- പെട്ടെന്ന് പൊട്ടിപ്പുറപ്പെടാനുള്ള പ്രധാന കാരണം- എന്‍ഫീല്‍ഡ് തോക്കില്‍ പന്നി, പശു എന്നിവയുടെ കൊഴുപ്പ് പുരട്ടിയ തിരകള്‍ ഉപയോഗിച്ച് വെടിവയ്ക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിച്ചത്
- മറ്റ് കാരണങ്ങള്‍- 1848-ലെ ദത്തവകാശ നിരോധന നിയമം, 1854-ലെ പോസ്റ്റോഫീസ് നിയമം, 1856-ലെ ഹിന്ദു വിധവാ പുനര്‍വിവാഹ നിയമം, മതപരിവര്‍ത്തനത്തിന് എതിരായ അസംതൃപ്തി, സൈനികര്‍ക്ക് കുറഞ്ഞ ശമ്പളം ലഭിക്കുന്നത്.
- 1857-ലെ കലാപം ആരംഭിച്ച സ്ഥലം- മീററ്റ്, ഉത്തര്‍പ്രദേശ്
- ആരംഭിച്ച തിയതി- 1857 മെയ് 10
- ലഹള അവസാനിച്ചത്- 1858 ജൂലൈ
- ആദ്യ രക്തസാക്ഷി- മംഗള്‍ പാണ്ഡേ
- പാണ്ഡേയെ തൂക്കിക്കൊന്നത്- 1857 ഏപ്രില്‍ 8-ന്
- 34-ാം ബംഗാള്‍ നേറ്റീവ് ഇന്‍ഫന്ററി റെജിമെന്റിലാണ് മംഗള്‍ പാണ്ഡേ ഉള്‍പ്പെട്ടിരുന്നത്
- 1857 മാര്‍ച്ച് 29-ന് മംഗള്‍ പാണ്ഡേ വധിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍- ജയിംസ് ഹ്യൂസണ്‍
- ഹ്യൂസനെ വധിക്കാന്‍ ശ്രമിച്ചതിന് പാണ്ഡേയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥന്‍- ജോണ്‍ ഹെയ്‌സി
- 1857 ഏപ്രില്‍ 21-ന് ഈ ഉത്തരവ് ലംഘിച്ചതിന് ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്ന ഇന്ത്യാക്കാരനായ ഉദ്യോഗസ്ഥന്‍- ജമാദാര്‍ ഈശ്വരി പ്രസാദ്
- കലാപകാരികളുടെ രഹസ്യമുദ്ര- ചപ്പാത്തിയും ചുവന്ന താമരയും
- വിപ്ലവകാരികള്‍ ആദ്യം പിടിച്ചെടുത്ത പ്രദേശം- ഡല്‍ഹി (1857 മെയ് 12)
- വിപ്ലവകാരികള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചത്– ബഹദൂര്‍ഷാ രണ്ടാമന്‍
- ബ്രിട്ടീഷുകാര്‍ കീഴടക്കിയ ബഹദൂര്‍ഷാ രണ്ടാമനെ നാടുകടത്തിയത്- ബര്‍മയിലെ റംഗൂണിലേക്ക്
- ബഹദൂര്‍ഷായെ കീഴടക്കിയ ദിവസം- 1857 സെപ്തംബര്‍ 20
- കീഴടക്കിയ സൈനിക ഉദ്യോഗസ്ഥന്‍- മേജര്‍ വില്യം ഹോഡ്‌സണ്‍
- പേഷ്വാ ബാജിറാവുവിന്റെ ദത്ത് പുത്രന്‍- നാനാസാഹിബ്
- നാനാസാഹിബിന്റെ യഥാര്‍ത്ഥ പേര്- ദോണ്ഡുപാണ്ഡേ
- നാനാസാഹിബ് കലാപത്തിന് നേതൃത്വം നല്‍കിയ സ്ഥലം- കാണ്‍പൂര്‍
- മൂന്നാം നെപ്പോളിയന്‍ എന്ന് അപരനാമത്തില്‍ അറിയപ്പെടുന്നത്- നാനാസാഹിബ്
- 1857-ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം- നാനാസാഹിബ്
- നാനാസാഹിബിന്റെ കമാന്‍ഡര്‍- താന്തിയാതോപ്പി
- ഗറില്ലാ യുദ്ധ മുറ ഉപയോഗിച്ച വിപ്ലവകാരി- താന്തിയാതോപ്പി
- താന്തിയാതോപ്പിയുടെ യഥാര്‍ത്ഥ നാമം- രാമചന്ദ്രപാണ്ഡു രംഗ
- വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍- കാനിംഗ് പ്രഭു
- ബ്രിട്ടീഷ് സൈനിക തലവന്‍- കോളിന്‍ കാംബെല്‍
- ബ്രിട്ടീഷ് രാജ്ഞി- വിക്ടോറിയ രാജ്ഞി
- ബ്രിട്ടീഷ് പ്രധാനമന്ത്രി- പാല്‍മേസ്റ്റണ്‍ പ്രഭു
കലാപ നേതാക്കളും കലാപ സ്ഥലങ്ങളും
- റാണി ലക്ഷ്മിബായി- ഝാന്‍സി, ഗ്വാളിയോര്‍
- താന്തിയാതോപ്പി- ഗ്വാളിയോര്‍
- കണ്‍വര്‍സിംഗ്- ബീഹാറിലെ ജഗദീഷ്പൂര്‍
- ഭക്ത്ഖാന്‍- ഡല്‍ഹി
- നാനാസാഹിബ്- കാണ്‍പൂര്‍
- മൗലവി അഹമ്മദുള്ള- ഫൈസാബാദ്
- ബീഗം ഹസ്രത്ത് മഹല്‍- ഫൈസാബാദ്, ലഖ്‌നൗ, ആഗ്ര, ഔധ്
- ഖാന്‍ ബഹാദൂര്‍- ബറെയ്‌ലി, റോഹില്‍ഖണ്ഡ്
- കദംസിംഗ്- മീററ്റ്
- ലിയാഖത്ത് അലി- അലഹബാദ്
- ദേവി സിംഗ്-മഥുര
- ജയ്ദയാല്‍- കോട്ട
- റാവു തുലാറാം- ഹരിയാന
- മണിറാം ദത്ത- അസ്സം
- ഷാ മല്‍- ബറൗത്ത് പര്‍ഗാന, ഉത്തര്‍പ്രദേശ്
- 1857-ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത്- വി ഡി സവര്‍ക്കര്‍
- ശിപായി ലഹള- ജോണ്‍ ലോറന്‍സ്, സീലി
- ഫ്യൂഡല്‍ റിവോള്‍ട്ട്- എം എന്‍ റോയ്
- ആഭ്യന്തര കലാപം- എസ് ബി ചൗധരി
- ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്തത്- കാറല്‍ മാര്‍ക്‌സ്
Explained: ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം- 1857
- Design