1) ദേശീയപതാകയുടെ ഇന്നത്തെ രൂപം അംഗീകരിച്ച തിയതി
1947 ജൂലൈ 22
2) ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്കുള്ള ദേശീയ അവാര്‍ഡ്
നര്‍ഗീസ് ദത്ത് അവാര്‍ഡ്
3) ഡച്ചുകാര്‍ ആദ്യം ഉടമ്പടിയുണ്ടാക്കിയ ഇന്ത്യയിലെ രാജാവ്
സാമൂതിരി
4) ഡച്ചുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം
മസൂലിപട്ടണം
5) ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അന്ത്യം കുറിച്ച യുദ്ധം
ഒന്നാം പാനിപത്ത് യുദ്ധം
6) ഡല്‍ഹിയില്‍ നിന്നും ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റിയ തുഗ്ലക് സുല്‍ത്താന്‍
മുഹമ്മദ് ബിന്‍ തുഗ്ലക്
7) ഡിഎന്‍എയുടെ പൂര്‍ണരൂപം
ഡി ഓക്‌സി റൈബോ ന്യൂക്ലിക് ആസിഡ്
8) ഡ്യൂറന്‍ഡ് ലൈന്‍ ഏതൊക്കെ രാജ്യങ്ങള്‍ക്കിടയില്‍ ആണ്
പാകിസ്താനും അഫ്ഗാനിസ്താനും
9) തനിക്കുശേഷം ആരെ ഗുരുവായി കണക്കാക്കാനാണ് ഗോബിന്ദ് സിങ് നിര്‍ദ്ദേശിച്ചത്
ആദി ഗ്രന്ഥത്തെ
10) തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ്
മഹാത്മാഗാന്ധി