സൃഷ്ടിയുടെ സ്തംഭങ്ങള്‍ എന്നറിയപ്പെടുന്ന മേഖല കാണപ്പെടുന്നത് എവിടെ

0

1) നിയാണ്ടര്‍താല്‍ മനുഷ്യവിഭാഗത്തില്‍പ്പെട്ട ഒരു കുടുംബത്തെ മുഴുവന്‍ നരവംശ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് എവിടെ നിന്നാണ്

സൈബീരിയ

4,00,000 മുതല്‍ 40,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആദിമ മനുഷ്യരാണ് നിയാണ്ടര്‍ത്താലുകള്‍

നിയാണ്ടര്‍ത്താലുകളില്‍നിന്നാണ് ആധുനിക മനുഷ്യര്‍ പരിണിച്ചത്

2022-ലെ വൈദ്യശാസ്ത്ര നോബേല്‍ സമ്മാന ജേതാവായ സ്വാന്തേ പാബോയുടെ നേതൃത്വത്തിലെ സംഘമാണ് നിയാണ്ടര്‍താല്‍ കുടുംബത്തെ കണ്ടെത്തിയത്

മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട ജനിതക ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ക്കാണ് സ്വാന്തേ പാബോയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചത്

2) ബ്രിട്ടണില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തി ആരാണ്

ലിസ് ട്രസ്

44 ദിവസങ്ങള്‍ മാത്രമാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായിരുന്നത്

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവാണ് ലിസ് ട്രസ്

ഏറ്റവും കൂടുതല്‍ കാലം ഇംഗ്ലണ്ടിന്റെ രാജ്ഞിയായിരുന്ന എലിസബത്ത് അന്തരിച്ചത് ലിസ് ട്രസിന്റെ കാലയളവിലാണ്

സെപ്തംബര്‍ 6-നാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായി ചുമതലേയറ്റത്

3) വിപണികളില്‍ മേധാവിത്വം ഉറപ്പിക്കാന്‍ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത മൊബൈല്‍ ഫോണുകളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ മത്സര കമ്മീഷന്‍ (സിസിഐ- കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) ഗൂഗിളിന് എത്ര കോടി രൂപയാണ് പിഴ ചുമത്തിയത്

1337.6 കോടി രൂപ.

4) സൃഷ്ടിയുടെ സ്തംഭങ്ങള്‍ (പില്ലേഴ്‌സ് ഓഫ് ക്രിയേഷന്‍) എന്നറിയപ്പെടുന്ന മേഖല കാണപ്പെടുന്നത് എവിടെയാണ്

ഈഗിള്‍ നെബുലെ

ഭൂമിയില്‍ നിന്നും 6500 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈഗിള്‍ നെബുലെ സ്ഥിതി ചെയ്യുന്നത്

വാതകങ്ങളും പൊടിപടലങ്ങളും ചേര്‍ന്നുള്ള ഈ മേഖലയില്‍ നക്ഷത്രങ്ങള്‍ രൂപപ്പെടുന്നു

1995-ല്‍ നാസയുടെ ഹബിള്‍ ടെലിസ്‌കോപ്പ് ആദ്യമായി ചിത്രം പകര്‍ത്തിയ ഈ മേഖലയുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം നാസയുടെ തന്നെ പുതിയ ജെയിംസ് വെബ് ടെലിസ്‌കോപ്പ് പകര്‍ത്തി.

5) ശിശുമരണനിരക്ക് കുറയ്ക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ പദ്ധതി

ഹൃദ്യം പദ്ധതി

നവജാതശിശുക്കള്‍ മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ ചികിത്സയ്ക്കുള്ളതാണ് ഹൃദ്യം പദ്ധതി

6) കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പ്രശ്‌നങ്ങളെ ജീവിതശൈലിയിലെ മാറ്റത്തിലൂടെ നേരിടാന്‍ ലക്ഷ്യമിടുന്ന പദ്ധതി

മിഷന്‍ ലൈഫ്‌

ഗുജറാത്തിലെ കെവാഡിയ ഏകതാ നഗറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും ചേര്‍ന്ന് മിഷന്‍ ലൈഫിന് തുടക്കം കുറിച്ചത്

ഉപയോഗം കുറയ്ക്കുക, പുനരുപയോഗത്തിന് തയ്യാറാവുക, പുനരാവര്‍ത്തിക്കുക എന്നതാണ് മിഷന്‍ ലൈഫിന്റെ ലക്ഷ്യം

7) ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ പ്രൊഫസര്‍ കെ എസ് ബില്‍ഗ്രാമി ഗോള്‍ഡ് മെഡല്‍ പുരസ്‌കാരം നേടിയ മലയാളി ആരാണ്

