ഇന്ത്യന്‍ ഭരണഘടന: മാര്‍ക്ക് ഉറപ്പിക്കുന്ന 100 അടിസ്ഥാന ചോദ്യങ്ങള്‍

0

1) ഏത് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഇന്ത്യയ്ക്കുവേണ്ടി ഭരണഘടന നിര്‍മ്മിക്കുന്നതിനുള്ള ഭരണഘടനാ നിര്‍മ്മാണസഭ നിലവില്‍ വന്നത്-

കാബിനറ്റ് മിഷന്‍

2) ഇന്ത്യയില്‍ ഭരണഘടനാ നിര്‍മ്മാണ സഭ നിലവില്‍ വന്നതെന്നാണ്-

1946 ഡിസംബര്‍ 6

3) ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം നടന്നതെന്ന്-

1946 ഡിസംബര്‍ 9

4) വിവിധ ബ്രിട്ടീഷ് പ്രവിശ്യകളില്‍ നിന്നുള്ള നിയമനിര്‍മ്മാണ സഭകളില്‍ നിന്നുള്ള എത്ര പേരാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗങ്ങളായിരുന്നത്-

292

5) ഭരണഘടനാ നിര്‍മ്മാണസഭയിലെ നാട്ടുരാജ്യങ്ങളുടെ പ്രതിനിധികളുടെ എണ്ണം-

93

6) ചീഫ് കമ്മീഷണേഴ്‌സ് പ്രോവിന്‍സുകളില്‍ നിന്നും എത്ര പേര്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗങ്ങളായിരുന്നു-

നാല്

7) ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ രൂപീകരണ സമയത്തെ ആകെ അംഗങ്ങളുടെ എണ്ണം-

389

8) ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അവശേഷിച്ച അംഗങ്ങളുടെ എണ്ണം-

299

7) ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്ര മലയാളികള്‍ അംഗങ്ങളായിരുന്നു-

17

8) തിരുവിതാംകൂറില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം-

6

9) കൊച്ചിയില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം-

1

10) മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം-

9

11) യുണൈറ്റഡ് പ്രോവിന്‍സിനെ പ്രതിനിധാനം ചെയ്ത മലയാളി-

ഡോ ജോണ്‍ മത്തായി

12) ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗങ്ങളായിരുന്ന മലയാളി വനിതകള്‍ ആരെല്ലാം-

ആനി മസ്‌ക്രീന്‍ (തിരുവിതാംകൂര്‍), അമ്മു സ്വാമിനാഥന്‍ (മദ്രാസ്), ദാക്ഷായണി വേലായുധന്‍ (മദ്രാസ്)

13) ഭരണഘടനാ നിര്‍മ്മാണസഭയിലെ ഏക ദളിത് വനിത-

ദാക്ഷായണി വേലായുധന്‍

14) 1946 ഡിസംബര്‍ 6-ന് സഭയുടെ ആദ്യ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം-

207

15) ആദ്യ യോഗത്തില്‍ പങ്കെടുത്ത വനിതകളുടെ എണ്ണം-

9

16) ഭരണഘടനാ നിര്‍മ്മാണസഭയില്‍ ആദ്യം സംസാരിച്ചത്-

ആചാര്യ കൃപലാനി

17) ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അധ്യക്ഷന്‍-

സച്ചിദാനന്ദ സിന്‍ഹ

18) സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം-

സച്ചിദാനന്ദ സിന്‍ഹ

19) ഭരണഘടനാ നിര്‍മ്മാണസഭയുടെ സ്ഥിര അധ്യക്ഷന്‍-

ഡോ രാജേന്ദ്രപ്രസാദ്

20) ഡോ രാജേന്ദ്രപ്രസാദിനെ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത് എന്നാണ്-

