മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ അഗ്നിചിറകുകള്‍ എന്ന പുസ്തകത്തിന്റെ ഓഡിയോ രൂപത്തിന് ശബ്ദം നല്‍കിയതാര്
1) ടാഗോര്‍ ഗീതാഞ്ജലി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് അവതാരിക എഴുതിയ സാഹിത്യകാരനാര്
ഡബ്ല്യു ബി യേറ്റ്‌സ്
2) 1915-ല്‍ സാഹിത്യത്തിനുള്ള നോബെല്‍ സമ്മാനം ലഭിച്ച ജീന്‍ ക്രിസ്റ്റഫ് എന്ന കൃതിയുടെ കര്‍ത്താവ്
റൊമാങ് റൊളാങ്
3) ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ സൃഷ്ടിച്ച അനിമേറ്റര്‍മാര്‍
വില്യം ഹന്ന, ജോസഫ് ബാര്‍ബറ
4) ഇന്ത്യന്‍ നാടകങ്ങളില്‍ കര്‍ട്ടന്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് എവിടെ നിന്ന് പ്രചോദനം ലഭിച്ചിട്ടാണ്
ഗ്രീക്കുകാര്‍
5) സംഘകാല സാഹിത്യത്തിലെ ഏക മുത്തമിഴ് കാവ്യമെന്ന് നിരൂപകര്‍ പ്രശംസിക്കുന്ന കൃതി
ചിലപ്പതികാരം
6) പൂക്കളെ ക്രമീകരിക്കുന്നതിനുവേണ്ടി ജപ്പാനില്‍ രൂപംകൊണ്ട കലാരൂപത്തിന്റെ പേര്
ഇക്ബാന
7) മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ അഗ്നിചിറകുകള്‍ എന്ന പുസ്തകത്തിന്റെ ഓഡിയോ രൂപത്തിന് ശബ്ദം നല്‍കിയതാര്
ഗിരീഷ് കര്‍ണാഡ്
8) വേട്ടയാടലും കാട്ടുവിഭവങ്ങള്‍ ശേഖരിക്കലുമായി കഴിഞ്ഞിരുന്ന ജനങ്ങള്‍ സംഘകാലത്ത് ഏത് തിണയിലാണ് ജീവിച്ചിരുന്നത്
കുറിഞ്ചി
9) ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്ന പട്ടണം
പുനെ
10) ഇളങ്കോവടികളുടെ പ്രശസ്തമായ കൃതി
ചിലപ്പതികാരം