നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പത്താംതല പ്രാഥമിക പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി പി എസ് സി ഒരു അവസരം കൂടി നല്‍കും. ആദ്യ 5 ഘട്ടങ്ങളില്‍ എഴുതാന്‍ കഴിയാത്തവര്‍ക്കാണ് അവസരം നല്‍കുന്നത്.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവ നടത്തിയ പരീക്ഷ, അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നവര്‍, കോവിഡ്, പരീക്ഷാ ദിവസം വിവാഹം, പ്രസവം എന്നിവ കാരണം പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ ഈ മാസം 24-ന് മുമ്പ് അപേക്ഷ നല്‍കണം.
അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ചികിത്സാ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. അപേക്ഷകള്‍ എന്ന വിലാസത്തിലേക്ക് അയക്കണം. അവസാനഘട്ടം പരീക്ഷ നടക്കുന്ന ജൂലായ് 24-ന് അവസരം ലഭിക്കും.