ഒളിമ്പിക്‌സ് സ്പ്രിന്റ് ഇനങ്ങളില്‍ ഇരട്ട സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യ വനിത

0

1) ഒളിമ്പിക്‌സ് സ്പ്രിന്റ് ഇനങ്ങളില്‍ ഇരട്ട സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യ വനിത

എലൈന്‍ തോംസണ്‍, ജമൈക്ക

2) ഒളിമ്പിക്‌സിലെ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ നാല് സ്വര്‍ണം നേടുന്ന ആദ്യ വനിത

എലൈന്‍ തോംസണ്‍, ജമൈക്ക

3) ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടിയ താരം

എലൈന്‍ തോംസണ്‍, ജമൈക്ക

4) ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ താരം

എലൈന്‍ തോംസണ്‍, ജമൈക്ക

5) 2016-ലെ റിയോ ഒളിമ്പിക്‌സില്‍ വനിതകളുടെ 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയ താരം

എലൈന്‍ തോംസണ്‍, ജമൈക്ക

6) 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡല്‍ നേടിയ എലൈന്‍ തോംസണ്‍ കുറിച്ച സമയം എത്ര

21.53 സെക്കന്റുകള്‍

7) ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന കപ്പല്‍വേധ മിസൈല്‍ സംവിധാനമായ ഹാര്‍പൂണ്‍ ജോയിന്റ് കോമണ്‍ ടെസ്റ്റ് സെറ്റ് (ജെ സി ടി എസ്) ഇന്ത്യ വാങ്ങുന്നത് ഏത് രാജ്യത്തില്‍ നിന്നുമാണ്

അമേരിക്ക

8) കോവിഡ് വാക്‌സിന്‍ വികസനത്തിന് മിഷന്‍ കോവിഡ് സുരക്ഷാ പദ്ധതി ആരംഭിച്ചത് ഏത് വകുപ്പാണ്

ബയോടെക്‌നോളജി വകുപ്പ്

9) ബയോടെക്‌നോളജി വകുപ്പ് ഏത് മന്ത്രാലയത്തിന് കീഴിലാണ്

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം

10) ദക്ഷിണേഷ്യയില്‍ ആദ്യമായി സന്ധി മാറ്റിവയ്ക്കലിനുള്ള കോറി റോബോട്ടിക് ശസ്ത്രക്രിയ ആരംഭിച്ച ആശുപത്രി ഏത്

മെയ്ത്ര ആശുപത്രി, കോഴിക്കോട്

11) മിയാവാക്കി വനങ്ങള്‍ക്ക് പ്രചാരം നല്‍കിയ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ 2021 ജൂലൈ 16-ന് നിര്യാതനായി. ആരാണ് അദ്ദേഹം

അകിരാ മിയാവാക്കി

പ്രൊഫസര്‍ അകിരാ മിയാവാക്കി (93)

കുറഞ്ഞ കാലം കൊണ്ട് കുറഞ്ഞ സ്ഥലത്ത് സ്വാഭാവിക വനങ്ങള്‍ക്കു തുല്യമായ വനമാതൃകകള്‍ വളര്‍ത്തിയെടുക്കുന്ന രീതിക്ക് തുടക്കമിട്ട് ലോകത്ത് പ്രചുരപ്രചാരം നല്‍കിയ വ്യക്തിയാണ് ജപ്പാന്‍കാരനായ പ്രൊഫസര്‍ അകിരാ മിയാവാക്കി. 1928-ല്‍ ജനിച്ച പരിസ്ഥിതി, സസ്യശാസ്ത്രജ്ഞനായ അദ്ദേഹം 2021 ജൂലൈ 16-ന് നിര്യാതനായി.

ജനനം ജപ്പാനിലെ തകഹാഷിയില്‍ 1928 ജനുവരി 29-ന്

പ്രധാന പുരസ്‌കാരങ്ങള്‍ അസഹി (1990), ബ്ലൂ പ്ലാനറ്റ് (2006)

പുസ്തകങ്ങള്‍ ദി ഹീലിങ് പവേഴ്‌സ് ഓഫ് ഫോറസ്റ്റ്, പ്ലാന്റ്‌സ് ആന്റ് ഹ്യൂമന്‍സ്, ടെസ്റ്റിമണി ബൈ ഗ്രീന്‍ പ്ലാന്റ്‌സ്, ദ ലാസ്റ്റ് ഡേ ഫോര്‍ മെന്‍

Current Affairs 4 August 2021

80%
Awesome
  • Design
Comments
Loading...