1946 ഡിസംബര്‍ 11

21) ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ അധ്യക്ഷന്‍-

ഡോ ബി ആര്‍ അംബേദ്കര്‍

22) ഡ്രാഫ്റ്റിങ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം-

ഏഴ്

23) ഡ്രാഫ്റ്റിങ് കമ്മിറ്റി നിലവില്‍ വന്നത്-

1947 ഓഗസ്റ്റ് 29

24) ഭരണഘടനയുടെ കരട് പ്രസിദ്ധപ്പെടുത്തിയത്-

1948 ജനുവരിയില്‍

25) ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഉപാദ്ധ്യക്ഷന്‍മാര്‍-

ഹരേന്ദ്ര കൂമര്‍ മുഖര്‍ജി (എച്ച് സി മുഖര്‍ജി), വി ടി കൃഷ്ണാമാചാരി

26) സഭയുടെ നിയമോപദേഷ്ടാവ്-

ബിഎന്‍ റാവു

27) സഭ രൂപം നല്‍കിയ കമ്മിറ്റികളുടെ എണ്ണം-

22 (ഏറ്റവും പ്രധാനപ്പെട്ട 8 എണ്ണം)

28) ജനങ്ങള്‍ ഭരണഘടനയുടെ കരട് ചര്‍ച്ച ചെയ്യുന്നതിനും ഭേദഗതി നിര്‍ദ്ദേശിക്കുന്നതിനുമായി അനുവദിച്ച കാലയളവ്-

എട്ട് മാസം

29) കരടിന് നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതികളുടെ എണ്ണം-

7635 (ഇതില്‍ 2473 എണ്ണം ചര്‍ച്ചയ്‌ക്കെടുത്തു)

30) കരട് കമ്മിറ്റിയിലെ അംഗങ്ങള്‍ ആരെല്ലാം-

ഡോ ബി ആര്‍ അംബേദ്കര്‍, എന്‍ ഗോപാലസ്വാമി അയ്യങ്കാര്‍, അല്ലാടി കൃഷ്ണ സ്വാമി അയ്യര്‍, കെ എം മുന്‍ഷി, സയ്യദ് മുഹമ്മദ് സഹറുള്ള ഖാന്‍, ബിഎല്‍ മിട്ടാര്‍ (പിന്നീട് പകരക്കാരനായി എന്‍ മാധവറാവു നിയമിതനായി), ഡി പി ഖൈയ്താന്‍ (മരണശേഷം ടി ടി കൃഷ്ണമാചാരി നിയമിതനായി)

31) ഭരണഘടനാ നിര്‍മ്മാണ സഭ എത്ര തവണ യോഗം ചേര്‍ന്നു-

11 തവണ

32) ഭരണഘടന നിര്‍മ്മാണ സഭ എത്ര കാലയളവ് എടുത്താണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്-

2 വര്‍ഷം 11 മാസം 17 ദിവസം

33) ഭരണഘടനാ നിര്‍മ്മാണസഭയുടെ ആദ്യ യോഗം നടന്നത്-

കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, ഡല്‍ഹി

34) കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍ ഇപ്പോള്‍ അറിയപ്പെടുന്ന പേര്-

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍

35) നിയമനിര്‍മ്മാണസഭയെന്ന (ഇടക്കാല പാര്‍ലമെന്റ്) നിലയ്ക്ക് ഭരണഘടനാ നിര്‍മ്മാണസഭ ആദ്യമായി അസംബ്ലി ചേംബറില്‍ സമ്മേളിച്ചത് എന്നാണ്-

1947 നവംബര്‍ 17

36) ഇന്ത്യന്‍ നിയമനിര്‍മ്മാണ സഭയുടെ ആദ്യത്തെ സ്പീക്കര്‍-

ജി വി മാവ്‌ലങ്കര്‍

37) ഭരണഘടനാ നിര്‍മ്മാണസഭ ഭരണഘടനയെ അംഗീകരിച്ചത് എന്നാണ്-

1949 നവംബര്‍ 26-ന്

38) ഭരണഘടനയില്‍ സഭാംഗങ്ങള്‍ ഒപ്പുവച്ചത് എന്നാണ്-

1950 ജനുവരി 24-ന്

39) ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്-

1950 ജനുവരി 26-ന്

40) ഇന്ത്യയുടെ ആദ്യ പൊതുതിരഞ്ഞെടുപ്പിലൂടെ (1951-52) പാര്‍ലമെന്റ് നിലവില്‍ വരുന്നത് വരെ താല്‍ക്കാലിക പാര്‍ലമെന്റായി പ്രവര്‍ത്തിച്ചത് ഏതാണ്

