ക്ലാസ്-7: അധ്യായം 4: അന്നപഥത്തിലൂടെ: ചോദ്യങ്ങളും ഉത്തരങ്ങളും

0

1) പാത്തുമ്മായുടെ ആട് എന്ന നോവല്‍ എഴുതിയത്

എ) വൈക്കം മുഹമ്മദ് ബഷീര്‍

ബി) എം മുകുന്ദന്‍

സി) എം ടി വാസുദേവന്‍ നായര്‍

ഡി) ഇവരാരുമല്ല

2) ജീവികള്‍ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനെയാണ് ——- എന്ന് പറയുന്നത്

എ) ഭക്ഷിക്കല്‍

ബി) പോഷണം

സി) ഭക്ഷണം

ഡി) ദഹനം

3) പ്രകാശ സംശ്‌ളേഷണത്തിന് ആവശ്യമായ ഘടകങ്ങള്‍ ഏതെല്ലാം

എ) സൂര്യപ്രകാശവും ഹരിതകവും

ബി) കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഓക്‌സിജനും

സി) ജലവും ലവണങ്ങളും

ഡി) ഇവയെല്ലാം

4) പ്രകാശ സംശ്‌ളേഷണം നടക്കുമ്പോള്‍ സസ്യങ്ങള്‍ സ്വീകരിക്കുന്ന വാതകം ഏതാണ്

എ) ഓക്‌സിജന്‍

ബി) ഹൈഡ്രജന്‍

സി) കാര്‍ബണ്‍ഡൈഓക്‌സൈഡ്

ഡി) നൈട്രജന്‍

5) പ്രകാശ സംശ്‌ളേഷണം നടക്കുമ്പോള്‍ സസ്യങ്ങള്‍ പുറത്തുവിടുന്ന വാതകം ഏതാണ്

എ) ഓക്‌സിജന്‍

ബി) ഹൈഡ്രജന്‍

സി) കാര്‍ബണ്‍ഡൈഓക്‌സൈഡ്

ഡി) നൈട്രജന്‍

6) ആഹാരത്തിന് മറ്റ് ജീവികളെ ആശ്രയിക്കാതെ സ്വയം ആഹാരം നിര്‍മ്മിക്കുന്ന സ്വപോഷികള്‍ക്ക് ഉദാഹരണം ഏതാണ്

എ) ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികള്‍

ബി) ജന്തുക്കള്‍

സി) സസ്യങ്ങള്‍

ഡി) ഇവയൊന്നുമല്ല

7) സ്വയം ആഹാരം നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ മറ്റു ജീവികളെ ആശ്രയിക്കുന്ന ജീവികളെ വിളിക്കുന്ന പേര്

