1) കേരളത്തിന്റെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം
ഹരിപ്പാട് സുബ്രഹ്‌മണ്യക്ഷേത്രം
2) കേരളത്തിലെ പക്ഷി സങ്കേതങ്ങള്‍
തട്ടേക്കാട്, മംഗളവനം
3) കേരളത്തിലെ നദികളില്‍ ഏറ്റവും ചെറുത് ഏതാണ്
മഞ്ചേശ്വരം
4) കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ അസംബ്ലി മണ്ഡലം ഏതാണ്
നെയ്യാറ്റിന്‍കര
5) കേരളത്തിലാദ്യമായി ടെലഫോണ്‍ സ്ഥാപിച്ചത് എവിടെയാണ്
തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ (1931)
6) കേരളത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം ഏതാണ്
മെഡിക്കല്‍ ട്രസ്റ്റ്, എറണാകുളം
7) കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായ ആദ്യത്തെ ദക്ഷിണേന്ത്യക്കാരന്‍ ആരാണ്
കെ സച്ചിദാനനന്ദന്‍
8) ലോകമഹായുദ്ധങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവഹാനി സംഭവിച്ച ഭൂഖണ്ഡം ഏതാണ്
യൂറോപ്പ്
9) വൈശേഷിക ദര്‍ശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്
കണാദമുനി
10) സംഗീതജ്ഞനെന്നും പേരുകേട്ട തിരുവിതാംകൂര്‍ രാജാവ് ആരാണ്
സ്വാതി തിരുനാള്‍
11) സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏതാണ്
സാമവേദം
12) സംഗീതജ്ഞനായിരുന്ന ഗുപ്തരാജാവ് ആരാണ്
സമുദ്രഗുപ്തന്‍
13) സഞ്ജയ് ഗാന്ധി ദേശീയ പാര്‍ക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
മഹാരാഷ്ട്ര
14) സുവര്‍ണ നഗരകവാടം എന്നറിയപ്പെടുന്നത്
സാന്‍ഫ്രാന്‍സിസ്‌കോ
15) സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരാണ്
സി ആര്‍ ദാസ്
16) സിസ്റ്റര്‍ നിവേദിത ആരുടെ ശിഷ്യയാണ്
സ്വാമി വിവേകാനന്ദന്‍
17) ഗാഥാസപ്തശതി രചിച്ചതാര്
ഹാലന്‍
18) ഗാന്ധിജിയുടെ വധത്തോടെ നിരോധിക്കപ്പെട്ട സംഘടന ഏതാണ്
ആര്‍ എസ് എശ്
19) ഗാന്ധിജിയുടെ പ്രവര്‍ത്തനമേഖലയായിരുന്ന ദക്ഷിണാഫ്രിക്കന്‍ പ്രവിശ്യ ഏതാണ്
നേറ്റാള്‍
20) ഗാന്ധിജിയുടെ പിതാവ് വഹിച്ചിരുന്ന ഔദ്യോഗിക പദവി ഏതാണ്
പോര്‍ബന്തറിലെ ദിവാന്‍
- Design