ഭരണഘടനാ നിര്‍മ്മാണസഭ

41) ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച വ്യക്തി-

മാനവേന്ദ്രനാഥ റോയ്

42) ജവഹര്‍ലാല്‍ നെഹ്‌റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്-

1946 ഡിസംബര്‍ 13

43) ലക്ഷ്യ പ്രമേയം ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത്-

1947 ജനുവരി 22

44) ഭരണഘടനാ നിയമനിര്‍മ്മാണസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി-

ഫ്രാങ്ക് ആന്റണി

45) ഭരണഘടനയുടെ ചീഫ് ഡ്രാഫ്റ്റ്‌സ്മാന്‍-

എസ് എന്‍ മുഖര്‍ജി

46) ഭരണഘടനാ നിര്‍മ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത്-

1947 ജൂലൈ 22

47) ഭരണഘടനാ നിര്‍മ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്-

1950 ജനുവരി 24

48) ഭരണഘടനാ നിര്‍മ്മാണസഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്-

1950 ജനുവരി 24

49) ഭരണഘടനാ നിര്‍മ്മാണസഭ ദേശീയ മുദ്രയെ അംഗീകരിച്ചത്-

1950 ജനുവരി 26

50) ഭരണഘടനയുടെ അന്തിമ കരട് രൂപം ആദ്യമായി അംബേദ്കര്‍ സഭയില്‍ അവതരിപ്പിച്ചത്-

1948 നവംബര്‍ 4

51) ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി-

ഡോ ബി ആര്‍ അംബേദ്കര്‍

52) ഇന്ത്യന്‍ ഭരണഘടനയുടെ ലേയൗട്ട് തയ്യാറാക്കിയത്-

നന്ദലാല്‍ ബോസ്

53) കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്-

പ്രേം ബിഹാരി നരെയ്ന്‍ റായ്‌സാദ്

54) ഹിന്ദി കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്-

വസന്ത് കൃഷ്ണന്‍

55) ഭരണഘടനാ നിര്‍മ്മാണസഭയുടെ സെക്രട്ടറി-

എച്ച് വി ആര്‍ അയ്യങ്കാര്‍

56) ഭരണഘടനയുടെ നിര്‍മ്മാണത്തിന് ചെലവായ തുക-

64 ലക്ഷം

57) ദേശീയ നിയമദിനം-

നവംബര്‍ 26

58) ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ___________

395 അനുച്ഛേദങ്ങളും 8 പട്ടികകളും 22 ഭാഗങ്ങളും ഉണ്ടായിരുന്നു

59) യൂണിയന്‍ പവര്‍ കമ്മിറ്റി ചെയര്‍മാന്‍-

ജവഹര്‍ലാല്‍ നെഹ്‌റു

60) യൂണിയന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി-

ജവഹര്‍ലാല്‍ നെഹ്‌റു

61) പ്രൊവിന്‍ഷ്യല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി-

സര്‍ദാര്‍വല്ലഭ് ഭായ് പട്ടേല്‍

62) മൗലികാവകാശ കമ്മിറ്റി ചെയര്‍മാന്‍-

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍

63) മൗലികാവകാശ സബ് കമ്മിറ്റി ചെയര്‍മാന്‍-

ജെ ബി കൃപലാനി

64) ന്യൂനപക്ഷ കമ്മിറ്റി ചെയര്‍മാന്‍-

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍

65) ന്യൂനപക്ഷ സബ് കമ്മിറ്റി ചെയര്‍മാന്‍-

എച്ച് സി മുഖര്‍ജി