എ) സ്വപോഷികള്‍

ബി) പരപോഷികള്‍

സി) ശവോപജീവികള്‍

ഡി) ഇവയൊന്നുമല്ല

8) താഴെപ്പറയുന്നവയില്‍ പൂര്‍ണ പരാദത്തിന് ഉദാഹരണം ഏതാണ്

എ) മൂടില്ലാതാളി

ബി) ഇത്തിള്‍ച്ചെടി

സി) മോണേട്രോപ്പ

ഡി) ചന്ദനം

9) താഴെ പറയുന്നവയില്‍ ശവോപ ജീവിക്ക് ഉദാഹരണം ഏതാണ്

എ) മൂടില്ലാതാളി

ബി) ഇത്തിള്‍ച്ചെടി

സി) മോണേട്രോപ്പ

ഡി) ചന്ദനം

10) താഴെ പറയുന്നവയില്‍ അര്‍ധ പരാദത്തിന് ഉദാഹരണം ഏതാണ്

എ) ഇത്തിള്‍ച്ചെടി

ബി) മോണേട്രോപ്പ

സി) ചന്ദനം

ഡി) എയും സിയും

11) പേന്‍, ചെള്ള് എന്നിവ ഏത് പരാദത്തിന് ഉദാഹരണം ആണ്

എ) പൂര്‍ണപരാദം

ബി) ബാഹ്യ പരാദം

സി) അര്‍ധ പരാദം

ഡി) ആന്തര പരാദം

12) വിര ഏത് തരം പരാദത്തിന് ഉദാഹരണം ആണ്

എ) പൂര്‍ണപരാദം

ബി) ബാഹ്യ പരാദം

സി) അര്‍ധ പരാദം

ഡി) ആന്തര പരാദം

13) എത്ര മാസത്തില്‍ ഒരിക്കലാണ് വിരശല്യത്തിനെതിരായ മരുന്ന് കഴിക്കേണ്ടത്

എ) 3

ബി) 6

സി) 9

ഡി) 12

14) ഇരപിടിയന്‍ സസ്യത്തിന് ഉദാഹരണം അല്ലാത്തത് ഏതാണ്

എ) വീനസ് ഫ്‌ളൈട്രാപ്പ്

ബി) മോണോട്രോപ്പ

സി) സണ്‍ഡ്യൂ ചെടി

ഡി) പിച്ചര്‍ ചെടി

15) അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റാന്‍ കഴിവുള്ള ബാക്ടീരിയയില്‍പ്പെടാത്തത് ഏതാണ്

എ) അസറ്റോബാക്ടര്‍

ബി) ബാക്ടര്‍നൈട്രോ

സി) നൈട്രോബാക്ടര്‍

ഡി) റൈസോബിയം

16) താഴെപറയുന്ന പ്രസ്താവനയില്‍ ശരിയായത് ഏതാണ്

എ) സസ്യങ്ങള്‍ക്ക് കൂടിയ അളവില്‍ ആവശ്യമായ മൂലകങ്ങളാണ് കാര്‍ബണ്‍, ഹൈഡ്രജന്‍, ഫോസ്ഫറസ്, നൈട്രജന്‍, സള്‍ഫര്‍, കാത്സ്യം, ഇരുമ്പ് തുടങ്ങിയവ.

ബി) ആസിഡിന്റെ അംശം കൂടുതലുള്ള മണ്ണില്‍ നൈട്രജനെ നൈട്രേറ്റാക്കുന്ന ബാക്ടീരിയകള്‍ കാണപ്പെടില്ല

സി) ഇത്തരം മണ്ണില്‍ നൈട്രജന്‍ ഉണ്ടാകില്ല

ഡി) ഇവയെല്ലാം ശരിയാണ്

17) എവിടെ വച്ചാണ് ദഹനം ആരംഭിക്കുന്നത്

എ) ആമാശയത്തില്‍

ബി) വായില്‍

സി) ചെറുകുടലില്‍

ഡി) വന്‍കുടലില്‍

18) മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം

എ) തലയോട്

ബി) ഫീമര്‍

സി) പല്ല്

ഡി) ഇനാമല്‍

19) മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാര്‍ത്ഥം

എ) തലയോട്

ബി) ഫീമര്‍

സി) പല്ല്

ഡി) ഇനാമല്‍

20) പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാവശിഷ്ടങ്ങളില്‍ ബാക്ടീരിയകള്‍ പോഷണം നടത്തുമ്പോള്‍ ഉല്‍പാദിപ്പിക്കുന്ന —– ഇനാമലിനെ നശിപ്പിക്കുന്നു.

എ) ലാക്ടിക് ആസിഡ്

ബി) അസറ്റിക് ആസിഡ്

സി) സിട്രിക് ആസിഡ്

ഡി) ഫോമിക് ആസിഡ്

21) പാല്‍പ്പല്ലുകള്‍ മുളയ്ക്കാന്‍ തുടങ്ങുന്നത് എപ്പോഴാണ്

എ) ജനിക്കുമ്പോള്‍

ബി) ആറുമാസം പ്രായം

സി) ഒമ്പത് മാസം പ്രായം

ഡി) ഒരു വയസ്സ്

22) പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞു പോയശേഷം സ്ഥിര ദന്തങ്ങള്‍ വരുന്ന പ്രായം എത്രയാണ്

എ) 2 വയസ്സ്

ബി) 4 വയസ്സ്

സി) 6 വയസ്സ്

ഡി) വയസ്സ്

23) മനുഷ്യരെ ആഹാരവസ്തുക്കള്‍ കടിച്ചു മുറിക്കാന്‍ സഹായിക്കുന്ന ഉളിപ്പല്ലുകളുടെ എണ്ണം എത്രയാണ്

