളെന്നും കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്ന സൂറത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു

എ) ഗോപാലകൃഷ്ണ ഗോഖലെ

ബി) എ സി മജൂംദാര്‍

സി) റാഷ് ബിഹാരി ഘോഷ്

ഡി) ഹെന്‍ട്രി കോട്ടണ്‍

ഉത്തരം സി

24) കോണ്‍ഗ്രസിലെ വിരുദ്ധ ചേരികളായിരുന്ന മിതവാദികളും തീവ്രദേശീയവാദികളും തമ്മില്‍ യോജിപ്പിലെത്തിയത് ഏത് വര്‍ഷം നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ്

എ) 1916

ബി) 1917

സി) 1918

ഡി) 1919

ഉത്തരം 1916

25) മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയ ലഖ്‌നൗ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു

എ) റാഷ് ബിഹാരി ഘോഷ്

ബി) ലാലാ ലജ്പത് റായി

സി) എ സി മജൂംദാര്‍

ഡി) ആനി ബസന്ത്

ഉത്തരം സി

26) താഴെപ്പറയുന്നവരില്‍ ആരാണ് തീവ്രദേശീയ വാദത്തിന്റെ വക്താവ് അല്ലാത്ത നേതാവ്

എ) ലാലാ ലജ്പത് റായി

ബി) ബിപിന്‍ ചന്ദ്ര പാല്‍

സി) ബാല ഗംഗാധര തിലകന്‍

ഡി) ഗോപാലകൃഷ്ണ ഗോഖലെ

ഉത്തരം ഡി

27) ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി പാടിയത്

എ) 1911 ബി) 1913 സി) 1915 ഡി) 1917

ഉത്തരം എ

28) 1920 സെപ്തംബറില്‍ നിസ്സഹകരണ പ്രസ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം ചേര്‍ന്നത് എവിടെ വച്ചാണ്

എ) നാഗ്പൂര്‍

ബി) കൊല്‍ക്കത്ത

സി) അഹമ്മദാബാദ്

ഡി) സൂറത്ത്

ഉത്തരം ബി

29) 1924-ല്‍ കോണ്‍ഗ്രസിന്റെ എത്രാമത്തെ വാര്‍ഷിക സമ്മേളനത്തിലാണ് മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ചത്

എ) 38

ബി) 39

സി) 40

ഡി) 41

ഉത്തരം ബി

30) കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഷം മുഴുവനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന കീഴ് വഴക്കം ആരംഭിച്ചത് ആര് അധ്യക്ഷപദവിയില്‍ എത്തിയത് മുതലാണ്

എ) മഹാത്മാഗാന്ധി

ബി) ആനി ബസന്ത്

സി) ഗോപാലകൃഷ്ണ ഗോഖലെ

ഡി) ലാലാ ലജ്പത് റായി

ഉത്തരം ബി

31) ഡല്‍ഹിയില്‍ വച്ച് ആദ്യമായി കോണ്‍ഗ്രസ് സമ്മേളിച്ചത് ഏത് വര്‍ഷമാണ്

എ) 1911

ബി) 1912

സി) 1918

ഡി) 1920

ഉത്തരം സി

32) നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 1920-ല്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആരായിരുന്നു

എ) മഹാത്മാഗാന്ധി

ബി) സി വിജയരാഘവാചാര്യര്‍

സി) ആനി ബസന്ത്

ഡി) ലാലാ ലജ്പത് റായി

ഉത്തരം ഡി

33) കോണ്‍ഗ്രസിന്റേയും മുസ്ലിംലീഗിന്റേയും സമ്മേളനങ്ങള്‍ ആദ്യമായി ഒരുമിച്ച് നടത്തിയത് ഏത് വര്‍ഷമാണ്

എ) 1914

ബി) 1915

സി) 1916

ഡി) 1918

ഉത്തരം സി

34) 1929-ല്‍ പൂര്‍ണസ്വരാജ് പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം എവിടെ വച്ചാണ് നടന്നത്

എ) ഡല്‍ഹി

ബി) ബോംബെ

സി) മദ്രാസ്

ഡി) ലാഹോര്‍

ഉത്തരം ഡി

35) ഏത് വര്‍ഷം നടന്ന സമ്മേളനത്തിലാണ് ഹിന്ദിയെ എ ഐ സി സിയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്

എ) 1924

ബി) 1925

സി) 1926

ഡി) 1927

ഉത്തരം ബി

36) ഗ്രാമത്തില്‍ വച്ച് നടന്ന ഏക കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനം

എ) ഹരിപുര

ബി) ത്രിപുരി

സി) ഫേസ്പൂര്‍

ഡി) രാംഗഢ്

ഉത്തരം സി

37) സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റായ വര്‍ഷം

എ) 1937

ബി) 1938

സി) 1939

ഡി) 1940

ഉത്തരം ബി

38) 1939-ല്‍ സുഭാഷ് ചന്ദ്രബോസിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് മത്സരിച്ചത് ആരാണ്

എ) മഹാത്മാഗാന്ധി

ബി) പട്ടാഭി സീതാരാമയ്യ

സി) ഡോ രാജേന്ദ്രപ്രസാദ്

ഡി) ആചാര്യ കൃപലാനി

ഉത്തരം ബി

39) എവിടെവച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനമാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്

എ) മദ്രാസ്

ബി) ഡല്‍ഹി

സി) ബോബെ

ഡി) പൂനെ

ഉത്തരം സി

40) ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ ആരായിരുന്നു

എ) ഡോ രാജേന്ദ്രപ്രസാദ്

ബി) ആചാര്യ കൃപലാനി

സി) മഹാത്മാഗാന്ധി

ഡി) ജവഹര്‍ലാല്‍ നെഹ്‌റു

ഉത്തരം ബി

80%
Awesome
  • Design
Comments
Loading...