66) റൂള്‍സ് ഓഫ് പ്രൊസിജ്യര്‍ കമ്മിറ്റി ചെയര്‍മാന്‍-

ഡോ രാജേന്ദ്രപ്രസാദ്

67) സ്റ്റേറ്റ്‌സ് കമ്മിറ്റി ചെയര്‍മാന്‍-

ജവഹര്‍ലാല്‍ നെഹ്‌റു

68) സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍-

ഡോ രാജേന്ദ്രപ്രസാദ്

69) ഭരണഘടനാ നിര്‍മ്മാണ പ്രവര്‍ത്തന കമ്മിറ്റി ചെയര്‍മാന്‍-

ജി വി മാവ്‌ലങ്കര്‍

70) ഓര്‍ഡര്‍ ഓഫ് ബിസിനസ് കമ്മിറ്റി ചെയര്‍മാന്‍-

കെ എം മുന്‍ഷി

71) ഹൗസ് കമ്മിറ്റി ചെയര്‍മാന്‍-

പട്ടാഭി സീതാരാമയ്യ

72) അഡ്‌ഹോക്ക് കമ്മിറ്റി ഓണ്‍ നാഷണല്‍ ഫ്‌ളാഗ് ചെയര്‍മാന്‍-

ഡോ രാജേന്ദ്രപ്രസാദ്

73) ഭരണഘടനാ കരട് പരിശോധനയ്ക്കുള്ള പ്രത്യേക കമ്മിറ്റി ചെയര്‍മാന്‍-

അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍

74) ക്രഡന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍-

അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍

75) ഫിനാന്‍സ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍-

ഡോ രാജേന്ദ്രപ്രസാദ്

76) ചീഫ് കമ്മീഷണേഴ്‌സ് പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി-

പട്ടാഭി സീതാരാമയ്യ

77) തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനം-

റിപ്പബ്ലിക്ക്

78) ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ആശയങ്ങളും തത്വങ്ങളും നിയമങ്ങളും അടങ്ങുന്ന ആധികാരിക പ്രമാണം-

ഭരണഘടന

79) രാഷ്ട്രത്തിന്റെ ഭരണം നടത്തുന്നതിനുള്ള നിയമങ്ങള്‍ ആവിര്‍ഭവിക്കുന്നത്-

ഭരണഘടനയില്‍ നിന്ന്

80) ഭരണഘടനയുടെ ആമുഖം എഴുതിയത്-

ജവഹര്‍ലാല്‍ നെഹ്‌റു

81) ഇന്ത്യന്‍ ഭരണഘടനയുടെ സത്തയും ഭരണഘടനയുടെ താക്കോലും-

ആമുഖം

82) ഭരണഘടനാ നിര്‍മ്മാണസഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി-

പരോക്ഷ തിരഞ്ഞെടുപ്പ്

83) 1950 ജനുവരി 24-ന് ഭരണഘടന അന്തിമമായി പാസാക്കിയപ്പോള്‍ അതില്‍ ഒപ്പുവച്ചവരുടെ എണ്ണം-

284

84) ഭരണഘടനാ നിര്‍മ്മാണസഭയിലെ പട്ടികവിഭാഗത്തില്‍പ്പെട്ട അംഗങ്ങളുടെ എണ്ണം-

28

85) ഭരണഘടനാ നിര്‍മ്മാണസഭയില്‍ 82 ശതമാനം സീറ്റുകള്‍ ഉണ്ടായിരുന്ന പാര്‍ട്ടി-

കോണ്‍ഗ്രസ്

86) ഇന്ത്യന്‍ ഭരണഘടന ബ്രിട്ടണില്‍ നിന്നും കടംകൊണ്ടിട്ടുള്ള വ്യവസ്ഥകള്‍ ഏതെല്ലാം-

കേവല ഭൂരിപക്ഷ വ്യവസ്ഥ,

പാര്‍ലമെന്ററി ഭരണസംവിധാനം,

നിയമവാഴ്ചയെന്ന ആശയം, സ്പീക്കര്‍,

നിയമനിര്‍മ്മാണ നടപടിക്രമം,

ഏക പൗരത്വം,

കാബിനറ്റ് സംവിധാനം,

റിട്ടുകള്‍,

ദ്വിമണ്ഡല സഭ,

പാര്‍ലമെന്റിന്റെ പ്രത്യേകാധികാരങ്ങള്‍,

രാഷ്ട്രത്തലവന് നാമമാത്രമായ അവകാശങ്ങള്‍,

പ്രധാനമന്ത്രി,

സിഎജിയുടെ ഓഫീസ്.

