1) തൊട്ടുകൂടായ്മ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കിയത് ഇന്ത്യന്‍ ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ്
എ) 17
ബി) 11
സി) 352
ഡി) 368
ഉത്തരം എ
2) താഴെപ്പറയുന്നവയില്‍ മൗലികാവകാശമല്ലാത്തത് ഏത്
എ) സമത്വത്തിനുള്ള അവകാശം
ബി) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
സി) ചൂഷണത്തിനെതിരെയുള്ള അവകാശം
ഡി) വോട്ടവകാശം
ഉത്തരം ഡി
3) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ (2022) ആരാണ്
എ) വജഹത്ത് ഹബീബുള്ള
ബി) എകെ മിശ്ര
സി) എംഎന്‍ റാവു
ഡി) കെജി ബാലകൃഷ്ണന്‍
ഉത്തരം ബി
4) സര്‍ക്കാര്‍ സേവനം ജനങ്ങളുടെ അവകാശമാക്കുന്ന സേവന അവകാശ നിയമം കേരള നിയമസഭ പാസാക്കിയതെന്ന്
എ) 2011 ജൂലായ് 20
ബി) 2012 ജൂലായ് 25
സി) 2011 ജൂലായ് 25
ഡി) 2010 ജൂലായ് 20
ഉത്തരം ബി
5) ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങള്‍ എന്ന ആശയം ഏത് രാജ്യത്തെ ഭരണഘടനയില്‍ നിന്ന് സ്വീകരിച്ചതാണ്
എ) യുഎസ്എ
ബി) ബ്രിട്ടന്‍
സി) അയര്‍ലന്റ്
ഡി) ഓസ്‌ട്രേലിയ
ഉത്തരം സി
6) വിവരാവകാശ പ്രസ്ഥാനം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചതെവിടെ
എ) മഹാരാഷ്ട്ര
ബി) ന്യൂഡല്‍ഹി
സി) രാജസ്ഥാന്‍
ഡി) ബീഹാര്‍
ഉത്തരം സി
7) മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി റിട്ടുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളത് ആര്‍ക്കാണ്
എ) കേന്ദ്ര മന്ത്രിസഭ
ബി) ഇന്ത്യന്‍ പാര്‍ലമെന്റ്
സി) പ്രസിഡന്റ്
ഡി) സുപ്രീംകോടതികള്‍ക്കും ഹൈക്കോടതികള്‍ക്കും
ഉത്തരം ഡി
8) ഇന്ത്യന്‍ ഭരണഘടന പാസാക്കിയ വര്‍ഷം
എ) 1949 നവംബര്‍ 26
ബി) 1950 ജനുവരി 26
സി) 1949 ഓഗസ്റ്റ് 26
ഡി) 1956 നവംബര്‍ 26
ഉത്തരം എ
9) ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നത്
എ) 1994
ബി) 1993
സി) 2001
ഡി) 1992
ഉത്തരം ബി
10) സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
എ) കെ സി റോസക്കുട്ടി
ബി) ഡി ശ്രീദേവി
സി) പി സതീദേവി
ഡി) ജോസഫൈന്‍
11) ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവര്‍ണ പതാകയെ അംഗീകരിച്ച കോണ്‍ഗ്രസ് സമ്മേളനം
എ) ബോംബൈ
ബി) നാഗ്പൂര്‍
സി) ലാഹോര്‍
ഡി) ലഖ്‌നൗ
ഉത്തരം സി
12) പൗരാവകാശങ്ങളില്‍ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ അവകാശം ഏതാണ്
എ) വോട്ടവകാശം
ബി) സ്വത്തവകാശം
സി) സമത്വത്തിനുള്ള അവകാശം
ഡി) ജീവിക്കുവാനുള്ള അവകാശം
ഉത്തരം ഡി
13) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍
എ) ജെ എസ് വര്‍മ
ബി) രംഗനാഥ മിശ്ര
സി) എ എസ് ആനന്ദ്
ഡി) എം എന്‍ വെങ്കിടചെല്ലയ്യ
ഉത്തരം ബി
14) കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ
എ) കെ സി റോസക്കുട്ടി
ബി) സുഗതകുമാരി
സി) എം കമലം
ഡി) ജസ്റ്റിസ് ഡി ശ്രീദേവി
ഉത്തരം ബി
15) അര്‍ഹതയില്ലാതെ പദവിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നല്‍കാവുന്ന റിട്ട്
എ) മാന്‍ഡമസ്
ബി) പ്രൊഹിബിഷന്‍
സി) ഹേബിയസ് കോര്‍പസ്
ഡി) ഇവയൊന്നുമല്ല
ഉത്തരം ഡി
16) ഇന്ത്യയുടെ ദേശീയപതാക രൂപകല്‍പന ചെയ്തത്
എ) പിംഗലി വെങ്കയ്യ
ബി) മോത്തിലാല്‍ നെഹ്‌റു
സി) സി കൃഷ്ണനാചാരി
ഡി) ഡബ്ല്യു സി ബാനര്‍ജി
ഉത്തരം എ
17) ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന റിട്ടുകളുടെ എണ്ണം
എ) 5
ബി) 6
സി) 3
ഡി) 4
ഉത്തരം എ
18) മനുഷ്യാവകാശ സങ്കല്‍പനത്തിന് ഉത്തേജനം നല്‍കിയ സംഘടന ഏത്
എ) ലീഗ് ഓഫ് നേഷന്‍സ്
ബി) ലോക സോഷ്യല്‍ ഫോറം
സി) ലോബയാന്‍
ഡി) ഐക്യരാഷ്ട്ര സംഘടന
ഉത്തരം ഡി
19) വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്
എ) അപേക്ഷാ ഫീസ് 10 രൂപ
ബി) അപേക്ഷ സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭിക്കും
സി) നിലവില്‍ വന്നത് 2005-ല്‍
ഡി) രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിന് ഹാനികരമാകുന്ന നിയമങ്ങള്‍ ഒഴികെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളില്‍ നിന്ന് വിവരം ലഭിക്കും
ഉത്തരം ബി
20) ഇന്ത്യയില്‍ ആദ്യമായി രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ സംസ്ഥാനം ഏത്
എ) രാജസ്ഥാന്‍
ബി) പഞ്ചാബ്
സി) ആന്ധ്രാപ്രദേശ്
ഡി) കേരളം
ഉത്തരം ബി
21) ഇന്ത്യയില്‍ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്
എ) സമത്വത്തിനുള്ള അവകാശം
ബി) വിദ്യാഭ്യാസത്തിനുള്ള അവകാശം
സി) സ്വത്തിനുള്ള അവകാശം
ഡി) മതസ്വാതന്ത്ര്യം
ഉത്തരം സി
22) സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു
എ) മൗലിക അവകാശങ്ങള്‍
ബി) നിര്‍ദ്ദേശക തത്വങ്ങള്‍
സി) കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍
ഡി) പഞ്ചായത്തുകള്‍
ഉത്തരം ബി
23) നമ്മുടെ രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നത്
എ) ഭരണഘടന
ബി) മനുഷ്യാവകാശം
സി) നിര്‍ദ്ദേശകതത്വം
ഡി) മൗലിക കടമ
ഉത്തരം എ
24) സാര്‍വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്
എ) നവംബര്‍ 23
ബി) ഡിസംബര്‍ 21
സി) ഡിസംബര്‍ 10
ഡി) മാര്‍ച്ച് 20
ഉത്തരം സി
25) ചുമതലകള്‍ നിറവേറ്റാന്‍ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏത് പേരില്‍ അറിയപ്പെടുന്നു
എ) മാന്‍ഡമസ് റിട്ട്
ബി) സെര്‍ഷ്യോററി
സി) ക്വോവാറന്റോ റിട്ട്
ഡി) പ്രൊഹിബിഷന്‍ റിട്ട്
ഉത്തരം എ
26) താഴെപറയുന്നവയില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്
