1) ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രമായ ആലം ആര റിലീസായത് ഏത് വര്‍ഷമാണ്
1931
2) ഇന്ത്യന്‍ ഭരണഘടന, തിരഞ്ഞെടുപ്പ് സംബന്ധിച്ച വ്യവസ്ഥകള്‍ കടംകൊണ്ടിരിക്കുന്നത് ഏത് ബ്രിട്ടീഷ് നിയമത്തില്‍നിന്നാണ്
1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്
3) ചവിട്ടുനാടകം ഏത് മതക്കാരുമായി ബന്ധപ്പെട്ട കലാരൂപമാണ്
ക്രിസ്തുമതം
4) ചരിത്രം എനിക്ക് മാപ്പ് തരും എന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്
ഫിഡല്‍ കാസ്‌ട്രോ
5) സുപ്രീംകോടതി ജഡ്ജിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ ആര്‍ക്കാണധികാരം
പാര്‍ലമെന്റ്
6) ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ പേര് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷന്‍ എന്ന് മാറ്റിയ വര്‍ഷം
1928
7) സുശ്രുതസംഹിത ഏത് വിഷയത്തിലെ ഗ്രന്ഥമാണ്
വൈദ്യശാസ്ത്രം
8) ഹിന്ദുമതത്തിന്റെ ഏത് വിശുദ്ധഗ്രന്ഥമേത്
ഭഗവത് ഗീത
9) സംഘകാലത്ത് സാഹിത്യസംഗമം നടന്ന സ്ഥലം
മധുര
10) സ്വന്തമായി ദേശീയ ഗാനമില്ലാത്ത രാജ്യമേത്
സൈപ്രസ്
11) സംസ്‌കൃതത്തില്‍ വല്ലഭക്ഷോണി എന്ന് പരാമര്‍ശിക്കപ്പെട്ടിരുന്ന നാട്ടുരാജ്യം
വള്ളുവനാട്
12) ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ
ഹിന്ദി
13) ഹിന്ദുമഹാസഭ രൂപംകൊണ്ട സമയത്ത് വൈസ്രോയിയായിരുന്നത്
ഹാര്‍ഡിഞ്ച് പ്രഭു രണ്ടാമന്‍
14) ഇന്ത്യന്‍ ഗ്ലാഡ്സ്റ്റണ്‍ എന്നറിയപ്പെട്ടത്
ദാദാഭായ് നവറോജി
15) മുഗളരുടെ പതനകാലത്ത് ജാട്ടുകളെ ഒരു രാഷ്ട്രീയ ശക്തിയായി സംഘടിപ്പിച്ചത്
സുരജ്മഹല്‍
16) പത്തു തത്ത്വങ്ങളുമായി ബന്ധപ്പെട്ട സംഘടന
ആര്യ സമാജം
17) റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപിച്ചത്
എം എന്‍ റോയ്
18) പ്രബുദ്ധഭാരതം എന്ന പത്രം ആരംഭിച്ചത്
സ്വാമി വിവേകാനന്ദന്‍
19) ആദ്യത്തെ മൈക്രോകംപ്യൂട്ടര്‍
അള്‍ട്ടയര്‍ 8800
20) ഹിപ്പോക്രാറ്റസ് ഏത് ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു
വൈദ്യശാസ്ത്രം
21) ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിംസ് എവിടെയാണ്
ഊട്ടി
22) ചാള്‍സ് ഡിക്കന്‍സിന്റെ ടെയില്‍ ഓഫ് ടു സിറ്റീസ് എന്ന് നോവലിന്റെ പശ്ചാത്തലം
ഫ്രഞ്ചുവിപ്ലവം
23) ചെപ്പോക്ക് സ്റ്റേഡിയവുമായി ബന്ധപ്പെട്ട കളി
ക്രിക്കറ്റ്
24) 1922-ലെ ഗയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച നേതാവ്
സി ആര്‍ ദാസ്
25) ഏത് നദിയില്‍നിന്നും ചെന്നൈ നഗരത്തിലേക്ക് കൂടി വെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് തെലുങ്ക് ഗംഗ
കൃഷ്ണ
26) സാമൂഹിക നേതൃത്വത്തിനുള്ള രണ്ടാമത് മഗ്‌സസെ അവാര്‍ഡിന് അര്‍ഹനായത് (1959)
ദലൈലാമ
27) ന്യൂഡല്‍ഹി നഗരം ഉദ്ഘാടനം ചെയ്ത വൈസ്രോയി
ഇര്‍വിന്‍ പ്രഭു
28) ഹിന്ദുമഹാസഭ രൂപം കൊണ്ടപ്പോള്‍ ആസ്ഥാനം എവിടെയായിരുന്നു
ഹരിദ്വാര്‍
29) ഹാന്‍ നദി ഒഴുകുന്ന രാജ്യം
ദക്ഷിണ കൊറിയ
30) കഴ്‌സണ്‍ പ്രഭുവിനെ ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബെന്ന് വിശേഷിപ്പിച്ചത്
ഗോപാല കൃഷ്ണ ഗോഖലെ
- Design