ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍- കറന്റ് അഫയേഴ്‌സ്, ജനുവരി 1, 2021

0

1) ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കി. ഡിസംബര്‍ 31, 2019-നാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം പ്രമേയം പാസാക്കിയത്. നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളം.

2) ദേശീയ ഉദ്യാന പാര്‍ക്കായ മതികെട്ടാന്‍ചോലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ പൂപ്പാറ വില്ലേജിലാണ് മതികെട്ടാന്‍ചോല. പ്രദേശത്തിനായി പ്രത്യേക സോണല്‍ മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാനം തയ്യാറാക്കും.

പ്രദേശത്ത് വന-കൃഷി ഭൂമികളില്‍ വീട് ഉള്‍പ്പെടെയുള്ള നിര്‍മ്മാണത്തിന് നിയന്ത്രണം. ഭൂമി വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്.

3) കേരളത്തില്‍ ഇ-ഓട്ടോറിക്ഷകള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനം ഏതാണ്?

കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ എ എല്‍), ആറാലുമൂട്, തിരുവനന്തപുരം

4) ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനോട് വിട പറഞ്ഞു. 48 വര്‍ഷത്തെ ബന്ധം അവസാനിച്ചത് ഡിസംബര്‍ 31, 2019. നാലര വര്‍ഷത്തെ ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അതേസമയം, യൂണിയനുമായുള്ള വ്യാപാര ബന്ധം തുടരുന്നതിനുള്ള നിയമം ജനുവരി 1, 2020-ന് നിലവില്‍ വന്നു. 2016 ജൂണിലാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോയെന്ന ഹിതപരിശോധന നടത്തിയത്. നിലവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ്.

5) ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന പദവി ചൈനാക്കാരനായ ഷോങ് ഷന്‍ഷാന്‍ സ്വന്തമാക്കി. ഇന്ത്യയുടെ റിലയന്‍സ് ഇന്‍സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഷോങ് നേട്ടം കൈവരിച്ചത്. കുപ്പിവെള്ള വ്യവസായി ആയ ഷോങിന്റെ ആസ്തി ബ്ലംബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം 7,780 കോടി ഡോളറാണ്. ഇതില്‍ 7,090 കോടി ഡോളറിന്റെ വര്‍ധനവ് ഉണ്ടായത് 2019-ലാണ്. ഷാനിന് വാക്‌സിന്‍ നിര്‍മ്മാണകമ്പനിയും ഉണ്ട്. ലോകത്തിലെ അതിസമ്പന്നരില്‍ 11-ാം സ്ഥാനമാണ് ഷോങിനുള്ളത്. ലോണ്‍ വോള്‍ഫ് എന്ന അപരനാമത്തിലാണ് ഷോങ് ഷന്‍ഷാന്‍ അറിയപ്പെടുന്നത്.

6) ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സമിതി തീരുമാനിച്ചു. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിന്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.

കോവിഡ് പരിശോധനകള്‍ ഇവ എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റ്, ട്രൂ നാറ്റ് ടെസ്റ്റ്, ആര്‍ടി-ലാമ്പ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്.

# കറന്റ് അഫയേഴ്‌സ്, ജനുവരി 1, 2020
80%
Awesome
  • Design
Comments
Loading...