1) കുക്ക പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്
ബാബാ രാം സിംഗ്
2) മുക്കോലപ്പെരുമാള്‍ എന്ന ശില്‍പം ആരുടെയാണ്
കാനായി കുഞ്ഞിരാമന്‍
3) അന്താരാഷ്ട്ര അളവ് തൂക്ക ബ്യൂറോ എവിടെയാണ്
പാരീസ്
4) 1799-ല്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ പോളിഗാര്‍ യുദ്ധത്തിന്റെ നേതാവ്
വീരപാണ്ഡ്യ കട്ടബൊമ്മന്‍
5) ജലോപരിതലത്തില്‍ ബ്ലേഡ് പൊങ്ങി നില്‍ക്കാന്‍ കാരണമായ ബലമേത്
പ്രതലബലം
6) ദ്രവ്യവും ഊര്‍ജ്ജവും ഒരു അസ്തിത്വത്തിന്റെ രണ്ട് ഭിന്നരൂപങ്ങള്‍ മാത്രമാണ് എന്ന് സമര്‍ത്ഥിച്ച ശാസ്ത്രജ്ഞന്‍
ഐന്‍സ്റ്റീന്‍
7) പഴശ്ശി കലാപം പ്രമേയമാക്കിയ കേരള വര്‍മ്മ പഴശി രാജ എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്
എം ടി വാസുദേവന്‍ നായര്‍
8) സുപ്രീംകോടതിയുടെ ഉദ്ഭവാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
131
9) ഡിസ്‌കിന്റെ ആകൃതിയിലുള്ള രക്തകോശം ഏത്
അരുണ രക്താണുക്കള്‍
10) ജ്യോതി റാവു ഫുലെയെ വളരെയധികം സ്വാധീനിച്ച തോമസ് പൈന്‍ എഴുതിയ പുസ്തകം
ദി റൈറ്റ്‌സ് ഓഫ് മാന്‍
11) കേരളത്തിലെ ആദ്യത്തെ ഹൈടെക് ഗ്രാമപഞ്ചായത്ത്
പാമ്പാക്കുട
12) കേരളത്തിലെ അവതരണ കലകളുടെ രാജാവ് എന്നറിയപ്പെടുന്നത്
കഥകളി
13) വൈദ്യുത വിശ്‌ളേഷണത്തിലൂടെ ഒരു ലോഹത്തില്‍ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ
ഇലക്ട്രോ പ്ലേറ്റിങ്
14) നെഗറ്റീവ് താപനില കാണിക്കാത്ത സ്‌കെയില്‍
കെല്‍വിന്‍
15) സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില എത്ര ഡിഗ്രി സെല്‍ഷ്യസ് ആണ്
5,500
16) സിന്ധുവിന്റെ പോഷകനദികളില്‍ ഏറ്റവും നീളം കൂടിയത്
സത്‌ലജ്
17) കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ആരാണ് പരിശോധിക്കുന്നത്
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി
18) കൃത്രിമ പേസ് മേക്കറിന്റെ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്
വില്‍സണ്‍ ഗേറ്റ് ബാച്ച്
19) കാലിഡോസ്‌കോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ദര്‍പ്പണം
സമതല ദര്‍പ്പണം
20) ശരീരത്തിലെ ഏത് അവയവുമായി ബന്ധപ്പെട്ടതാണ് പക്വാശയം
ചെറുകുടല്‍