1) ചുവടെപ്പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാം?
- ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് പേയ്‌മെന്റ് ബാങ്കുകള്‍
- പേയ്‌മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാര്‍ശ ചെയ്തത് നചികേത് മോര്‍ കമ്മീഷനാണ്
(എ) 1, 2 എന്നിവ
(ബി) 1 മാത്രം
(സി) 2 മാത്രം
(ഡി) 1, 2 എന്നിവ തെറ്റാണ്
ഉത്തരം: എ
2) ചുവടെപ്പറയുന്നവരില്‍ ആരുടെയെല്ലാം അന്ത്യവിശ്രമ സ്ഥലമാണ് ഏകതാ സ്ഥല്‍?
- ജഗ്ജീവന്‍ റാം
- സെയില്‍സിംഗ്
- ചന്ദ്രശേഖര്‍
- ശങ്കര്‍ദയാല്‍ ശര്‍മ്മ
(എ) 1, 2, 3 എന്നിവ
(ബി) 2, 3, 4 എന്നിവ
(സി) 1, 3, 4 എന്നിവ
(ഡി) 1, 2, 3, 4 എന്നിവ
ഉത്തരം: ബി
3) ചുവടെപ്പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാം
- ഷിംല കരാറില്‍ ഒപ്പുവച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്
- ലാല്‍ബഹദൂര്‍ ശാസ്ത്രിയാണ് താഷ്‌കെന്റ് കരാറില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി
- ലാഹോര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയിയാണ്
- ചൈനയുമായി പഞ്ചശീലകരാറില്‍ ഒപ്പുവച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്
(എ) 1, 4 എന്നിവ മാത്രം
(ബി) 1, 3 എന്നിവ മാത്രം
(സി) 1, 2 എന്നിവ മാത്രം
(ഡി) 1, 2, 3, 4 എന്നിവ മാത്രം
ഉത്തരം: ഡി
4) ചുവടെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
- ആണവപരീക്ഷണം നടത്തിയ ലോകത്തെ ആറാമത്തെ രാജ്യമാണ് ഇന്ത്യ
- ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ചത് 2004 സെപ്തംബര്‍ 20-നാണ്
- ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ആപ്പിള്‍
- ആര്യഭട്ട എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിന് സാങ്കേതിക സഹായം നല്‍കിയത് സോവിയറ്റ് യൂണിയനാണ്
(എ) 1, 2, 3, 4 എന്നിവ
(ബി) 1, 2, 3 എന്നിവ മാത്രം
(സി) 2, 3, 4 എന്നിവ മാത്രം
(ഡി) 1, 2, 4 എന്നിവ മാത്രം
ഉത്തരം: എ
5) ചുവടെപ്പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാം
- കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ യു ആര്‍ ടി സി) നിലവില്‍ വന്നത് 2014-ലാണ്
- ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്റെ ഭാഗമായി നിലവില്‍ വന്ന ബസ് സര്‍വീസാണ് കെ യു ആര്‍ ടി സി
- കെ യു ആര്‍ ടി സിയുടെ ആസ്ഥാനം തിരുവനന്തപുരമാണ്
- കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് കാര്യവട്ടം, തിരുവനന്തപുരത്താണ്
(എ) 1, 2, 3 എന്നിവ മാത്രം
(ബി) 2, 3, 4 എന്നിവ മാത്രം
(സി) 1, 2, 3, 4 എന്നിവ
(ഡി) 1, 2, 4 എന്നിവ മാത്രം
- Design