എ) 6 ബി) 8 സി) 10 ഡി) 12

24) മനുഷ്യരെ ആഹാരവസ്തുക്കള്‍ കടിച്ചു കീറാന്‍ സഹായിക്കുന്ന കോമ്പല്ലുകളുടെ എണ്ണം എത്രയാണ്

എ) നാല് ബി) എട്ട് സി) പത്ത് ഡി) പന്ത്രണ്ട്

25) മനുഷ്യരെ ആഹാരവസ്തുക്കള്‍ ചവച്ചരയ്ക്കാന്‍ സഹായിക്കുന്ന അഗ്രചര്‍ണകങ്ങളുടെ എണ്ണം എത്രയാണ്

എ) 6

ബി) 8

സി) 10

ഡി) 12

26) മനുഷ്യരെ ആഹാരവസ്തുക്കള്‍ ചവച്ചരയ്ക്കാന്‍ സഹായിക്കുന്ന ചര്‍ണകങ്ങളുടെ എണ്ണം എത്രയാണ്

എ) 6

ബി) 8

സി) 10

ഡി) 12

27) താഴെപ്പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതാണ്

എ) വായില്‍ നിന്ന് ആഹാരത്തെ അന്നനാളം വഴി ആമാശയത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നത് അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള പെരിസ്റ്റാള്‍സിസ് എന്ന പേരിലുള്ള ചലനമാണ്.

ബി) ആമാശഭത്തിയുടെ ചലനം മൂലം ആമാശയത്തില്‍വച്ച് ആഹാരം കുഴമ്പ് രൂപത്തിലാകുന്നു.

സി) ആമാശയം ഉല്‍പാദിപ്പിക്കുന്ന ദഹനരസങ്ങള്‍ ആഹാരത്തെ രാസീയമായി ദഹിപ്പിക്കുന്നു

ഡി) ഇവയെല്ലാം ശരിയാണ്

28) ചെറുകുടലിനെ സംബന്ധിച്ച പ്രസ്താവനയില്‍ ശരിയായത് ഏതാണ്

എ) ചെറുകുടലിന് ആറ് മീറ്ററോളം നീളമുണ്ട്

ബി) ആഹാരത്തിന്റെ ദഹനം പൂര്‍ത്തിയാകുന്നത് ചെറുകുടലില്‍ വച്ചാണ്

സി) ദഹിച്ച ആഹാരത്തിലെ പോഷകഘടകങ്ങള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് ചെറുകുടലില്‍ വച്ചാണ്

ഡി) ഇവയെല്ലാം

29) ദഹന വ്യവസ്ഥയില്‍ ധാതുലവണങ്ങള്‍ അടങ്ങിയ ജലം ആഗിരണം ചെയ്യുന്നത് എവിടെ വച്ചാണ്

എ) വായ്

ബി) ചെറുകുടല്‍

സി) വന്‍കുടല്‍

ഡി) ആമാശയം

30) ദഹനവ്യവസ്ഥയും മദ്യപാനവും സംബന്ധിച്ച പ്രസ്താവനയില്‍ ശരിയായത് ഏതാണ്

എ) മദ്യം ആമാശയത്തിലെ മൃദുലമായ പാളികളില്‍ വ്രണമുണ്ടാക്കുന്നു. ഇത് അള്‍സറിന് കാരണമാകുന്നു.

ബി) അമിതമായ മദ്യപാനം കരള്‍വീക്കത്തിന് കാരണമാകുന്നു

സി) വായ്, അന്നനാളം, കരള്‍, വന്‍കുടല്‍ എന്നിവിടങ്ങളില്‍ കാന്‍സര്‍ ഉണ്ടാകാന്‍ മദ്യം കാരണമാകുന്നു.

