1. ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ അംബേദ്കര്‍ വിശേഷിപ്പിച്ച അനുച്ഛേദം ഏത്?
32
2. ഇന്ത്യ പിന്തുടരുന്ന കാര്യനിര്‍വ്വഹണ രീതി ഏത്?
പാര്‍ലമെന്ററി വ്യവസ്ഥ
3. സോളിസിറ്റര്‍ ജനറലിന്റെ നിയമനം നിര്വഹിക്കുന്നതാര്?
രാഷ്ട്രപതി
4. സംരക്ഷണ ഓഫീസര്‍ ഗാര്‍ഹിക സംഭവ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ആര്‍ക്ക്
മജിസ്ട്രേറ്റ്
5. ഭരണഘടനയില്‍ നിലവില്‍ എത്ര ഭാഗങ്ങള്‍ ഉണ്ട്?
25
6. മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന അനുച്ഛേദം ഏത്
36 മുതല്‍ 51 വരെ
7. ഗാര്‍ഹിക പീഢന നിരോധന നിയമ ബില്‍ ഒപ്പുവച്ച പ്രസിഡന്റ് ആര്?
എ പി ജെ അബ്ദുള്‍ കലാം
8. കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരുകളുടേയും അധികാര വിഭജനത്തെക്കുറിച്ച് പരാര്മശിക്കുന്ന ഭരണഘടന പട്ടിക ഏത്?
ഏഴ്
9. നിയമങ്ങളുടേയും നയങ്ങളുടേയും നടപ്പിലാക്കല്‍, ഭരണനിര്‍വ്വഹണം എന്നീ ചുമതലകള്‍ നിര്‍വഹിക്കുന്ന ഗവണ്മെന്റിന്റെ വിഭാഗമേത്?
കാര്യനിര്‍വ്വഹണം
10. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് ആര്
റിപ്പണ്‍ പ്രഭു
11. പാര്‍ലമെന്ററി സബ് കമ്മിറ്റി എന്നറിയപ്പെടുന്ന കമ്മിറ്റി ഏത്?
പി കെ തുങ്കന്‍ കമ്മിറ്റി
12. സംസ്ഥാന അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് സംബന്ധിച്ച ഭരണഘടനാ അനുച്ഛേദം ഏത്?
165
13. ഇന്ത്യയിലെ ജനങ്ങളുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെട്ടത് ഏത്?
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1858
14. അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിന് നല്കുന്ന പ്രധാന സേവനം എന്ത്?
നിയമോപദേശം
15. ഇന്ത്യ മൗലിക അവകാശങ്ങള്‍ കടം കൊണ്ട രാജ്യമേത്?
അമേരിക്ക
16. വിവരാവകാശ നിയമത്തിന്റെ മുന്ഗാമിയേത്?
വിവരസ്വാതന്ത്ര്യ നിയമം 2002
17. ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍നിന്നാണ് മാര്ഗ്ഗനിര്ദ്ദേശകത്വങ്ങള് എന്ന ഭരണഘടനാ ഭാഗം ഇന്ത്യ കടമെടുത്തിരിക്കുന്നത്?
അയര്‍ലന്‍ഡ്
18. കാര്യനിര്‍വ്വഹണത്തിന്റെ തലവന്‍ ആര്
രാഷ്ട്രപതി
19. ഇന്ത്യന്‍ ഭരണഘടനയുടെ രത്നം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചതാര്?
താക്കൂര്‍ ദാസ് ഭാര്‍ഗവ
20. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയ സംസ്ഥാനമേത്?
ഉത്തരാഖണ്ഡ്
21. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതെന്ന്?
1950 ജനുവരി 26
22. ‘പൊതുഭരണം എന്നാല്‍ ഗവണ്മെന്റ് ഭരണത്തെ സംബന്ധിക്കുന്നത്.’ ആരുടെ വാക്കുകളാണിത്?
ഇ എന്‍ ഗ്ലാഡന്‍
23. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ മാറ്റം വരുത്തിയ ഭേദഗതിയേത്?
42-ാം ഭേദഗതി
24. ഇന്ത്യന്‍ സിവില്‍ സര്‍വീസ് ദിനമെന്ന്?
ഏപ്രില്‍ 21
25. 2010-ലെ കേരള ദുരന്തനിവാരണ നയം അനുസരിച്ച് ദുരന്തങ്ങളെ എത്രയായി തിരിക്കാം?
അഞ്ച്