വിഷ്ണു മോഹന്‍

തൃശ്ശൂര്‍ സ്വദേശിയായ വിഷ്ണു മോഹന്‍ കാലിട്രിക്കെ എന്ന കുഞ്ഞന്‍ സസ്യത്തെ ഇടുക്കിയിലും നീലഗിരിയിലുമായി കണ്ടെത്തിയിരുന്നു. ഈ നേട്ടത്തിനാണ് പുരസ്‌കാരം

ഏഷ്യയില്‍ 11 ഇടത്തുമാത്രമാണ് ഈ സസ്യത്തെ കണ്ടെത്തിയിട്ടുള്ളത്

ഇന്ത്യയില്‍ ഹിമാലയത്തിലും നീലഗിരിയിലുമായി ഏഴിടത്ത് കണ്ടെത്തിയിട്ടുണ്ട്

ഇടുക്കിയില്‍ കണ്ടെത്തി ഇനത്തിന് കാലിട്രിക്കെ ഇടുക്കിയാന എന്നും നീലഗിരിയില്‍ കണ്ടെത്തിയതിന് കാലിട്രിക്കെ ബ്രക്‌റ്റേറ്റോ എന്നുമാണ് പേര്

സപുഷ്പി ഗണത്തിലെ പ്ലാന്റാജിനേസിയെ കുടുംബത്തില്‍പ്പെട്ടതാണ് കാലിട്രിക്കെ.

ദളങ്ങളോ ഉപദളങ്ങളോ ഇല്ലാത്ത ഈ സസ്യത്തിന് വാട്ടര്‍ സ്റ്റാര്‍വേര്‍ട്‌സ് എന്നും വിളിക്കുന്നു.

മണ്ണിനോട് ചേര്‍ന്ന് പരന്നുവളരുന്ന അതിസൂക്ഷ്മ സസ്യങ്ങളായ ഇവയ്ക്ക് വെള്ളത്തില്‍ പൊങ്ങിക്കിടക്കുമ്പോള്‍ നക്ഷത്രങ്ങളോട് രൂപസാദൃശ്യമുണ്ട്.

8) സംസ്ഥാന ഭക്ഷ്യ സുരക്ഷാ ഗുണനിലവാര വകുപ്പ് മീനില്‍ അടങ്ങിയിട്ടുള്ള ഫോര്‍മാല്‍ഡിഹൈഡിന്റെ അളവിന് നിശ്ചയിച്ച പരിധി എത്രയാണ്

കടല്‍ മത്സ്യങ്ങളും ശുദ്ധജലമത്സ്യങ്ങളും ഉള്‍പ്പെടുന്ന വിഭാഗത്തിന് കിലോഗ്രാമിന് നാല് മില്ലിഗ്രാം

ഇതില്‍പ്പെടാത്ത മത്സ്യങ്ങളില്‍ കിലോഗ്രാമിന് എട്ട് മില്ലിഗ്രാം

മത്സ്യ ഉല്‍പന്നങ്ങളില്‍ ഒരു മില്ലിഗ്രാം

ഫോര്‍മാല്‍ഡിഹൈഡിന്റെ നേര്‍പ്പിച്ച രൂപമായ ഫോര്‍മാലിന്‍ മീനില്‍ ചേര്‍ക്കാന്‍ അനുമതിയില്ല. പക്ഷേ, മീനില്‍ സ്വാഭാവികമായി ഫോര്‍മാല്‍ഡിഹൈഡ് രൂപപ്പെടുന്നുണ്ട്.

9) പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹൂറുണ്‍ ഇന്ത്യയും എഡൈല്‍ഗിവ് ഫൗണ്ടേഷനും ചേര്‍ന്ന് പുറത്തിറക്കിയ ജീവകാരുണ്യപട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ആരാണ്

ശിവ് നാടാര്‍, എച്ച് സി എല്‍ ടെക്‌നോളജീസിന്റെ സ്ഥാപകന്‍

മലയാളികളില്‍ ഒന്നാമതെത്തിയത് ക്വസ് ഗ്ലോബലിന്റെ മേധാവിയായ അജിത് ഐസക് ആണ്

10) വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ 2021-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ നേടിയത് ആരെല്ലാം

പെരുമ്പടവം ശ്രീധരന്‍, സാറാ തോമസ്

പെരുമ്പടവം ശ്രീധരന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്

11) ഓണ്‍ലൈനിലൂടെ മികച്ച സേവനം നല്‍കിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം നേടിയ പഞ്ചായത്ത് ഏതാണ്

പാലക്കാട് ജില്ലയിലെ കൊടുവായൂര്‍

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode
സൃഷ്ടിയുടെ സ്തംഭങ്ങള്‍ എന്നറിയപ്പെടുന്ന മേഖല കാണപ്പെടുന്നത് എവിടെ
Comments
Loading...