PSC New Pattern Questions: ടെക്‌നോപാര്‍ക്ക് ഔദ്യോഗികമായി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്

0

1) താഴെപ്പറയുന്ന പ്രസ്താവനയില്‍ ശരിയേത്

1. തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രി ടി കെ നാരായണപിള്ള

2. തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി ടി കെ നാരായണപിള്ള

3. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി പട്ടം താണുപിള്ള

4. തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്‍

എ) എല്ലാം ശരിയാണ്
ബി) 1, 2 മാത്രം
സി) 1, 3 മാത്രം
ഡി) 1, 4 മാത്രം

ഉത്തരം എ

2. ഇനിപ്പറയുന്ന പ്രസ്താവനയില്‍ ശരിയേത്

1. ഇന്ത്യയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ശ്രീഹരിക്കോട്ട

2. റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പ

3. മിസൈല്‍ വിക്ഷേപണ കേന്ദ്രം വീലര്‍ ദ്വീപുകള്‍

4. മൂന്നും ശരിയാണ്

എ) 1
ബി) 2
സി) 3
ഡി) 4

ഉത്തരം ഡി

3) ഇനിപ്പറയുന്ന പ്രസ്താവനകളില്‍ ശരിയേത്

1. ജീവിത സമരം സി കേശവന്റെ ആത്മകഥയാണ്

2. ജീവിതം ഒരു സമരം അക്കാമ്മ ചെറിയാന്റെ ആത്മകഥയാണ്

3. സമരം തന്നെ ജീവിതം എന്നത് വി എസ് അച്യുതാനന്ദന്റെ ആത്മകഥയാണ്

4. മൂന്നും ശരിയാണ്

എ) 1
ബി) 2
സി) 3
ഡി) 4

ഉത്തരം ഡി

4) ഇനിപറയുന്ന പ്രസ്താവനകളില്‍ തെറ്റേത്

1. ടെക്‌നോപാര്‍ക്ക് ഔദ്യോഗികമായി രാഷ്ട്രത്തിന് സമര്‍പ്പിച്ചത് 1995-ല്‍ ആണ്

2. ടെക്‌നോപാര്‍ക്ക് സ്ഥാപിതമായത് 1990-ല്‍ ആണ്

3. ടെക്‌നോപാര്‍ക്ക് സ്ഥാപിതമായപ്പോള്‍ ഇ കെ നായനാര്‍ ആയിരുന്നു മുഖ്യമന്ത്രി

4. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് ബാംഗ്ലൂരില്‍ ആണ്

എ) 1
ബി) 2
സി) 3
ഡി) 4

ഉത്തരം ഡി

ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് സ്ഥാപിതമായത് തിരുവനന്തപുരത്താണ്

5) ഇനിപറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്

1. കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്‌കരണ പദ്ധതിയാണ് തെളിമ

2. കുടുംബശ്രീ ആരംഭിച്ച 1 ലിറ്റര്‍ ശുദ്ധ ജലം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് തീര്‍ത്ഥം

3. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ സമയാസമയങ്ങളില്‍ പരിശോധിക്കാനുള്ള സൗകര്യമൊരുക്കുന്ന കുടുംബശ്രീ പദ്ധതിയാണ് സാന്ത്വനം

4. ഇവ മൂന്നും ശരിയാണ്

എ) 1
ബി) 2
സി) 3
ഡി) 4

ഉത്തരം 4

silver leaf psc academy, new pattern coaching, new pattern psc exam coaching, kerala psc ldc new pattern questions, silver leaf academy, silver leaf academy kozhikode, silver leaf psc academy, therevision.co.in
80%
Awesome
  • Design
Comments
Loading...