2024-ലെ കറന്റ് അഫയേഴ്‌സ് സമ്പൂർണം- ഭാഗം 1

0

1. പി വത്സലയുടെ നെല്ല് എന്ന നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം 2024-ല്‍ അന്തരിച്ചു. പേര്?

കുറുമാട്ടി (രാഗിണി)

2. ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഏത് നവോത്ഥാന നായകന്റെ 150-ാമത് രക്തസാക്ഷിത്വ ദിനമാണ് 2024 ജനുവരിയില്‍ ആചരിച്ചത്

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

3. 2024 ജനുവരി 16-ന് നൂറാം ചരമ വാര്‍ഷിക ആചരിച്ച മലയാള കവി

കുമാരനാശാന്‍

4. കെ സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്നാണ്

2024 ജനുവരി 1

5. സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല

കൊല്ലം

6. ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ

കൊട്ടാരക്കര (കൊല്ലം)

7. സംസ്ഥാനത്ത് ആദ്യമായി ഓണ്‍ലൈന്‍ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത്

മലയിന്‍കീഴ് (തിരുവനന്തപുരം)

8. കേരളത്തിലെ ആദ്യ ദീപാലംകൃത പാലം എവിടെയാണ്

ഫറോക്ക്

9. രാജ്യാന്തര എഐ ഉച്ചകോടിക്ക് വേദിയായ കേരളത്തിലെ നഗരം

കൊച്ചി

10. 2024 ഫെബ്രുവരിയില്‍ അന്തരിച്ച കവിയും നിരൂപകനുമായ എന്‍ കെ ദേശത്തിന്റെ ശരിയായ പേര്

എന്‍ കുട്ടികൃഷ്ണപിള്ള

11. ജി ശങ്കരക്കുറുപ്പിന്റെ പേരിലുള്ള മഹാകവി ജി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ

മറൈന്‍ ഡ്രൈവ് (കൊച്ചി)

12. മൂന്ന് ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനം ഒരുക്കി സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി

കെ-ലിഫ്റ്റ് 24

13. ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ വില്ലേജ് പുരസ്‌കാരം നേടിയ കാന്തല്ലൂര്‍ പഞ്ചായത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത്

ജിതേഷ് ജി (വരയരങ്ങ് എന്ന കലാരൂപത്തിന്റെ ആവിഷ്‌കര്‍ത്താവാണ് ജിതേഷ്ജി)

14. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടല്‍ത്തീരങ്ങള്‍ക്ക് ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ ഡെന്‍മാര്‍ക്ക് നല്‍കുന്ന ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ കടല്‍ത്തീരം

കാപ്പാട്

15. കേരള കലാമണ്ഡലത്തില്‍ നിന്നുള്ള പിജി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച മ്യൂസിക് ബാന്‍ഡ്

അരകവ്യൂഹം

16. 36-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് വേദിയാകുന്നത്

കാസര്‍കോട്

17. കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാര്‍ക്ക്

മാനാഞ്ചിറ സ്‌ക്വയര്‍ (കോഴിക്കോട്)

18. ഡിമെന്‍ഷ്യ സൗഹൃദ കേരളം സാക്ഷാത്കരിക്കുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി

ഓര്‍മ്മത്തോണി

19. ആദിവാസി ജനതയ്ക്ക് ആരോഗ്യസേവനങ്ങള്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന വനംവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി

സ്‌നേഹ ഹസ്തം

20. ഇടുക്കിയിലെ കുളമാവില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തിയ പുതിയ സ്പീഷീസ് ഓന്ത്

വടക്കന്‍ കങ്കാരു ഓന്ത് (ശാസ്ത്രീയ നാമം- അഗസ്ത്യഗാമ എഡ്ജ്)

21. മുന്‍സിഫ് മജിസ്‌ട്രേറ്റ് മുതല്‍ സബ് ജഡ്ജി വരെയുള്ളവര്‍ ഇനി മുതല്‍ ഏത് ഔദ്യോഗിക സ്ഥാനപ്പേരിലാണ് അറിയപ്പെടുക

സിവില്‍ ജഡ്ജി

22. ഇന്റര്‍നാഷണല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള 2024-ന്റെ വേദി

തൃശൂര്‍

23. കേരള നവോത്ഥാന ചരിത്രത്തില്‍ നാഴികകല്ലായി മാറിയ ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികമാണ് 2024-ല്‍ ആഘോഷിച്ചത്

വൈക്കം സത്യാഗ്രഹം

24. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ പുതുക്കിയ വേതനം

346 രൂപ

25. 2023 കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ സന്ദര്‍ശിച്ച ജില്ല

എറണാകുളം

2024-ലെ കറന്റ് അഫയേഴ്‌സ് സമ്പൂർണം- ഭാഗം 1

Comments
Loading...