1) വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7-ന്റെ 48-ാമത് ഉച്ചകോടി (2022) നടന്നത് എവിടെവച്ച്
ഷ്‌ലോസ് എല്‍മൗ, ജര്‍മനി
2) മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംസ്ഥാന കമ്മീഷന്‍ അധ്യക്ഷന്‍ ആരാണ്
മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍
3) ഹരി സുന്ദര്‍ജി, സി രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ പാറശാല പൊന്നമ്മാളിന്റെ ജീവചരിത്രം ഏതാണ്
ഹേമവതി
4) ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മേധാവി ആരാണ്
തപന്‍കുമാര്‍ ദേക്ക
5) കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോസ്‌കോ കോടതി പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ
കൊച്ചി
6) നീതി ആയോഗിന്റെ സിഇഒ ആരാണ്
പരമേശ്വരന്‍ അയ്യര്‍
7) ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ ഫുട്‌ബോള്‍ കളിക്കാരെക്കുറിച്ച് ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫ തയ്യാറാക്കുന്ന പ്രത്യേക പരമ്പരയില്‍ ഇടംനേടിയ ഇന്ത്യന്‍ ഇതിഹാസ താരം
സുനില്‍ ഛേത്രി
8) ലോകത്തിലെ ഏറ്റവും ചൂടേറിയ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ള രാജ്യം
ഇറാഖ്
9) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡയറക്ടര്‍ ജനറല്‍
ദിനകര്‍ ഗുപ്ത
10) ഉക്രെയിനിലെ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്കുവേണ്ടി പണംസ്വരൂപിക്കുന്നതിനായി സമാധന നോബല്‍ പുരസ്‌കാരം ലേലം ചെയ്ത നോബല്‍ സമ്മാന ജേതാവ് ആരാണ്
ദിമിത്രി മുറോടോവ്
11) ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയെ 6 വിക്കറ്റിന് തോല്‍പിച്ച് കന്നി കിരീടം നേടിയ ടീം ഏതാണ്
മധ്യപ്രദേശ്
12) കേരള യുക്തിവാദി സംഘത്തിന്റെ പവനന്‍ സെക്യുലര്‍ അവാര്‍ഡ് നേടിയത് ആരാണ്
പെരുമ്പടവം ശ്രീധരന്‍
13) 1.3 കിലോമീറ്റര്‍ നീളമുള്ള പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളുമുള്ള പ്രഗതി മൈതാന്‍ സംയോജിത ഇടനാഴി ഡല്‍ഹിയില്‍ രാജ്യത്തിന് സമര്‍പ്പിച്ചത് ആരാണ്
പ്രധാനമന്ത്രി നരേന്ദ്രമോദി
14) ഐ സി സി എലൈറ്റ് പാനല്‍ അമ്പയര്‍മാരുടെ പട്ടികയില്‍ ഇടംനേടിയ ഇന്ത്യാക്കാരന്‍ ആരാണ്
നിതിന്‍ മേനോന്‍
15) പ്രമുഖ ബിസിനസ് ഗവേഷണ സ്ഥാപനമായ എക്കണോമിക്സ്റ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളില്‍ ഒന്നാം സ്ഥാനവും അവസാന സ്ഥാനവും ലഭിച്ച നഗരങ്ങള്‍ ഏതെല്ലാം?
ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയും സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസും
16) ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനുള്ള സ്വന്തം റെക്കോര്‍ഡ് തിരുത്തിയ രാജ്യം ഏതാണ്
ഇംഗ്ലണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരെയുള്ള മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സ് നേടി
17) ജൂണ്‍ മാസത്തില്‍ അന്തരിച്ച തകില്‍ വാദ്യകലാകാരന്‍ ആരാണ്
ആര്‍ കരുണാമൂര്‍ത്തി
18) ജൂണ്‍മാസത്തില്‍ അന്തരിച്ച നടന്‍ വി പി ഖാലിദിന്റെ ആദ്യ സിനിമ ഏതാണ്
പെരിയാര്‍ (1973)
19) ഇന്ത്യ മുഴുവനുമുള്ള ഡയറക്ട് ടു ഹോം ടെലിവിഷന്‍ സേവനങ്ങള്‍ക്ക് ഉപകരിക്കുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 24 ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന് വിക്ഷേപിച്ച വാഹനം ഏതാണ്
ഏരിയന്‍ റോക്കറ്റ്
20) ഏത് രാജ്യത്തിന്റെ വാര്‍ത്താവിനിമയ ഉപഗ്രഹമായ മീസാറ്റ് 3-ഡി യ്‌ക്കൊപ്പമാണ് ജിസാറ്റ് 24 വിക്ഷേപിച്ചത്
മലേഷ്യ
21) 27 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം സേവനം അവസാനിപ്പിച്ച ഇന്റര്‍നെറ്റ് ബ്രൗസര്‍ ഏതാണ്
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍
22) കേരളത്തില്‍ ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടം തയുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
ഓപ്പറേഷന്‍ റേസ്
23) സായുധ സേനകളിലേക്ക് നാലുവര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
അഗ്നിപഥ്
24) സംസ്ഥാനത്തെ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ നടന്ന സ്ഥലങ്ങളുടെ വിസ്തീര്‍ണവും വിവരങ്ങളും ഭൂവുടമകള്‍ക്ക് വേഗത്തില്‍ പരിശോധിക്കുന്നതിനായി നിലവില്‍ വന്ന പോര്‍ട്ടല്‍ ഏതാണ്
എന്റെ ഭൂമി
25) ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റും 100 സിക്‌സും തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് കുറിച്ച താരം ആരാണ്
ബെന്‍സ്റ്റോക്‌സ്, ഇംഗ്ലണ്ട്
26) ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത ആരാണ്
ലിസ സ്ഥലേക്കര്‍
27) വിവര്‍ത്തനത്തിനുള്ള 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് മലയാളത്തില്‍ നിന്ന് അര്‍ഹനായത് ആരാണ്
സുനില്‍ ഞെളിയത്ത്
28) സുനില്‍ ഞെളിയത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത് ഏത് കൃതിയുടെ മലയാളത്തിലേക്കുള്ള വിവര്‍ത്തനമാണ്
ബ്രാഷായ് ടുഡു (എഴുത്തുകാരി-മഹാശ്വേതാ ദേവി)
29) പ്രമുഖ മലയാളം എഴുത്തുകാരനായ ബെന്യാമിന്റെ ആടു ജീവിതം എന്ന കൃതി മലയാളത്തില്‍ നിന്ന് ഒഡിയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതിന് 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയത് ആരാണ്
ഗൗരഹരി ദാസ്
30) മഹാകവി പി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പി സ്മാരക പുരസ്‌കാരം നേടിയത് ആരാണ്
ആലങ്കോട് ലീലാകൃഷ്ണന്‍, കവിതാസമാഹാരം- അപ്രത്യക്ഷം
31) കേരളത്തിലെ നാലാമത്തേയും സംസ്ഥാന രൂപീകരണത്തിനുശേഷം സര്‍ക്കാര്‍ നിര്‍മ്മിച്ച ആദ്യത്തേതുമായ സെന്‍ട്രല്‍ ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു
തവനൂര്‍, മലപ്പുറം
32) കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ കാഴ്ചപ്പാടില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ആദ്യ സിനിമയായ നിഷിദ്ധോയ്ക്ക് ഏത് ഫിലിം ഫെസ്റ്റിവലിലാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്
ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍
33) ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായി
രുചിര കാംബോജ്
34) മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ അതില്‍നിന്നും മോചിപ്പിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച പദ്ധതി
കൂട്ട്
35) കേരളത്തില്‍ നിന്നും ആദ്യമായി നാഷണല്‍ അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എ പ്ലസ് പ്ലസ് അക്രെഡിറ്റേഷന്‍ ലഭിച്ച സര്‍വകലാശാല ഏതാണ്
കേരള സര്‍വകലാശാല
36) കോവിഡ് 29 മഹാമാരിയുടെ ഫലമായി 8 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള പഠന മികവ് നികത്തുന്നതിന് എന്നും എഴുതും എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം
തമിഴ്‌നാട്
37) 2022-ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫാ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക പോസ്റ്റര്‍ രൂപകല്‍പന ചെയ്തത് ആരാണ്
ബൗഥൈന അല്‍ മുഫ്ത
38) ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്
ഗുസ്താവോ പെട്രോ
39) കൊളംബിയയിലെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രിക്കന്‍ വംശജ ആരാണ്
ഫ്രാന്‍സിയ മാര്‍കേസ്
- Design