1) 1876-ല്‍ ആനന്ദ മോഹന്‍ ബോസുമായി ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ രൂപവല്‍ക്കരിച്ചതാര്
സുരേന്ദ്രനാഥ് ബാനര്‍ജി
2) കേരള സ്റ്റേറ്റ് ബാംബു കോര്‍പറേഷന്റെ ആസ്ഥാനം
അങ്കമാലി
3) ഭൂമിശാസ്ത്രപരമായി ഗ്രീന്‍ലാന്‍ഡ് ഏത് വന്‍കരയുടെ ഭാഗമാണ്
വടക്കേ അമേരിക്ക
4) രാഷ്ട്രതന്ത്രപരമായി ഗ്രീന്‍ലാന്‍ഡ് ഏത് വന്‍കരയുടെ ഭാഗമാണ്
യൂറോപ്പ്
5) കേരള നിയമസഭയുടെ ചരിത്രത്തില്‍ സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലം
മഞ്ചേശ്വരം
6) ഡൈനാമോ കണ്ടുപിടിച്ചത്
മൈക്കല്‍ ഫാരഡെ
7) മധ്യകാല കേരളത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് മാത്രം നല്‍കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലൂടെ ഇരുമ്പ് പാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തില്‍ കെട്ടിയിട്ട് കൊല്ലുക എന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്
ചിത്രവധം
8) തിരുവിതാംകൂറില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍വന്നത് ഏത് വര്‍ഷത്തില്‍
എഡി 1888
9) തിരുവിതാംകൂറിലെ ആദ്യത്തെ സിസ്റ്റമാറ്റിക് സെന്‍സസ് നടന്നത്
1875
10) തിരുവിതാംകൂറില്‍ ആദ്യമായി കാനേഷുകുമാരി നടന്നത് ഏത് വര്‍ഷത്തില്‍
എഡി 1836
11) കേരളം എത്ര റെയില്‍വേ ഡിവിഷനുകളുടെ പരിധിയില്‍ വരുന്നു
മൂന്ന്
12) ഏത് ഉടമ്പടി പ്രകാരമാണ് മലബാര്‍ ടിപ്പുവില്‍നിന്ന് ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചത്
ശ്രീരംഗപട്ടണം ഉടമ്പടി
13) ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേദനാസംഹാരി
ആസ്പിരിന്‍
14) തിരുവിതാംകൂറിന് ലഭിച്ച ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഭാഗം സമുദ്രത്തില്‍ നിമജ്ജനം ചെയ്യുന്നതിന് മുമ്പ് സൂക്ഷിച്ചിരുന്ന സ്ഥലം എവിടെയാണ്
കന്യാകുമാരി
15) തമസാ അഥവാ ടോണ്‍സ് ഏത് നദിയുടെ പോഷകനദിയാണ്
യമുന
16) തമിഴ്‌നാട്ടിലെ പ്രധാന നദി
കാവേരി
17) ദബോളിം വിമാനത്താവളം എവിടെയാണ്
ഗോവ
18) കേരള പുലയര്‍ മഹാസഭയുടെ സ്ഥാപകന്‍ ആരാണ്
പി കെ ചാത്തന്‍ മാസ്റ്റര്‍
19) ജി പി പിള്ള: മഹാത്മഗാന്ധിക്ക് മാര്‍ഗദര്‍ശിയായ മലയാളി എന്ന പുസ്തകം രചിച്ചത്
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
20) മനുഷ്യശരീരത്തില്‍ ഒരു ദിവസം ഉല്‍പാദിപ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ്
1.5 ലിറ്റര്‍ മുതല്‍ 1.8 ലിറ്റര്‍
21) മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
ഓക്‌സിജന്‍
22) മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകം രചിച്ചത് ആരാണ്
സുഭാഷ് ചന്ദ്രന്‍
23) 1927-ല്‍ ബ്രസ്സല്‍സില്‍ നടന്ന മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത്
ജവഹര്‍ലാല്‍ നെഹ്‌റു
24) ചേറ്റുവ കായല്‍ ഏത് ജില്ലയിലാണ്
തൃശ്ശൂര്‍
25) ദീപവംശം ഏത് ഭാഷയിലെ കൃതിയാണ്
പാലി
- Design