പ്രഥമ വാഗ്ഭടാനന്ദ പുരസ്‌കാരം നേടിയത്

0

1) 2022-ലെ യുനെസ്‌കോ സമാധാന പുരസ്‌കാരത്തിന് അര്‍ഹയായത് ആരാണ്

ആഞ്ചല മെര്‍ക്കല്‍, ജര്‍മ്മനിയുടെ മുന്‍ചാന്‍സലര്‍

2) 2022-ലെ സാഹിത്യ നിരൂപണത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് ആരാണ്

പ്രൊഫ എം തോമസ് മാത്യു, പുസ്തകം- ആശാന്റെ സീതായനം

3) 2022-ലെ വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത്

ചത്തനാത്ത് അച്യുതനുണ്ണി

4) 2022-ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ വിശിഷ്ടാംഗത്വം ലഭിച്ച മലയാള എഴുത്തുകാരന്‍ ആരാണ്

സി രാധാകൃഷ്ണന്‍

5) ഗണിത ശാസ്ത്രത്തിന് മികച്ച സംഭാവനകള്‍ നല്‍കിയതിനുള്ള 2022-ലെ ആബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞന്‍ ആരാണ്

ഡെന്നിസ് പാര്‍നല്‍ സള്ളിവന്‍

6) കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം നേടിയത് ആരാണ്

നിരൂപകയായ എം ലീലാവതി

  • വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകളെ കുറിച്ചുള്ള സമ്പൂര്‍ണ പഠനമായ കവിതയുടെ വിഷ്ണുലോകം എന്ന കൃതിയാണ് പുരസ്‌കാരത്തിന് എം ലീലാവതിയെ അര്‍ഹയാക്കിയത്
  • 1,11,111 രൂപയാണ് പുരസ്‌കാര തുക

7) ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നാട്യകലാശിഖാമണി പുരസ്‌കാരം നേടിയ മലയാളിയായ ഭരതനാട്യം നര്‍ത്തകി ആരാണ്

ഗീത ചന്ദ്രന്‍

8) കുമാരാനാശാന്റെ സ്മരണാര്‍ത്ഥമുള്ള ആശാന്‍ പുരസ്‌കാരം നേടിയത് ആരാണ്

കെ ജയകുമാര്‍

9) ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ നേടിയത് ആരെല്ലാം

ഒ സി മോഹന്‍രാജ് (അച്ചടി മാധ്യമം), സോഫിയ ബിന്ദ് (ദൃശ്യമാധ്യമം)

10) മികച്ച കരകൗശല വിദഗ്ദ്ധര്‍ക്കുള്ള ശില്‍പഗുരു പുരസ്‌കാരം നേടിയത്

കെ ആര്‍ മോഹനന്‍

silver leaf psc academy kozhikode

11) പ്രഥമ കെ ആര്‍ ഗൗരിയമ്മ അവാര്‍ഡ് നേടിയത്

ചെഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര

12) കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ മലയാളി നര്‍ത്തിക ആരാണ്

നീനാ പ്രസാദ്

13) 2022-ലെ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ മലയാളികള്‍ ആരെല്ലാം

സംഗീതജ്ഞന്‍ ടി വി ഗോപാലകൃഷ്ണന്‍, കഥകളി കലാകാരന്‍ സദനം കൃഷ്ണന്‍കുട്ടി

14) കേരളത്തില്‍ നടപ്പിലാക്കിയ ഏത് പദ്ധതിക്കാണ് ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്റെ പുരസ്‌കാരം ലഭിച്ചത്

വാട്ടര്‍ സ്ട്രീറ്റ് പദ്ധതി

15) കലാസാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലത്തിന്റെ ഏഴാമത് കേസരി നായനാര്‍ പുരസ്‌കാരം ലഭിച്ചത്

ടി പത്മനാഭന്‍

16) പൊതുഗതാഗതത്തിലെ ജനീകയ പങ്കാളിത്തത്തിനും രാജ്യത്തെ മികച്ച പൊതുഗതാഗത സംവിധാനത്തിനുമുള്ള ദേശീയ പുരസ്‌കാരം നേടിയത്

തിരുവനന്തപുരം നഗരത്തിലെ കെ എസ് ആര്‍ ടി സി പദ്ധതികള്‍ക്ക്

17) സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം 2022-ല്‍ നേടിയത് ആരാണ്

സേതു

  • അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം

18) 2022-ലെ ജോസഫ് മുണ്ടശേരി പുരസ്‌കാരം നേടിയത്

എം ലീലാവതി

19) ആത്മവിദ്യാസംഘം ഏര്‍പ്പെടുത്തിയ മികച്ച പത്രാധിപര്‍ക്കുള്ള പ്രഥമ വാഗ്ഭടാനന്ദ പുരസ്‌കാരം നേടിയത്

തോമസ് ജേക്കബ്

20) ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡ്യൂസേഴ്‌സിന്റെ 2022-ലെ വേള്‍ഡ് ഗ്രീന്‍സിറ്റി അവാര്‍ഡ് നേടിയ നഗരം

ഹൈദരാബാദ്‌

Comments
Loading...