എല്ലാവര്‍ക്കും തുല്യ നിയമ പരിരക്ഷ എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്ന രാജ്യമേത്

0

1) രാഷ്ട്രത്തലവന് നാമമാത്രമായ അധികാരം എന്ന ആശയം ഇന്ത്യ ഏത് രാജ്യത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്

ബ്രിട്ടണ്‍

2) ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഫെഡറല്‍ ജുഡീഷ്യറിയുടെ അധികാരങ്ങള്‍ സംബന്ധമായ വ്യവസ്ഥകള്‍ കടം കൊണ്ടിരിക്കുന്നത് ഏത് ബ്രിട്ടീഷ് നിയമത്തില്‍നിന്നാണ്

1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്

3) പാര്‍ലമെന്റിന്റെ അധോസഭയില്‍ അംഗത്വമുള്ളയാള്‍ പ്രധാനമന്ത്രിയാകുക എന്ന പാരമ്പര്യം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തെ മാതൃകയാക്കിയാണ്

ബ്രിട്ടണ്‍

4) ഇന്ത്യയിലെ പ്രധാനമന്ത്രി പദവിക്ക് സാദൃശ്യം ഏത് രാജ്യത്തേതുമായിട്ടാണ്

ബ്രിട്ടണ്‍

5) ഇന്ത്യയിലെ കമ്മിറ്റി സമ്പ്രദായത്തിന് സാദൃശ്യം ഏത് രാജ്യത്തോടാണ്

ബ്രിട്ടണ്‍

6) കൂട്ടുത്തരവാദിത്വത്തിന്റെ തത്വങ്ങള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തില്‍ നിന്നാണ്

ബ്രിട്ടണ്‍

7) ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന രീതി ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തില്‍ നിന്നാണ്

ബ്രിട്ടണ്‍

8) ദ്വിമണ്ഡല പാര്‍ലമെന്റ് എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്ന രാജ്യം ഏതാണ്

ബ്രിട്ടണ്‍

9) ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് നിയമമേത്

1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്

10) ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ പരോക്ഷമായി ആവിഷ്‌കരിച്ചിക്കപ്പെട്ടിട്ടുള്ള ഫെഡറല്‍ സംവിധാനത്തിന്റെ ആശയങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് നിയമനിര്‍മാണത്തേത്

1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്

11) ഇന്ത്യയിലെ ക്യാബിനറ്റ് സമ്പ്രദായം രൂപംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ്

ബ്രിട്ടണ്‍

12) റിട്ടുവ്യവഹാരത്തിന്റെ ആശയങ്ങള്‍ ഇന്ത്യ കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തില്‍ നിന്നാണ്

ബ്രിട്ടണും

13) ഏകപൗരത്വം എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ്

ബ്രിട്ടണ്‍

14) കൂടുതല്‍ അധികാരങ്ങള്‍ പാര്‍ലമെന്റിന്റെ അധോസഭയായ ലോകസഭയ്ക്ക് നല്‍കിയിരിക്കുന്നത് ഏത് രാജ്യത്തെ മാതൃകയാക്കിയാണ്

ബ്രിട്ടണ്‍

15) നിയമനിര്‍മ്മാണത്തിന്റെ നടപടിക്രമങ്ങള്‍ക്ക് ഇന്ത്യ മാതൃകയാക്കിയിരിക്കുന്ന രാജ്യം

ബ്രിട്ടണ്‍

16)നിയമനിര്‍മ്മാണ സഭയുടെ പ്രിവിലേജ് ഇന്ത്യയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് ഏത് രാജ്യത്തെ മാതൃകയാക്കിയാണ്

ബ്രിട്ടണ്‍

17) നിയമവാഴ്ചയുടെ ആശയത്തിലേക്ക് ഇന്ത്യ മാതൃകയാക്കിയിരിക്കുന്നത് ഏത് രാജ്യത്തെയാണ്

ബ്രിട്ടണ്‍

18) ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിനുള്ള അധികാരം സുപ്രീംകോടതിക്ക് നല്‍കിയിരിക്കുന്നത് ഏത് രാജ്യത്തിന്റെ മാതൃകയിലാണ്

യുഎസ്എ

19) മൗലികാവകാശങ്ങള്‍ എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്ന രാജ്യം

യുഎസ്എ

20) ഇന്ത്യയില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഏത് രാജ്യത്തിനുനിന്ന് കടംകൊണ്ട തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്

ബ്രിട്ടണ്‍

21) രാജ്യത്തലവന് പ്രസിഡന്റ് എന്ന പേര് നല്‍കിയിരിക്കുന്നത് ഏത് രാജ്യത്തെ അനുകരിച്ചാണ്

യുഎസ്എ

22) ലിഖിത ഭരണഘടന എന്ന ആശയത്തിനു ഇന്ത്യയ്ക്ക് കടപ്പാട് ഏത് രാജ്യത്തോടാണ്

യുഎസ്എ

23) എല്ലാവര്‍ക്കും തുല്യ നിയമ പരിരക്ഷ എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്ന രാജ്യമേത്

യുഎസ്എ

24) സായുധ സേനകളുടെ പരമോന്നതമേധാവിയായി പ്രസിഡന്റ് അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് രാജ്യത്തെ അനുകരിച്ചാണ്

യുഎസ്എ

25) സിവില്‍ സര്‍വീസിന്റെ ഘടനയ്ക്ക് ഇന്ത്യ മാതൃകയാക്കിയിരിക്കുന്നത് ഏത് രാജ്യത്തെയാണ്

ബ്രിട്ടണ്‍

Comments
Loading...