87) ഇന്ത്യന്‍ ഭരണഘടന അമേരിക്കന്‍ ഭരണഘടനയില്‍ നിന്നും കടംകൊണ്ടിട്ടുള്ള വ്യവസ്ഥകള്‍-

മൗലികാവകാശം,

നീതിന്യായ പുനപരിശോധന അധികാരം,

നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്ര്യം,

ലിഖിത ഭരണഘടന,

സുപ്രീംകോടതി,

ആമുഖം,

പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ്,

ഉപരാഷ്ട്രപതിയുടെ ചുമതലകള്‍

88) അയര്‍ലണ്ടിന്റെ ഭരണഘടനയില്‍ നിന്നും കടംകൊണ്ടിട്ടുള്ള വ്യവസ്ഥകള്‍-

രാഷ്ട്രനയവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശകതത്വങ്ങള്‍,

രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ്,

രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള രാഷ്ട്രപതിയുടെ അധികാരം

89) ഫ്രാന്‍സിന്റെ ഭരണഘടനയില്‍ നിന്നും കടംകൊണ്ടിട്ടുള്ള വ്യവസ്ഥകള്‍-

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങള്‍,

റിപ്പബ്ലിക്ക്

90) കനേഡിയന്‍ ഭരണഘടനയില്‍ നിന്നും കടംകൊണ്ടിട്ടുള്ള വ്യവസ്ഥകള്‍-

അര്‍ദ്ധ ഫെഡറല്‍ സര്‍ക്കാര്‍,

അവശിഷ്ടാധികാരമെന്ന ആശയം,

യൂണിയന്‍,

സ്റ്റേറ്റ് ലിസ്റ്റുകള്‍

91) ഓസ്‌ട്രേലിയന്‍ ഭരണഘടനയില്‍ നിന്നും കടംകൊണ്ടിട്ടുള്ള വ്യവസ്ഥകള്‍-

കണ്‍കറന്റ് ലിസ്റ്റ്,

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം

92) ജര്‍മ്മനിയില്‍ നിന്നും കടം കൊണ്ടിട്ടുള്ളത്-

അടിയന്തരാവസ്ഥയില്‍ മൗലികാവകാശങ്ങള്‍ റദ്ദാക്കുന്നത്

93) 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ നിന്നും കടം കൊണ്ടിട്ടുള്ളവ-

ഗവര്‍ണര്‍, ഫെഡറല്‍ കോടതി,

പബ്ലിക് സര്‍വീസ് കമ്മീഷന്‍,

അടിയന്തരാവസ്ഥ എന്ന ആശയം

92) റഷ്യയില്‍ നിന്നും കടം കൊണ്ടിട്ടുള്ളത്-

മൗലികാവകാശങ്ങള്‍

93) ആമുഖത്തിലെ സാഹോദര്യം എന്ന വാക്ക് നിര്‍ദ്ദേശിച്ചത്-

ഡോ ബി ആര്‍ അംബേദ്കര്‍

94) ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്-

ഒരു തവണ

95) 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്ത വാക്കുകള്‍-

സോഷ്യലിസം, മതേതരത്വം.

96) 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം രാജ്യത്തിന്റെ ഐക്യം എന്ന പ്രയോഗത്തിന് വരുത്തിയ മാറ്റം-

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും

97) ആമുഖം ഭേദഗതി ചെയ്യുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി-

ഇന്ദിരാഗാന്ധി

98) ആമുഖം ഭേദഗതി ചെയ്യുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രപതി-

ഫക്രുദീന്‍ അലി അഹമ്മദ്

99) ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള തിയതി-

1949 നവംബര്‍ 26

100) ആമുഖം ആരംഭിക്കുന്നത്-

ഭാരതത്തിലെ ജനങ്ങളായ നാം

silver leaf psc academy
ഇന്ത്യന്‍ ഭരണഘടന: മാര്‍ക്ക് ഉറപ്പിക്കുന്ന 100 അടിസ്ഥാന ചോദ്യങ്ങള്‍
Comments
Loading...