1) ഡിസംബര്‍ 22-ന് അന്തരിച്ച പി ടി തോമസ് ഏത് മണ്ഡലത്തെയാണ് നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്
തൃക്കാക്കര
2) സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേര്
മെഡിസെപ്
3) മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ വിചാരണയ്ക്ക് വിധേയയായ എട്ടുവയസ്സുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണ്
പബ്ലിക് ലോ റെമഡി
4) ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ബാലിസ്റ്റിക് മിസൈലിന്റെ പേരെന്ത്
പ്രളയ്
5) 2021-ല്‍ ഇന്ത്യയില്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം
ബിരിയാണി
6) ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ സംസ്ഥാന ചീഫ് കമ്മീഷണര്‍ ആരാണ്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
7) കേരള കനോയിങ് കയാക്കിങ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒന്നാമത് സംസ്ഥാനതല സ്ലാലം വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ജില്ല
8) ഹബ്ബിള്‍ ടെലിസ്‌കോപ്പിന് പിന്‍ഗാമിയായി വിക്ഷേപിക്കുന്ന ജെയിംസ് വെബ് ടെലിസ്‌കോപ്പിലെ കോണ്‍കേവ് ദര്‍പ്പണം നിര്‍മ്മിച്ചിരിക്കുന്നത് ഏത് മൂലകം കൊണ്ടാണ്
ബെറിലിയം
9) 2021-ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ വെങ്കലം നേടിയത്
10) കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം
നീരജ് എന്ന മുയല്‍
11) ചൈനയിലെ ഗാന്‍ഷൂ പ്രവിശ്യയില്‍ നിന്നും കണ്ടെത്തിയ ദിനോസര്‍ ഭ്രൂണത്തിന് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേരെന്ത്
യിങ്‌ലിയാങ് കുഞ്ഞ് (ബേബി യിങ്‌ലിയാങ്)
12) മ്യാന്‍മാറിലെ 100-ലേറെ പേരെ കാണാതായ അപകടം നടന്ന ഖനിയേത്
ജേഡ് രത്‌നഖനി
- Design