എ) സിറ്റിസണ്‍ ഫോര്‍ ഡെമോക്രസി
ബി) ഏഷ്യാവാച്ച്
സി) അമേരിക്കാ വാച്ച്
ഡി) ഹ്യൂമണ്‍ റൈറ്റ് വാച്ച്
ഉത്തരം എ
27) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍, ചെയര്‍മാനെ കൂടാതെ, എത്ര അംഗങ്ങള്‍ ഉണ്ട്
എ) 1
ബി) 4
സി) 2
ഡി) 3
ഉത്തരം സി
28) 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുച്ഛേദം
എ) 24
ബി) 21എ
സി) 21
ഡി) 4എ
ഉത്തരം ബി
29) അഭിപ്രായ പ്രകടന സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങള്‍ മൗലികാവകാശമായി ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് ഉറപ്പുവരുത്തിയിട്ടുള്ളത്
എ) 14
ബി) 19
സി) 23
ഡി) 22
ഉത്തരം ബി
30) ഇന്ത്യന്‍ ഭരണഘടനയില്‍ മൗലിക കര്‍ത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പേത്
എ) 243എ
ബി) 243പി
സി) 31എ
ഡി) 51എ
ഉത്തരം ഡി
31) ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികകല്ലായ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നത് എന്ന്
എ) 2010 ഏപ്രില്‍
ബി) 2009 ഏപ്രില്‍
സി) 2008 ഏപ്രില്‍
ഡി) 2011 ഏപ്രില്‍
ഉത്തരം എ
32) ഇന്ത്യന്‍ ഭരണഘടനയിലെ അടിയന്തരാവസ്ഥാ വ്യവസ്ഥകള്‍ കടമെടുത്തത്
എ) ഓസ്‌ട്രേലിയ
ബി) അയര്‍ലന്‍ഡ്
സി) ജര്‍മനി
ഡി) യുഎസ്എ
ഉത്തരം സി
33) സമത്വത്തിനുള്ള അവകാശം ഏത് വിഭാഗത്തില്‍പ്പെടുന്നു
എ) നിര്‍ദ്ദേശക തത്വങ്ങള്‍
ബി) മൗലിക അവകാശം
സി) ജന്മാവകാശം
ഡി) ന്യായാവകാശം
ഉത്തരം ബി
34) അണ്‍ടച്ചബിലിറ്റി ഒഫന്‍സ് ആക്ട് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ വര്‍ഷം
എ) 1951
ബി) 1955
സി) 1948
ഡി) 1950
ഉത്തരം ബി
35) ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്‍പങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാഭാഗം
എ) 1
ബി) 2
സി) 3
ഡി) 4
ഉത്തരം ഡി
36) മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൗരനോടും വിവേചനം പാടില്ലെന്ന് നിര്‍ദ്ദേശിക്കുന്ന അനുച്ഛേദം
എ) 14
ബി) 15
സി) 16
ഡി) 17
ഉത്തരം ബി
37) മൗലിക അവകാശങ്ങളുടെ സംരക്ഷന്‍
എ) രാഷ്ട്രപതി
ബി) സുപ്രീംകോടതി
സി) പ്രധാനമന്ത്രി
ഡി) ആഭ്യന്തരമന്ത്രി
ഉത്തരം ബി
38) കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ രണ്ടാമത്തെ വനിത
എ) സുഷമ സിങ്
ബി) ദീപക് സന്ധു
സി) അന്നാചാണ്ടി
ഡി) ഫാത്തിമാബീവി
ഉത്തരം എ
39) ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്നത്
എ) മൗലിക അവകാശങ്ങള്‍
ബി) വിവരാവകാശ നിയമം
സി) മനുഷ്യാവകാശ നിയമം
ഡി) ഇവയൊന്നുമല്ല
ഉത്തരം ബി
40) പ്രോജക്ട് എലിഫന്റ് നിലവില്‍ വന്ന വര്‍ഷം
എ) 1992
ബി) 1993
സി) 1994
ഡി) 1995
ഉത്തരം എ
- Design