ഡി) ഇവയെല്ലാം ശരിയാണ്

31) പോഷണ പ്രക്രിയയിലെ ആദ്യ ഘട്ടം ഏതാണ്

എ) സ്വാംശീകരണം

ബി) സ്വീകരണം

സി) ദഹനം

ഡി) ആഗിരണം

32) ആഹാരത്തില്‍ അടങ്ങിയിട്ടുള്ള ജൈവഘടകങ്ങളെ ശരീരത്തിന് സ്വീകരിക്കാന്‍ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയ

എ) സ്വാംശീകരണം

ബി) സ്വീകരണം

സി) ദഹനം

ഡി) ആഗിരണം

33) ദഹിച്ച ആഹാരത്തെ ശരീരം സ്വീകരിക്കുന്ന പ്രക്രിയ ഏതാണ്

എ) സ്വാംശീകരണം

ബി) സ്വീകരണം

സി) ദഹനം

ഡി) ആഗിരണം

34) ആഗിരണം ചെയ്ത ആഹാര ഘടകങ്ങള്‍ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയ

എ) സ്വാംശീകരണം

ബി) സ്വീകരണം

സി) ദഹനം

ഡി) ആഗിരണം

35) ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറംതള്ളുന്ന പ്രക്രിയ

എ) സ്വാംശീകരണം

ബി) വിസര്‍ജനം

സി) ദഹനം

ഡി) ആഗിരണം

36) താഴെപറയുന്നവയില്‍ ശ്വാസകോശത്തില്‍ നിന്നും രക്തത്തിലേക്ക് എത്തുന്ന ഘടകം ഏതാണ്

എ) പോഷക ഘടകങ്ങള്‍

ബി) യൂറിയ

സി) കാര്‍ബണ്‍ ഡൈഓക്‌സൈഡ്

ഡി) ഓക്‌സിജന്‍

37) താഴെപറയുന്നവയില്‍ കോശങ്ങളില്‍ നിന്നും രക്തത്തിലേക്ക് എത്തുന്ന ഘടകം ഏതാണ്

എ) പോഷക ഘടകങ്ങള്‍

ബി) യൂറിയ

സി) കാര്‍ബണ്‍ ഡൈഓക്‌സൈഡ്

ഡി) ഓക്‌സിജന്‍

38) താഴെപറയുന്നവയില്‍ കരളില്‍ നിന്നും രക്തത്തിലേക്ക് എത്തുന്ന ഘടകം ഏതാണ്

എ) പോഷക ഘടകങ്ങള്‍

ബി) യൂറിയ

സി) കാര്‍ബണ്‍ ഡൈഓക്‌സൈഡ്

ഡി) ഓക്‌സിജന്‍

39) താഴെപറയുന്നവയില്‍ ചെറുകുടലില്‍ നിന്നും രക്തത്തിലേക്ക് എത്തുന്ന ഘടകം ഏതാണ്

എ) പോഷക ഘടകങ്ങള്‍

ബി) യൂറിയ

സി) കാര്‍ബണ്‍ ഡൈഓക്‌സൈഡ്

ഡി) ഓക്‌സിജന്‍

40) ശരീരത്തിലെ ഏറ്റവും പ്രധാന വിസര്‍ജ്ജനാവയവം

എ) ത്വക്ക് ബി) വൃക്ക സി) കിഡ്‌നി ഡി) ശ്വാസകോശം

41) രക്തത്തില്‍ നിന്നും വൃക്ക അരിച്ചു മാറ്റുന്ന പദാര്‍ത്ഥങ്ങളില്‍ ഉല്‍പ്പെടാത്തത് ഏതാണ്

എ) യൂറിയ

ബി) കാര്‍ബണ്‍ ഡൈയോക്‌സൈഡ്

സി) അധികമുള്ള ജലം

ഡി) ലവണങ്ങള്‍

ക്ലാസ്-7: അധ്യായം 4: അന്നപഥത്തിലൂടെ: ചോദ്യങ്ങളും ഉത്തരങ്ങളും

1) എ 2) ബി 3) ഡി 4) സി 5) എ 6) ബി 7) ബി 8) എ 9) സി 10) ഡി 11) ബി 12) ഡി 13) ബി 14) ബി 15) ബി 16) ഡി 17) ബി 18) സി 19) ഡി 20) എ 21) ബി 22) സി 23) ബി 24) എ 25) ബി 26) ഡി 27) ഡി 28) ഡി 29) സി 30) ഡി 31) ബി 32) സി 33) ഡി 34) എ 35) ബി 36) ഡി 37) സി 38) ബി 39) എ 40) ബി 41) ബി

Comments
Loading...