ഹബ്ബിൾ സ്‌പേസ് ടെലിസ്‌കോപ്പിന്റെ പിന്‍ഗാമി
ദി ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്
നാസയുടെ അഡ്മിസ്‌ട്രേറ്റര്‍ ആയിരുന്നു ജെയിംസ് വെബ്ബ്
അപ്പോളോ ചാന്ദ്ര ദൗത്യത്തിന് ഭരണപരമായ നേതൃത്വം വഹിച്ചു.
ലക്ഷ്യം: ക്ഷീരപഥം അടക്കമുള്ള നക്ഷത്ര സമൂഹങ്ങള്‍ എങ്ങനെ രൂപം കൊണ്ടുവെന്ന് കണ്ടെത്തുക, പ്രപഞ്ചത്തിലെ ആദ്യകാല നക്ഷത്ര സമൂഹങ്ങളെ കണ്ടെത്തുക, വിദൂര നക്ഷത്രങ്ങളെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുക.
വിക്ഷേപിക്കുന്നത്: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ, യൂറോപ്യന്‍ ബഹിരാകാഷ ഏജന്‍സിയായ ഈസ, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവ ചേര്‍ന്ന്
ചെലവ്: 1000 കോടി ഡോളര്‍
വിക്ഷേപണം: ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്നും ഈസയുടെ അരിയാന 5 റോക്കറ്റില്‍
ശേഷി: ഹബ്ബിളിനേക്കാള്‍ നൂറ് മടങ്ങ് ശേഷിയുള്ള ജയിംസിന്റെ വ്യാസം ആറര മീറ്റര്‍ ആണ്. ഹബ്ബിളിന്റേത് 2.4 മീറ്റര്‍.
ഇന്‍ഫ്രാറെഡ് ടെലിസ്‌കോപ്പാണ് ജയിംസിനുള്ളത്
ഹബ്ബിള്‍ വലംവച്ചിരുന്നത് ഭൂമിയെ. ജെയിംസ് വലംവയ്ക്കുന്നത് സൂര്യനെ.
ഭൂമിയില്‍ നിന്നും 15,00,000 കിലോമീറ്റര്‍ അകലെ സെക്കന്‍ഡ് ലാഗ്‌റേഞ്ച് പോയിന്റിന് അടുത്താണ് ജയിംസിന് സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്
ജയിംസിനെ 2007-ല്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിട്ടത് എങ്കിലും 2021 ഡിസംബര്‍ 24-ന് ആണ് ജയിംസ് യാത്ര പുറപ്പെടുന്നത്
1990 ഏപ്രില്‍ 24-ന് ഡിസ്‌കവറി പേടകമാണ് ഹബ്ബിളിനെ ഭ്രമണപഥത്തില്‍ എത്തിച്ചത്.
ഹബ്ബിളിന്റെ പിന്‍ഗാമി ജെയിംസ്: പഠിക്കേണ്ടതെല്ലാം
- Design