1) ചുവടെ പറയുന്ന നേത്ര രോഗങ്ങള്‍, അവയുടെ കാരണങ്ങള്‍ എന്നിവയില്‍ ശരിയല്ലാത്തത് ഏതാണ്
എ) ദീര്‍ഘദൃഷ്ടി- നേത്ര ഗോളത്തിന്റെ നീളം കൂടുന്നത്
ബി) സിറോഫ്താല്‍മിയ- ജീവകം എയുടെ അപര്യാപ്തത
സി) തിമിരം- പ്രായം കൂടുമ്പോള്‍ കണ്ണിന്റെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെടുന്നത്
ഡി) വിഷമദൃഷ്ടി- നേത്ര ലെന്‍സിന്റെ വക്രതമൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്തത്
ഉത്തരം- എ
ദീര്‍ഘദൃഷ്ടി- ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാന്‍ കഴിയുകയും അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാന്‍ സാധിക്കാത്തതുമായ അവസ്ഥയാണ് ദീര്‍ഘദൃഷ്ടി
2) ചുവടെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാമാണ്
- സര്‍ദാര്‍ സരോവര്‍ ജലവൈദ്യുത പദ്ധതി നിലനില്‍ക്കുന്നത് നര്‍മ്മദ നദിയിലാണ്
- സര്‍ദാര്‍ സരോവര്‍ പദ്ധതിക്കെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയത് മേധാപട്കറാണ്
- കന്‍ഹ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് നര്‍മ്മദാ തീരത്താണ്
- ഇന്ദിരാസാഗര്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് നര്‍മ്മദ നദിയിലാണ്
എ) 1, 2, 4 എന്നിവ മാത്രം
ബി) 1, 2, 3 എന്നിവ മാത്രം
സി) 1, 3, 4 എന്നിവ മാത്രം
ഡി) 1, 2, 3, 4 എന്നിവ
ഉത്തരം- ഡി
3) ചുവടെപ്പറയുന്ന വ്യവസായ സ്ഥാപനങ്ങള്‍, അവയുടെ സ്ഥാനം എന്നിവ ശരിയായ രീതിയില്‍ ചേരുംപടി ചേര്‍ക്കുക
എ- ചിത്തരഞ്ജന്‍ ഡീസല്‍ ലോക്കോമോട്ടീവ്‌സ് വര്‍ക്ക്‌സ് 1- ജാംഷഡ്പൂര്‍
ബി- ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് 2- കര്‍ണാടക
സി- വിശേശ്വരയ്യ അയണ്‍ ആന്റ് സ്റ്റീല്‍ പ്ലാന്റ് 3- വിശാഖപട്ടണം
ഡി- ടാറ്റാ എഞ്ചിനീയറിങ് ആന്റ് ലോക്കോമോട്ടീവ് വര്‍ക്ക്‌സ്- വാരണാസി
എ) എ-4, ബി-3, സി-1, ഡി-2
ബി) എ-4, ബി- 3, സി-2, ഡി-1
സി) എ-2, ബി-1, സി- 3, ഡി- 4
ഡി) എ-3, ബി- 4, സി- 2, ഡി- 1
ഉത്തരം- ബി
4) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിച്ച് ശരിയായത് ഏതെല്ലാമെന്ന് കണ്ടെത്തുക
- ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്‍പ്പി എന്നറിയിപ്പെടുന്നത് റോബര്‍ട്ട് ബ്രിസ്റ്റോയാണ്
- ദിവാന്‍ ആര്‍ കെ ഷണ്‍മുഖം ചെട്ടിയാണ് കൊച്ചിയെ അറബിക്കടലിന്റെ റാണിയെന്ന് വിശേഷിപ്പിച്ചത്
- 1964-ല്‍ രൂപീകൃതമായ കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റിന്റെ ആദ്യ ചെയര്‍മാന്‍ പി ആര്‍ സുബ്രഹ്‌മണ്യമാണ്
- കൊച്ചി പ്രകൃതിദത്ത തുറമുഖമാണ്
എ) 1, 2, 3 എന്നിവ മാത്രം
ബി) 1, 2, 4 എന്നിവ മാത്രം
സി) 1, 2, 3, 4 എന്നിവ
ഡി) 1, 3, 4 എന്നിവ മാത്രം
ഉത്തരം- സി
5)ചുവടെപ്പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാം
- കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെയുആര്‍ടിസി) നിലവില്‍ വന്നത് 2014-ലാണ്
- ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്റെ ഭാഗമായി നിലവില്‍ വന്ന ബസ് സര്‍വീസാണ് കെയുആര്‍ടിസി
- കെയുആര്‍ടിസിയുടെ ആസ്ഥാനം തിരുവനന്തപുരത്താണ്
- കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് കാര്യവട്ടം, തിരുവനന്തപുരത്താണ്
എ) 1, 2, 3 എന്നിവ മാത്രം
ബി) 2, 3, 4 എന്നിവ മാത്രം
സി) 1, 2, 3, 4 എന്നിവ
ഡി) 1, 2, 4 എന്നിവ മാത്രം
ഉത്തരം- ഡി
കെയുആര്‍ടിസിയുടെ ആസ്ഥാനം കൊച്ചിയാണ്
- Design